കാസർകോട്: 2023 ആഗസ്റ്റിൽ സ്പെഷൽ കെ-ടെറ്റ് വിജ്ഞാപനപ്രകാരം പരീക്ഷയെഴുതിയ ഉദ്യോഗാർഥികളുടെ സർട്ടിഫിക്കറ്റ് അടിയന്തര പ്രാധാന്യത്തോടെ വിതരണം ചെയ്യാൻ സർക്കാർ ഉത്തരവിറക്കി. ‘മാധ്യമം’ ഇതുസംബന്ധിച്ച് വാർത്ത നൽകിയിരുന്നു. 2023 സെപ്റ്റംബർ 10നാണ് പരീക്ഷ നടന്നത്. എന്നാൽ, നാലു മാസം കഴിഞ്ഞിട്ടും ഇവർക്ക് സർട്ടിഫിക്കറ്റ് ലഭിച്ചിരുന്നില്ല. വർഷങ്ങളോളം സർവിസിലിരുന്നിട്ട് ആനുകൂല്യങ്ങളൊന്നും ലഭിക്കാതെ അധ്യാപകർ ആശങ്കയിലായിരുന്നു.
ജനുവരി 29ന് സർക്കാർ ഇറക്കിയ ഉത്തരവുപ്രകാരം ജനുവരി 30 മുതൽ ഫെബ്രുവരി മൂന്നുവരെ ജില്ല വിദ്യാഭ്യാസ ഓഫിസുകളിൽ സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ നടത്തണമെന്നാണ് പറയുന്നത്. അതിനുശേഷം സർട്ടിഫിക്കറ്റ് കാലതാമസം കൂടാതെ വിതരണം ചെയ്യും. ഉദ്യോഗാർഥികൾ ഇതിന് പ്രത്യേക അപേക്ഷ കൊടുക്കേണ്ടതില്ല. പരീക്ഷയെഴുതി വിജയിച്ച മുഴുവൻപേരുടെയും സർട്ടിഫിക്കറ്റ് അടിയന്തര പ്രാധാന്യത്തോടെ ഒരുമിച്ച് വിതരണം ചെയ്യണമെന്നും ഉത്തരവിൽ പറയുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.