കൈറ്റ് വിക്‌ടേഴ്‌സിൽ 10, പ്ലസ് ടു സംശയനിവാരണത്തിന് ലൈവ് ഫോൺ-ഇൻ

തി​രു​വ​ന​ന്ത​പു​രം: പൊ​തു​പ​രീ​ക്ഷ​ക​ളി​ൽ 10, പ്ല​സ് ടു ​ക്ലാ​സു​ക​ളു​ടെ സം​ശ​യ​നി​വാ​ര​ണ​ത്തി​നു​ള്ള ത​ൽ​സ​മ​യ ഫോ​ൺ-​ഇ​ൻ പ​രി​പാ​ടി കൈ​റ്റ് വി​ക്ടേ​ഴ്‌​സി​ൽ വ്യാ​ഴാ​ഴ്ച ആ​രം​ഭി​ക്കും. മു​ഴു​വ​ൻ ക്ലാ​സു​ക​ളു​ടെ​യും സ​മ​യ​ക്ര​മ​വും മാ​റ്റി​യി​ട്ടു​ണ്ട്. 10-ാം ക്ലാ​സു​കാ​ർ​ക്ക് വൈ​കീ​ട്ട് 5.30 മു​ത​ൽ ഏ​ഴു​വ​രെ​യും പ്ല​സ് ടു ​വി​ഭാ​ഗ​ത്തി​ന് രാ​ത്രി 7.30 മു​ത​ൽ ഒ​മ്പ​ത്​ വ​രെ​യും 1800 425 9877 ടോ​ൾ​ഫ്രീ ന​മ്പ​റി​ലൂ​ടെ സം​ശ​യ​നി​വാ​ര​ണം ന​ട​ത്താം. പ​ത്താം ക്ലാ​സി​ലേ​ത് തൊ​ട്ട​ടു​ത്ത ദി​വ​സം രാ​വി​ലെ ആ​റു​മു​ത​ൽ പു​നഃ​സം​പ്രേ​ഷ​ണം ചെ​യ്യും.

പ​ത്താം​ക്ലാ​സി​ൽ മാ​ർ​ച്ച് മൂ​ന്നു​മു​ത​ൽ അ​ഞ്ചു​വ​രെ തു​ട​ർ​ച്ച​യാ​യി ര​സ​ത​ന്ത്രം, ജീ​വ​ശാ​സ്ത്രം, സാ​മൂ​ഹി​ക​ശാ​സ്ത്രം വി​ഷ​യ​ങ്ങ​ളും ഏ​ഴു​മു​ത​ൽ 11 വ​രെ ഭൗ​തി​ക​ശാ​സ്ത്രം, ഇം​ഗ്ലീ​ഷ്, മ​ല​യാ​ളം, ഹി​ന്ദി, ഗ​ണി​തം വി​ഷ​യ​ങ്ങ​ളു​മാ​ണ് ലൈ​വ് ഫോ​ൺ-​ഇ​ൻ. മാ​ർ​ച്ച് 12ന് ​ഭാ​ഷാ​വി​ഷ​യ​ങ്ങ​ളും ലൈ​വ് ന​ൽ​കും. പ്ല​സ് ടു ​വി​ഭാ​ഗ​ത്തി​ന് മാ​ർ​ച്ച് മൂ​ന്നു​മു​ത​ൽ 12 വ​രെ തു​ട​ർ​ച്ച​യാ​യി കെ​മി​സ്ട്രി, ഫി​സി​ക്‌​സ്, ഹി​സ്റ്റ​റി, മാ​ത്‌​സ്, ഇ​ക്ക​ണോ​മി​ക്‌​സ്, ക​മ്പ്യൂ​ട്ട​ർ സ​യ​ൻ​സ്/​ആ​പ്ലി​ക്കേ​ഷ​ൻ, ഇം​ഗ്ലീ​ഷ്, ബ​യോ​ള​ജി, ബി​സി​ന​സ് സ്റ്റ​ഡീ​സ്, അ​ക്കൗ​ണ്ട​ൻ​സി വി​ഷ​യ​ങ്ങ​ളും മാ​ർ​ച്ച് 13ന് ​ഭാ​ഷാ​വി​ഷ​യ​ങ്ങ​ളും 14ന് ​പൊ​ളി​റ്റി​ക്ക​ൽ സ​യ​ൻ​സും ലൈ​വ് ഫോ​ൺ-​ഇ​ൻ പ​രി​പാ​ടി​യി​ൽ ല​ഭ്യ​മാ​ക്കും. കൈ​റ്റ് വി​ക്ടേ​ഴ്‌​സ് പ്ല​സി​ൽ അ​ടു​ത്ത​ദി​വ​സം പ​ത്താം​ക്ലാ​സ് രാ​ത്രി 7.30 നും ​പ്ല​സ് ടു ​വൈ​കു​ന്നേ​രം 5.30 നും ​പു​നഃ​സം​പ്രേ​ഷ​ണം ചെ​യ്യും.

മ​റ്റു ക്ലാ​സു​ക​ൾ

മാ​ർ​ച്ച് മൂ​ന്ന് മു​ത​ൽ പ്ല​സ് വ​ൺ ക്ലാ​സു​ക​ൾ രാ​വി​ലെ 7.30 മു​ത​ൽ 10.30 വ​രെ (ദി​വ​സ​വും ആ​റു ക്ലാ​സു​ക​ൾ). പു​നഃ​സം​പ്രേ​ഷ​ണം പി​റ്റേ​ദി​വ​സം കൈ​റ്റ് വി​ക്ടേ​ഴ്‌​സ് പ്ല​സി​ൽ ഉ​ച്ച​ക്ക്​ 12.30 മു​ത​ൽ 3.30 വ​രെ. പ്രീ-​പ്രൈ​മ​റി രാ​വി​ലെ 10.30നും ​ഒ​ന്നും ര​ണ്ടും ക്ലാ​സു​ക​ൾ ഉ​ച്ച​ക്ക്​ 12.00നും 12.30​നും. പു​നഃ​സം​പ്രേ​ഷ​ണം പി​റ്റേ​ദി​വ​സം കൈ​റ്റ് വി​ക്ടേ​ഴ്‌​സ് പ്ല​സി​ൽ വൈ​കു​ന്നേ​രം 3.30നും ​രാ​വി​ലെ ഏ​ഴി​നും 7.30നും.

​മൂ​ന്ന്, നാ​ല് ക്ലാ​സു​ക​ൾ​ക്ക് ഇ​നി ദി​വ​സ​വും ര​ണ്ടു ക്ലാ​സു​ക​ൾ (ഉ​ച്ച​ക്ക്​ ഒ​ന്ന്​ മു​ത​ൽ ര​ണ്ട്​ വ​രെ​യും ര​ണ്ടു​മു​ത​ൽ മൂ​ന്നു​വ​രെ​യും). പു​നഃ​സം​പ്രേ​ഷ​ണം രാ​വി​ലെ എ​ട്ടി​നും ഒ​മ്പ​തി​നും. അ​ഞ്ചും ഏ​ഴും ക്ലാ​സു​ക​ൾ ഉ​ച്ച​ക്ക്​ മൂ​ന്നി​നും 3.30 നും (​പു​നഃ​സം​പ്രേ​ഷ​ണം 10.30നും 11 ​നും).

ആ​റാം ക്ലാ​സി​ന്റെ സം​പ്രേ​ഷ​ണം പൂ​ർ​ത്തി​യാ​യി. എ​ട്ടി​ന് വൈ​കു​ന്നേ​രം നാ​ല്​ മു​ത​ൽ 5.30 വ​രെ മൂ​ന്നു ക്ലാ​സു​ക​ളും (പു​നഃ​സം​പ്രേ​ഷ​ണം അ​ടു​ത്ത​ദി​വ​സം 11 മു​ത​ൽ കൈ​റ്റ്-​വി​ക്ടേ​ഴ്‌​സ് പ്ല​സി​ൽ) ഒ​മ്പ​തി​ന് രാ​വി​ലെ 11 മു​ത​ൽ 12 വ​രെ ര​ണ്ടു ക്ലാ​സു​ക​ളും ന​ട​ക്കും (പു​നഃ​സം​പ്രേ​ഷ​ണം വൈ​കു​ന്നേ​രം നാ​ലു​മു​ത​ൽ, കൈ​റ്റ്-​വി​ക്ടേ​ഴ്‌​സ് പ്ല​സി​ൽ അ​ടു​ത്ത ദി​വ​സം). പൊ​തു​പ​രീ​ക്ഷ​യു​ള്ള കു​ട്ടി​ക​ൾ​ക്ക് സാ​ധാ​ര​ണ ക്ലാ​സു​ക​ൾ​ക്ക്​ പു​റ​മെ പ​രീ​ക്ഷ​ക്ക്​ സ​ഹാ​യ​ക​മാ​കു​ന്ന വി​ധ​ത്തി​ലു​ള്ള റി​വി​ഷ​ൻ ക്ലാ​സു​ക​ളും ഓ​ഡി​യോ ബു​ക്കു​ക​ളും കൈ​റ്റ് പു​റ​ത്തി​റ​ക്കി​യി​ട്ടു​ണ്ട്. മു​ഴു​വ​ൻ ക്ലാ​സു​ക​ളും സ​മ​യ​ക്ര​മ​വും firstbell.kite.kerala.gov.in പോ​ർ​ട്ട​ലി​ൽ ല​ഭ്യ​മാ​കും.

Tags:    
News Summary - Kite Victors Live phone

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.