മന്ത്രി ഇടപെട്ടു; 'കോബ്സെ' വെബ്സൈറ്റിൽ ഹയർ സെക്കൻഡറി പരീക്ഷാ ബോർഡിന്റെ പേര് തിരുത്തി

തിരുവനന്തപുരം: പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി. ശിവൻകുട്ടി ഇടപെട്ടതിന് പിന്നാലെ കോബ്സെ (കൗൺസിൽ ഓഫ് ബോർഡ്സ് ഓഫ് സ്കൂൾ എജ്യുക്കേഷനിലേക്ക്-COBSE) വെബ്സൈറ്റിൽ ഹയർ സെക്കൻഡറി പരീക്ഷാ ബോർഡിന്റെ പേര് തിരുത്തി ശരിയായത് പ്രസിദ്ധീകരിച്ചു.

വെബ്‌പോർട്ടലിൽ ബോർഡ് ഓഫ് ഹയർ സെക്കൻഡറി എക്‌സാമിനേഷൻസ്, കേരള എന്നതിനു പകരം കേരള ബോർഡ് ഓഫ് ഹയർ സെക്കൻഡറി എഡ്യൂക്കേഷൻ എന്നാണ് രേഖപ്പെടുത്തിയിരുന്നത്.

അതിനാൽ ഡൽഹി യൂണിവേഴ്‌സിറ്റിയുടെ വിവിധ കോളജുകളിൽ കേരളത്തിൽ നിന്നുള്ള വിദ്യാർഥികൾക്ക് അഡ്മിഷൻ നിരസിക്കുന്ന സാഹചര്യം ഉണ്ടായി. ഇതുമായി ബന്ധപ്പെട്ട് പൊതു വിദ്യാഭ്യാസ വകുപ്പ് കോബ്സെക്ക് മൂന്നു കത്തുകൾ അയച്ചിരുന്നു. കത്തയച്ചതിന് പിന്നാലെ മന്ത്രി കോബ്സെ ജനറൽ സെക്രട്ടറി എം.സി. ശർമയെ നേരിട്ട് ബന്ധപ്പെട്ടു. പിശക് ഉടൻ തിരുത്തുമെന്ന് ശർമ മന്ത്രിക്ക് ഉറപ്പ് നൽകുകയുമായിരുന്നു.

Tags:    
News Summary - Name of the Higher Secondary Examination Board has been corrected on cobse website

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.