തിരുവനന്തപുരം: എൻജിനീയറിങ് ആർകിടെക്ചർ, ഫാർമസി, മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകളിൽ പ്രവേശനത്തിന് ഓൺലൈൻ അപേക്ഷകൾ പ്രവേശനപരീക്ഷ കമീഷണറുടെ വെബ്സൈറ്റിലൂടെ (www.cee.kerala.gov.in) ജൂൺ 21ന് വൈകീട്ട് അഞ്ച് വരെ സമർപ്പിക്കാം.
അനുബന്ധരേഖകൾ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ജൂൺ 30 ആണ്.അപേക്ഷ സമർപ്പിക്കുന്നതിനും അനുബന്ധരേഖകൾ സമർപ്പിക്കുന്നതിനുമുള്ള സമയം ദീർഘിപ്പിക്കില്ലെന്ന് പ്രവേശന പരീക്ഷ കമീഷണർ അറിയിച്ചു.
നീറ്റ് യു.ജി -2021 പരീക്ഷക്ക് അപേക്ഷ സമർപ്പിക്കാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾ കേരളത്തിലെ സർക്കാർ, സ്വാശ്രയ കോളജുകളിൽ മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകളിൽ പ്രവേശനം ആഗ്രഹിക്കുന്നുണ്ടെങ്കിൽ ജൂൺ 21ന് മുമ്പായി കീം വഴി ഓൺലൈൻ അപേക്ഷ സമർപ്പിക്കണം. നിശ്ചിതതീയതിക്ക് ശേഷം പ്രവേശനപരീക്ഷാ കമീഷണർക്ക് നേരിട്ടോ തപാലിലോ ഇ-മെയിലിലോ ലഭിക്കുന്ന അപേക്ഷകളും സർട്ടിഫിക്കറ്റുകളും പരിഗണിക്കില്ല.
ഏതെങ്കിലും ഒരു കോഴ്സിനോ എല്ലാ കോഴ്സുകളിലേക്കുമോ ഉള്ള പ്രവേശനത്തിന് ഒരു ഓൺലൈൻ അപേക്ഷ മാത്രമേ സമർപ്പിക്കാൻ പാടുള്ളൂ. പ്രോസ്പെക്ടസ് പ്രവേശനപരീക്ഷാ കമീഷണറുടെ വെബ്സൈറ്റിൽ ലഭ്യമാണ്. ഹെൽപ് ലൈൻ നമ്പർ: 0471-2525300.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.