അത്ര ചെറുതല്ല ‘നാനോ’!

നൂതന കോഴ്സുകൾ അരങ്ങുവാഴുന്ന ഇക്കാലത്ത് പെട്ടന്ന് പടർന്നുപന്തലിച്ച, എന്നാൽ വിദ്യാർഥികളിൽ പലർക്കും കൃത്യമായ ധാരണയില്ലാത്തുകൊണ്ട് തെരഞ്ഞെടുക്കാത്ത കോഴ്സ് ആണ് നാനോ ടെക്നോളജി. കുള്ളന്‍ എന്നർത്ഥമുള്ള ഗ്രീക്ക് പദത്തിൽ നിന്നാണ് നാനോ എന്ന വാക്കുണ്ടായത്.

പേര് സൂചിപ്പിക്കുന്നതു പോലെ അതിസൂക്ഷ്മമായ വസ്തുക്കളുടെ ഗവേഷണവും അവയുടെ നിർമാണവും സംബന്ധിച്ചാണ് നാനോ ടെക്നോളജിയിൽ പഠിക്കുന്നത്. 21ാം നൂറ്റാണ്ടിന്റെ ഏറ്റവും ഉന്നതമായ ശാസ്ത്ര പഠനം എന്നാണ് നാനോടെക്‌നോളജി അഥവാ നാനോസാങ്കേതിക വിദ്യ അറിയപ്പെടുന്നത്.

ഭാവിയുടെ ടെക്നോളജി എന്നും വിലയിരുത്തുന്നുണ്ട്. ലോകത്തെ വിവിധയിടങ്ങളിൽ നടന്ന പലവിധത്തിലുള്ള ഗവേഷണങ്ങൾക്കും നിരീക്ഷണങ്ങൾക്കും ശേഷമാണ് ഇത് ഏറ്റവും സാധ്യതയുള്ള പ്രഫഷനായി മാറിയത്. വൈദ്യശാസ്ത്രം, കാർഷിക ഗവേഷണം, ഫാർമസ്യൂട്ടിക്കൽസ്, എൻജിനീയറിങ്, ഇൻഫർമേഷൻ ടെക്നോളജി, വ്യാവസായിക രംഗം, ബഹിരാകാശ ഗവേഷണം, വസ്ത്ര നിർമാണം, ഭക്ഷ്യ സംസ്കരണം, കൃഷി, പ്രതിരോധ ഗവേഷണ മേഖല, ഊർജരംഗം, പരിസ്ഥിതി സംരംക്ഷണം തുടങ്ങി സമൂഹത്തിന്റെ നാനാതുറകളിലും നാനോ ടെക്നോളജിയുടെ സാധ്യതകൾ തുറന്നുകൊണ്ടേയിരിക്കുകയാണ്.

വിദേശത്തും സ്വദേശത്തും ധാരാളം തൊഴിൽ സാധ്യതകളുള്ള ഈ പ്രഫഷന് വൻ ശമ്പളവും ലഭിക്കുന്നു. ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് എന്നിവയിൽ കുറഞ്ഞത് 50 ശതമാനം മാർക്കോടെ പ്ലസ് ടു വിജയിച്ചവർക്ക് നാനോ ടെക്നോളജി കോഴ്സുകൾക്ക് അപേക്ഷിക്കാം.

ബിരുദ രംഗത്തും ബിരുദാനന്തര രംഗത്തും നിരവധി സ്ഥാപനങ്ങൾ നാനോ ടെക്നോളജി കോഴ്സ് മുന്നോട്ടുവെക്കുന്നുണ്ട്. ഡിപ്ലോമ കോഴ്സുകളും നിരവധി ലഭ്യമാണെങ്കിലും കൂടുതൽ വൈദഗ്ധ്യവും പരിശീലന സാധ്യതകളുമുള്ള ബിരുദ-ബിരുദാനന്തര കോഴ്സുകൾക്കാണ് ഡിമാൻഡുള്ളത്.

നാനോ ടെക്നോളജി എന്താണെന്നും അതിലെ സാധ്യതകൾ എന്തെല്ലാമാണെന്നുമെല്ലാം കൃത്യമായ ധാരണ തരുന്ന ഹ്രസ്വ ഓൺലൈൻ കോഴ്സുകളും ലഭ്യമാണ്. നാനോ ടെക്നോളജി കോഴ്സുകൾ പൂർത്തിയാക്കിയവ​െര കാത്ത് ഇന്ത്യക്കകത്തും പുറത്തും ധാരാളം അവസരങ്ങളാണ് കാത്തിരിക്കുന്നത്.

Tags:    
News Summary - Nano is not so small

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.