തിരുവനന്തപുരം: കീം പ്രവേശനവുമായി ബന്ധപ്പെട്ട് പ്രവേശന പരീക്ഷ കമീഷണർക്ക് ഫീസ് ഒടുക്കിയവരിൽ റീഫണ്ടിന് അർഹതയുള്ള വിദ്യാർഥികളിൽ ഇതുവരെയും അക്കൗണ്ട് ഡീറ്റെയിൽസ് അപ്ലോഡ് ചെയ്യാത്തവർക്കും, അക്കൗണ്ട് ഡീറ്റെയിൽസ് തെറ്റായതുകാരണം റീഫണ്ട് ലഭിക്കാത്തവർക്കും തുക ബാങ്ക് അക്കൗണ്ട് വഴി തിരികെ നൽകുന്നതിനുള്ള നടപടികൾ ആരംഭിച്ചു. റീഫണ്ടിന് അർഹതയുള്ള വിദ്യാർഥികളുടെ ലിസ്റ്റ് വെബ് സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
റീഫണ്ട് ലഭിക്കാൻ അർഹതയുള്ള വിദ്യാർഥികൾ www.cee.kerala.gov.in വെബ് സൈറ്റിലെ ‘KEAM 2023 Candidate Portal ലിങ്കിൽ ആപ്ലിക്കേഷൻ നമ്പർ, പാസ്വേഡ് എന്നിവ നൽകി പ്രവേശിച്ച് Submit Bank Account Details എന്ന മെനു ക്ലിക്ക് ചെയ്ത് അവരവരുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ മേയ് 19ന് വൈകീട്ട് 5നുള്ളിൽ ഓൺലൈനായി സമർപ്പിക്കണം. വിശദ വിവരങ്ങൾക്ക് പ്രവേശന പരീക്ഷ കമീഷണറുടെ വെബ് സൈറ്റിലെ വിജ്ഞാപനം കാണുക. ഹെൽപ് ലൈൻ നമ്പർ: 0471 - 2525300.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.