തിരുവനന്തപുരം: കേന്ദ്രസർക്കാറിന്‍റെ നിയന്ത്രണത്തിലുള്ള ഡിജിലോക്കർ സംവിധാനം വഴി വിവിധ സ്ഥാപനങ്ങൾ ഔദ്യോഗികമായി ലഭ്യമാക്കുന്ന സർട്ടിഫിക്കറ്റുകൾ ഉദ്യോഗാർഥികൾക്ക് പ്രൊൈഫൽ വഴി അപ്ലോഡ് ചെയ്യാൻ സംവിധാനമൊരുക്കി പി.എസ്.സി. നവംബർ 11ന് രാവിലെ 11ന് പി.എസ്.സി ആസ്ഥാനത്ത് നടക്കുന്ന ചടങ്ങ് ചെയർമാൻ അഡ്വ. എം.കെ സക്കീർ ഉദ്ഘാടനം നിർവഹിക്കും.
ഡിജിലോക്കർ സർട്ടിഫിക്കറ്റ് പരിശോധന ഏർപ്പെടുത്തുന്ന ആദ്യ പി.എസ്.സി.യാണ് കേരള പബ്ലിക് സർവീസ് കമിഷൻ. സുപ്രധാന രേഖകളും സർട്ടിഫിക്കറ്റുകളും ഡിജിറ്റൽ രൂപത്തിൽ സൂക്ഷിക്കുന്നതിനും ആധാർ നമ്പർ ഉപയോഗിച്ച് ഇവ ഓൺലൈനായി ഉപയോഗിക്കുന്നതിനും സൗകര്യം ഒരുക്കുന്ന സംവിധാനമാണ് ഡിജിലോക്കർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.