സ്കൂളുകൾക്ക്​ മധ്യവേനലവധി ഏപ്രിൽ ആറ്​ മുതൽ​; 210 അധ്യയനദിനം

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ സ്കൂ​ളു​ക​ൾ​ക്ക്​ 210 അ​ധ്യ​യ​ന ദി​ന​ങ്ങ​ൾ നി​ശ്ച​യി​ച്ച്​ വി​ദ്യാ​ഭ്യാ​സ ക​ല​ണ്ട​ർ പു​റ​ത്തി​റ​ക്കി. ഇ​താ​ദ്യ​മാ​യി സ്കൂ​ളു​ക​ൾ മ​ധ്യ​വേ​ന​ല​വ​ധി​ക്ക്​ അ​ട​യ്​​ക്കു​ന്ന​ത്​ മാ​ർ​ച്ചി​ലെ അ​വ​സാ​ന പ്ര​വൃ​ത്തി​ദി​വ​സ​ത്തി​ൽ​നി​ന്ന്​ ഏ​പ്രി​ൽ ആ​റി​ലേ​ക്ക്​ മാ​റ്റാ​നും തീ​രു​മാ​നി​ച്ചു. സ്കൂ​ൾ ​പ്ര​വേ​ശ​​നോ​ത്സ​വ​ത്തി​ന്‍റെ സം​സ്ഥാ​ന​ത​ല ഉ​ദ്​​ഘാ​ട​ന​ത്തി​ൽ മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി​യാ​ണ്​ ഇ​ക്കാ​ര്യം പ്ര​ഖ്യാ​പി​ച്ച​ത്.

നേ​ര​ത്തേ 220 അ​ധ്യ​യ​ന​ദി​ന​ങ്ങ​ൾ തി​ക​ക്കാ​ൻ ല​ക്ഷ്യ​മി​ട്ടാ​യി​രു​ന്നു വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്‍റെ നീ​ക്കം. ആ​ഴ്ച​യി​ൽ ആ​റ്​ പ്ര​വൃ​ത്തി​ദി​വ​സം വ​രു​ന്ന രീ​തി​യി​ൽ ശ​നി​യാ​ഴ്ച അ​ധ്യ​യ​ന​ദി​ന​മാ​ക്കു​ന്ന​തി​ൽ അ​ധ്യാ​പ​ക സം​ഘ​ട​ന​ക​ളി​ൽ​നി​ന്ന്​ എ​തി​ർ​പ്പു​യ​ർ​ന്നി​രു​ന്നു. ഇ​തി​ന്​ പി​ന്നാ​ലെ​യാ​ണ്​ 210 അ​ധ്യ​യ​ന​ദി​ന​ങ്ങ​ൾ ന​ട​പ്പാ​ക്കാ​നും അ​തി​ന​നു​സൃ​ത​മാ​യി മാ​ർ​ച്ചി​ലെ അ​വ​സാ​ന പ്ര​വൃ​ത്തി​ദി​ന​ത്തി​ന്​ പ​ക​​രം ഏ​പ്രി​ൽ ആ​റു​വ​രെ അ​ധ്യ​യ​ന​ദി​നം നീ​ട്ടാ​നും തീ​രു​മാ​നി​ച്ച​ത്.

വി​ദ്യാ​ഭ്യാ​സ ക​ല​ണ്ട​ർ പ്ര​കാ​രം ജൂ​ൺ മൂ​ന്ന്​ (ശ​നി​യാ​ഴ്ച) അ​ധ്യ​യ​ന ദി​ന​മാ​ക്കി​യി​ട്ടു​ണ്ട്. ഇ​തു​പ്ര​കാ​രം കു​ട്ടി​ക​ളു​ടെ എ​ണ്ണ​മെ​ടു​ക്കേ​ണ്ട ആ​റാം പ്ര​വൃ​ത്തി​ദി​ന​മാ​യി ജൂ​ൺ ഏ​ഴ്​ നി​ശ്ച​യി​ച്ച്​ പൊ​തു​വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​ർ സ​ർ​ക്കു​ല​ർ പു​റ​പ്പെ​ടു​വി​ച്ചു. എ​ന്നാ​ൽ, കേ​ര​ള വി​ദ്യാ​ഭ്യാ​സ ച​ട്ട​പ്ര​കാ​രം സ്കൂ​ളു​ക​ൾ ജൂ​ണി​ലെ ആ​ദ്യ പ്ര​വൃ​ത്തി​ദി​ന​ത്തി​ൽ തു​റ​ക്കു​ക​യും മാ​ർ​ച്ചി​ലെ അ​വ​സാ​ന പ്ര​വൃ​ത്തി​ദി​ന​ത്തി​ൽ മ​ധ്യ​വേ​ന​ല​വ​ധി​ക്കാ​യി അ​ട​യ്​​ക്കു​ക​യും ചെ​യ്യ​ണം.

ഇ​തി​ൽ മാ​റ്റ​മു​ണ്ടെ​ങ്കി​ൽ അ​ക്കാ​ര്യം പൊ​തു​വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​ർ വി​ജ്ഞാ​പ​നം ചെ​യ്യ​ണ​മെ​ന്നാ​ണ്​ കെ.​ഇ.​ആ​ർ വ്യ​വ​സ്ഥ. ജൂ​ൺ മൂ​ന്നി​ന്​ പു​റ​മെ ജൂ​ലൈ ഒ​ന്ന്, 22, 29, ആ​ഗ​സ്റ്റ്​ 19, സെ​പ്​​റ്റം​ബ​ർ 23, 30, ഒ​ക്​​ടോ​ബ​ർ ഏ​ഴ്, 28, ജ​നു​വ​രി ആ​റ്, 27, മാ​ർ​ച്ച്​ 16, 23 എ​ന്നി​ങ്ങ​നെ 13 ശ​നി​യാ​ഴ്ച​ക​ൾ സ്കൂ​ളു​ക​ൾ​ക്ക്​ പ്ര​വൃ​ത്തി​ദി​വ​സ​മാ​ക്കി​യി​ട്ടു​ണ്ട്. ഏ​പ്രി​ൽ ഒ​ന്നു​മു​ത​ൽ അ​ഞ്ചു​​വ​രെ​യും പ്ര​വൃ​ത്തി​ദി​വ​സ​മാ​ണ്.

ഹ​യ​ർ സെ​ക്ക​ൻ​ഡ​റി, വി.​എ​ച്ച്.​എ​സ്.​ഇ വി​ഭാ​ഗ​ങ്ങ​ൾ​ക്ക്​ എ​ല്ലാ ശ​നി​യാ​ഴ്ച​ക​ളും അ​വ​ധി​യാ​യി​രി​ക്കു​മെ​ന്നും ഇ​വ​ർ​ക്ക്​ 192 അ​ധ്യ​യ​ന ദി​ന​ങ്ങ​ളാ​വും ഉ​ണ്ടാ​കു​ക​യെ​ന്നും വി​ദ്യാ​ഭ്യാ​സ ക​ല​ണ്ട​റി​ൽ പ​റ​യു​ന്നു. ​ മ​ധ്യ​വേ​ന​ല​വ​ധി​ക്ക്​ സ്കൂ​ളു​ക​ൾ അ​ട​യ്​​ക്കു​ന്ന​ത്​ മാ​ർ​ച്ചി​ൽ​നി​ന്ന്​ ഏ​പ്രി​ലി​ലേ​ക്ക്​ മാ​റ്റാ​ൻ വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി ഏ​ക​പ​ക്ഷീ​യ​മാ​യി തീ​രു​മാ​ന​മെ​ടു​ത്ത​ത്​ അം​ഗീ​ക​രി​ക്കി​ല്ലെ​ന്ന്​ കെ.​പി.​എ​സ്.​ടി.​എ സം​സ്ഥാ​ന സ​മി​തി അ​റി​യി​ച്ചു.

മ​ന്ത്രി​ത​ന്നെ വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ൽ പ്ര​തി​സ​ന്ധി സൃ​ഷ്ടി​ക്കു​ക​യാ​ണ്. അ​ധ്യാ​പ​ക സം​ഘ​ട​ന​ക​ളു​മാ​യി ആ​ശ​യ​വി​നി​യ​മം ന​ട​ത്താ​തെ സ്കൂ​ളു​ക​ൾ ഏ​പ്രി​ലി​ൽ പ്ര​വ​ർ​ത്തി​പ്പി​ക്കാ​നു​ള്ള നീ​ക്കം ചെ​റു​ക്കും. തീ​രു​മാ​നം പു​നഃ​പ​രി​ശോ​ധി​ച്ചി​ല്ലെ​ങ്കി​ൽ പ്ര​ക്ഷോ​ഭം സം​ഘ​ടി​പ്പി​ക്കു​മെ​ന്നും കെ.​പി.​എ​സ്.​ടി.​എ പ്ര​സി​ഡ​ന്‍റ്​ കെ. ​അ​ബ്​​ദു​ൽ മ​ജീ​ദും ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​കെ. അ​ര​വി​ന്ദ​നും അ​റി​യി​ച്ചു. 

എ​സ്.​എ​സ്.​എ​ൽ.​സി, ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷ മാ​ർ​ച്ചി​ൽ; മോ​ഡ​ൽ പ​രീ​ക്ഷ ഫെ​ബ്രു​വ​രി​യി​ൽ

അ​ടു​ത്ത എ​സ്.​എ​സ്.​എ​ൽ.​സി പ​രീ​ക്ഷ 2024 മാ​ർ​ച്ചി​ലും മോ​ഡ​ൽ പ​രീ​ക്ഷ ഫെ​ബ്രു​വ​രി​യി​ലും ന​ട​ത്തും. വ്യാ​ഴാ​ഴ്ച പു​റ​ത്തി​റ​ക്കി​യ വി​ദ്യാ​ഭ്യാ​സ ക​ല​ണ്ട​റി​ലാ​ണ്​ ഇ​ക്കാ​ര്യ​മു​ള്ള​ത്. മാ​ർ​ച്ച്​ ആ​റു​മു​ത​ൽ ഒ​ന്നും ര​ണ്ടും വ​ർ​ഷ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷ ന​ട​ത്തും. മാ​ർ​ച്ച്​ ആ​ദ്യ​വാ​ര​ത്തി​ൽ ഒ​ന്നു​മു​ത​ൽ ഒ​മ്പ​തു​വ​രെ ക്ലാ​സു​ക​ളി​ലെ വാ​ർ​ഷി​ക പ​രീ​ക്ഷ ന​ട​ത്തും. ഡി​സം​ബ​ർ 14 മു​ത​ൽ 21 വ​രെ​യാ​ണ് ര​ണ്ടാം​പാ​ദ വാ​ർ​ഷി​ക പ​രീ​ക്ഷ. 

Tags:    
News Summary - Mid-summer break for schools from April 6

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.