കേന്ദ്ര സർക്കാർ ആഭിമുഖ്യത്തിലുള്ള സെക്കന്തറാബാദിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ദി എംപവർമെന്റ് ഓഫ് പേഴ്സൺ വിത്ത് ഇന്റലക്ച്വൽ ഡിസെബിലിറ്റീസും (എൻ.ഐ.ഇ.പി.ഐ.ഡി) അതിന്റെ വിവിധ മേഖലാ കേന്ദ്രങ്ങളും മറ്റും 2024-25 വർഷം നടത്തുന്ന സ്പെഷൽ എജുക്കേഷൻ ഡിപ്ലോമ, അണ്ടർ ഗ്രാജ്വേറ്റ് (യു.ജി), പോസ്റ്റ് ഗ്രാജ്വേറ്റ് (പി.ജി) കോഴ്സുകളിൽ പ്രവേശനത്തിന് ജൂൺ 14 വരെ അപേക്ഷകൾ സ്വീകരിക്കും. വിശദമായ പ്രവേശന വിജ്ഞാപനവും അപേക്ഷാഫോറം അടക്കമുള്ള പ്രോസ്പെക്ടസും www.niepid.nic.inൽനിന്ന് ഡൗൺലോഡ് ചെയ്യാം. കോഴ്സുകൾ ചുവടെ:
എൻ.ഐ.ഇ.പി.ഐ.ഡി, സെക്കന്തരാബാദ്: ഡി.എഡ് സ്പെഷൽ എജുക്കേഷൻ, രണ്ടു വർഷം; ഡിപ്ലോമ ഇൻ ഏർളി ചൈൽഡ്ഹുഡ്, ഒരുവർഷം; ഡിപ്ലോമ ഇൻ വൊക്കേഷനൽ റീഹാബിലിറ്റേഷൻ ഒരുവർഷം, ബി.എഡ്, എം.എഡ്, പി.ജി.ഡി.ഇ.ഐ, എം.ഫിൽ റീഹാബിലിറ്റേഷൻ സൈക്കോളജി.
മേഖലാ കേന്ദ്രങ്ങൾ (ആർ.സി)-നോയ്ഡ-ഡി.എഡ് സ്പെഷൽ എജുക്കേഷൻ; കൊൽക്കത്ത-എം.എഡ്, ബി.എഡ്, ഡി.എഡ്, ഡിപ്ലോമ ഇൻ വൊക്കേഷനൽ റീഹാബിലിറ്റേഷൻ; നവിമുംബൈ-എം.എഡ്, ബി.എഡ്, ഡി.എഡ് (സ്പെഷൽ എജുക്കേഷൻ), ഡിപ്ലോമ ഇൻ ഏർളി ചൈൽഡ്ഹുഡ്, ഡിപ്ലോമ ഇൻ വൊക്കേഷനൽ റീഹാബിലിറ്റേഷൻ. കമ്പോസിറ്റ് മേഖലാ കേന്ദ്രങ്ങൾ (സി.ആർ.സി)-ദാവൻഗരെ-ഡി.എഡ് സ്പെഷൽ എജുക്കേഷൻ, ഡി.എഡ്; രാജ്നന്ദ്ഗോൺ (ഛത്തിസ്ഗഢ്)-ഡി.എഡ് ; നെല്ലൂർ (ആന്ധ്രപ്രദേശ്)-ഡി.എഡ് യോഗ്യതാ മാനദണ്ഡങ്ങൾ, അപേക്ഷാ സമർപ്പണത്തിനുള്ള നിർദേശങ്ങൾ, സെലക്ഷൻ നടപടികളടക്കം കൂടുതൽ വിവരങ്ങൾ പ്രോസ്പെക്ടസിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.