സർവകലാശാലകൾ വിളിക്കുന്നു; എജുകഫേയിലേക്ക് വരൂ

സർവകലാശാലകൾ വിളിക്കുന്നു; എജുകഫേയിലേക്ക് വരൂ

കോഴിക്കോട്: ഇഷ്ടപ്പെട്ട കോഴ്സുകൾ തെരഞ്ഞെടുക്കാനും അതി​നോട് അനുബന്ധമായ ജോലി കണ്ടെത്താനുമുള്ള അവസരങ്ങൾ കൂടിവരുന്ന ഇക്കാലത്ത് വിദ്യാർഥികളിലും രക്ഷിതാക്കളിലും ഒരുപോലെ കൺഫ്യൂഷനുണ്ടാകും. ഈ സംശയങ്ങൾക്കുള്ള ഉത്തരവുമായാണ് കേരളത്തിലെ ഏറ്റവും വലിയ വിദ്യാഭ്യാസ മേളയായ മാധ്യമം എജുകഫേ എത്തുന്നത്. സൈലം ആണ് എജുകഫേയുടെ മുഖ്യ പ്രായോജകർ.

അന്താരാഷ്ട്ര തലത്തിൽ ഉയർന്ന റാങ്കുകളിലുള്ള വിദേശത്തെയും ഇന്ത്യയിലെയും സർവകലാശാലകളും അന്തർദേശീയ എജുക്കേഷണൽ കൺസൾട്ടന്റുമാരും പ്രമുഖ സ്ഥാപനങ്ങളുടെയും മറ്റും വിവിധ സ്റ്റാളുകളും എജുകഫേയിലുണ്ടാകും. ഇതുവഴി വിദേശത്തെ ഉൾപ്പെടെ പ്രമുഖ സർവകലാശാലകളിലെ പ്രവേശനവും മറ്റു നടപടിക്രമങ്ങളും വിദ്യാർഥികൾക്ക് മനസ്സിലാക്കാനും അതിന്റെ ഭാഗാമാകാനും അവസരമൊരുങ്ങും. ഇതുമായി ബന്ധപ്പെട്ട എല്ലാ സംശയങ്ങൾക്കുള്ള മറുപടിയും സർവകലാശാല പ്രതിനിധികളിൽനിന്ന് നേരിട്ട് ലഭ്യമാകും.

സൈക്കോളജി-കൗൺസലിങ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്-റോബോട്ടിക്സ്, വിദേശപഠനം, കര-നാവിക-വ്യോമസേന, പൊലീസ് ഉൾപ്പെടെയുള്ള പ്രഫഷനൽ യൂനിഫോം കരിയർ, എൻട്രൻസ്- മത്സരപരീക്ഷ, സിവിൽ സർവിസ്, മെഡിക്കൽ, എൻജിനീയറിങ്, കോമേഴ്സ്, മാനേജ്മെന്റ് പഠനം, ഹ്യുമാനിറ്റീസ് തുടങ്ങി നിരവധി കോഴ്സുകളുമായി ബന്ധപ്പെട്ട സെഷനുകളും സ്റ്റാളുകളും വർക് ഷോപ്പുകളും എജുകഫേയുടെ ഭാഗമായുണ്ടാകും.

കൂടാതെ, ആപ്റ്റിറ്റ്യൂഡ് ടെസ്റ്റുകൾ, ക്വിസ് മത്സരങ്ങൾ, എജുടെയിൻമെന്റ് ആക്ടിവിറ്റികൾ, രക്ഷിതാക്കൾക്കും അധ്യാപകർക്കുമായി പ്രത്യേകം സെഷനുകൾ, സക്സസ് ചാറ്റ്, ടോപ്പേഴ്സ് ടോക്ക് തുടങ്ങിയവയും എജുകഫേയിൽ അര​ങ്ങേറും.

ഏപ്രിൽ 11, 12 തീയതികളിൽ കണ്ണൂരും 15, 16 തീയതികളിൽ മലപ്പുറത്തും 24, 25 തീയതികളിൽ കൊച്ചിയിലും 27, 28 തീയതികളിൽ കൊല്ലത്തും എജുകഫേ നടക്കും. നൽകിയിരിക്കുന്ന ക്യു ആർ കോഡ് സ്കാൻ ചെയ്തോ www.myeducafe.com എന്ന ലിങ്ക് വഴിയോ എജുകഫേയിൽ രജിസ്റ്റർ ചെയ്യാം.

കേരളത്തിന് അകത്തും പുറത്തുമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും യൂണിവേഴ്സിറ്റികൾക്കും എജുകഫേയുടെ ഭാഗമാകാൻ സാധിക്കും. രജിസ്ട്രേഷൻ വിവരങ്ങൾക്ക് 96450 05115 നമ്പറിൽ ബന്ധ​​പ്പെടാം. സ്റ്റാൾ ബുക്കിങ് സംബന്ധമായ വിവരങ്ങൾക്ക് 9645009444 എന്ന നമ്പറിൽ ബന്ധപ്പെടുക. 

Tags:    
News Summary - Madhyamam EduCafe to be held in Kozhikode on April 8th and 9th

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.