‘നീ​റ്റ് യു.​ജി’ യോ​ഗ്യ​ത നേ​ടി​യ വ​നി​ത​ക​ൾ​ക്ക് മി​ലി​ട്ട​റി ബി.​എ​സ്‍സി ന​ഴ്സി​ങ് പ്ര​വേ​ശ​നം

‘​നീ​റ്റ്-​യു.​ജി 2023’ൽ ​യോ​ഗ്യ​ത നേ​ടി​യ വ​നി​ത​ക​ൾ​ക്ക് ആം​ഡ് ഫോ​ഴ്സ​സ് മെ​ഡി​ക്കൽ സ​ർ​വി​സി​നു കീ​ഴി​ലു​ള്ള ന​ഴ്സി​ങ് കോ​ള​ജു​ക​ളി​ൽ നാ​ലു വ​ർ​ഷ​ത്തെ ബി.​എ​സ്‍സി ന​ഴ്സി​ങ് കോ​ഴ്സി​ൽ പ്ര​വേ​ശ​നം നേ​ടാം. അ​വി​വാ​ഹി​ത​രോ വി​വാ​ഹ​ബ​ന്ധം വേ​ർ​പെ​ടു​ത്തി ബാ​ധ്യ​ത​ക​ളി​ല്ലാ​ത്ത​വ​രോ ആ​വർ​ക്കാ​ണ് അ​വ​സ​രം. 1998 ഒ​ക്ടോ​ബ​ർ ഒ​ന്നി​നും 2006 സെ​പ്റ്റം​ബ​ർ 30നും ​മ​ധ്യേ ജ​നി​ച്ച​വ​രാ​ക​ണം.

യോ​ഗ്യ​ത: ഫി​സി​ക്സ്, കെ​മി​സ്ട്രി, ബ​യോ​ള​ജി (ബോ​ട്ട​ണി ആ​ൻ​ഡ് സു​വോ​ള​ജി), ഇം​ഗ്ലീ​ഷ് വി​ഷ​യ​ങ്ങ​ളോ​ടെ റെ​ഗു​ല​ർ സീ​നി​യ​ർ സെ​ക്ക​ൻ​ഡ​റി/​പ്ല​സ് ടു/ ​ത​ത്തു​ല്യ ബോ​ർ​ഡ് പ​രീ​ക്ഷ മൊ​ത്തം 50 ശ​ത​മാ​നം മാ​ർ​ക്കി​ൽ കു​റ​യാ​തെ ആ​ദ്യ​ത​വ​ണ പാ​സാ​യി​രി​ക്ക​ണം. മെ​ഡി​ക്ക​ൽ/​ഫി​സി​ക്ക​ൽ ഫി​റ്റ്ന​സ് ഉ​ണ്ടാ​യി​രി​ക്ക​ണം. 152 സെ.​മീ​റ്റ​റി​ൽ കു​റ​യാ​തെ ഉ​യ​രം വേ​ണം.

പ​ട്ടി​ക​ജാ​തി-​വ​ർ​ഗ​ക്കാ​ർ​ക്ക് ആ​നു​കൂ​ല്യം ല​ഭി​ക്കു​ന്ന​തി​ന് ഫ​സ്റ്റ്ക്ലാ​സ് മ​ജി​സ്ട്രേ​റ്റ്/​ത​ഹ​സി​ൽ​ദാ​ർ/​സ​ബ്ഡി​വി​ഷ​ന​ൽ ഓ​ഫി​സി​ൽ​നി​ന്നു​ള്ള സ​ർ​ട്ടി​ഫി​ക്ക​റ്റ് ഹാ​ജ​രാ​ക്ക​ണം. എ​ൻ.​സി.​സി ‘സി’ ​സ​ർ​ട്ടി​ഫി​ക്ക​റ്റു​ള്ള​വ​ർ അ​പ് ലോ​ഡ് ചെ​യ്യ​ണം.

ര​ജി​സ്ട്രേ​ഷ​ൻ: പ്ര​വേ​ശ​ന വി​ജ്ഞാ​പ​നം www.joinindianarmy.nic.inൽ​നി​ന്ന് ഡൗ​ൺ​ലോ​ഡ് ചെ​യ്ത് നി​ർ​ദേ​ശാ​നു​സ​ര​ണം ഓ​ൺ​ലൈ​നാ​യി ര​ജി​സ്റ്റ​ർ ചെ​യ്യാം. ഇ-​മെ​യി​ൽ ഐ​ഡി, പാ​സ്​​വേ​ഡ് ഉ​പ​യോ​ഗി​ച്ചാ​ണ് ര​ജി​സ്റ്റ​ർ ചെ​യ്യേ​​ണ്ട​ത്. അ​പേ​ക്ഷ പ്രോ​സ​സി​ങ് ഫീ​സാ​യി 200 രൂ​പ ഓ​ൺ​ലൈ​നാ​യി അ​ട​ക്ക​ണം.

പ​ട്ടി​ക​ജാ​തി/​വ​ർ​ഗ വി​ഭാ​ഗ​ങ്ങ​ൾ​ക്ക് ഫീ​സി​ല്ല. ഫീ​സ് അ​ട​ച്ച​തി​നു​ശേ​ഷ​മു​ള്ള ക​ൺ​ഫ​ർ​മേ​ഷ​ൻ പേ​ജ് സ​ഹി​തം അ​പേ​ക്ഷ​യു​ടെ പ്രി​ന്റൗ​ട്ട് എ​ടു​ത്ത് റ​ഫ​റ​ൻ​സി​നാ​യി സൂ​ക്ഷി​ക്ക​ണം. ര​ജി​സ്​​ട്രേ​ഡ് ഇ-​മെ​യി​ൽ ഐ​ഡി​യി​ൽ ല​ഭ്യ​മാ​കു​ന്ന പ്രൊ​വി​ഷ​ന​ൽ ര​ജി​സ്ട്രേ​ഷ​ൻ/​റ​ഫ​റ​ൻ​സ് ന​മ്പ​ർ അ​ഡ്മി​ഷ​ൻ സം​ബ​ന്ധ​മാ​യ ക​ത്തി​ട​പാ​ടു​ക​ളി​ൽ ചേ​ർ​ക്ക​ണം.

​സെ​ല​ക്ഷ​ൻ: നീ​റ്റ് യു.​ജി 2023 സ്കോ​ർ അ​ടി​സ്ഥാ​ന​ത്തി​ൽ അ​പേ​ക്ഷ​ക​രു​ടെ ചു​രു​ക്ക​പ്പ​ട്ടി​ക ത​യാ​റാ​ക്കി ക​മ്പ്യൂ​ട്ട​ർ അ​ധി​ഷ്ഠി​ത ഓ​ൺ​​ലൈ​ൻ ടെ​സ്റ്റ്, സൈ​ക്കോ​ള​ജി​ക്ക​ൽ അ​സ​സ്മെ​ന്റ്, ഇ​ന്റ​ർ​വ്യൂ, മെ​ഡി​ക്ക​ൽ ഫി​റ്റ്ന​സ് എ​ന്നി​വ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ മെ​റി​റ്റ് ലി​സ്റ്റ് ത​യാ​റാ​ക്കി​യാ​ണ് അ​ഡ്മി​ഷ​ൻ.

കോ​ള​ജു​ക​ളും സീ​റ്റു​ക​ളും: കോ​ള​ജ് ഓ​ഫ് ന​ഴ്സി​ങ് (CON), എ.​എ​ഫ്.​എം.​സി പു​ണെ -40, CON, CH (EC) കൊ​ൽ​ക്ക​ത്ത -30, CON INHS അ​ശ്വി​നി, മും​ബൈ -40, CON AH (R @R) ന്യൂ​ഡ​ൽ​ഹി -30, CON CH (CC) ല​ഖ്നോ -40, CON, CH (AF) ബം​ഗ​ളൂ​രു -40, ആ​കെ 220 സീ​റ്റു​ക​ളി​ലാ​ണ് പ്ര​വേ​ശ​നം. മി​ലി​ട്ട​റി ന​ഴ്സി​ങ് സ​ർ​വി​സി​ൽ സേ​വ​ന​മ​നു​ഷ്ഠി​ച്ചു​കൊ​ള്ളാ​മെ​ന്ന് സ​മ്മ​ത​പ​ത്രം സ​മ​ർ​പ്പി​ക്ക​ണം. പ​ഠി​ച്ചി​റ​ങ്ങു​ന്ന​വ​ർ​ക്ക് ന​ഴ്സി​ങ് ഓ​ഫി​സ​റാ​യി ജോ​ലി​യി​ൽ പ്ര​വേ​ശി​ക്കാം. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കും അ​പ്ഡേ​ഷ​നു​ക​ൾ​ക്കും വെ​ബ്സൈ​റ്റ് സ​ന്ദ​ർ​ശി​ക്കു​ക.

Tags:    
News Summary - Military B.Sc Nursing admission for women who qualify NEET UG exam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.