ഐ.ഐ.ടി ഇന്ദോറും നാഷനൽ ലോ ഇൻസ്റ്റിറ്റ്യൂട്ട് യൂനിവേഴ്സിറ്റി ഭോപാലും സംയുക്തമായി നടത്തുന്ന രണ്ടു വർഷത്തെ മാസ്റ്റർ ഓഫ് സയൻസ് ഇൻ സൈബർ സെക്യൂരിറ്റി ആൻഡ് സൈബർ ലോ ഓൺലൈൻ പ്രോഗ്രാമിൽ പ്രവേശനത്തിന് ഫെബ്രുവരി 25 വരെ രജിസ്റ്റർ ചെയ്യാം. പ്രവേശന പരീക്ഷ മാർച്ച് രണ്ടിന്. ടെസ്റ്റിൽ യോഗ്യത നേടുന്നവരെ ഇന്റർവ്യൂ നടത്തി പ്രവേശനം നൽകും.
പ്രവേശന യോഗ്യത: ഫസ്റ്റ്ക്ലാസ് ബി.ഇ/ ബി.ടെക് (ഏതെങ്കിലും ബ്രാഞ്ച്) അല്ലെങ്കിൽ നാലു വർഷ ബി.എസ്/ ബി.എസ് സി (ഓണേഴ്സ്)/ ബി.സി.എ/ എം.എസ് സി കമ്പ്യൂട്ടർ സയൻസസ് സ്റ്റാറ്റിസ്റ്റിക്സ്/ എം.സി.എ/ എം.ബി.എ അല്ലെങ്കിൽ തത്തുല്യ ബിരുദം (മാത്തമാറ്റിക്സ്, കമ്പ്യൂട്ടർ സയൻസ് വിഷയങ്ങൾ പഠിച്ചിരിക്കണം) അല്ലെങ്കിൽ ബിരുദവും ത്രിവത്സര എൽഎൽ.ബി/ ഇന്റഗ്രേറ്റഡ് എൽഎൽ.ബി/ ഇന്റഗ്രേറ്റഡ് മാനേജ്മെന്റ് ബിരുദവും അല്ലെങ്കിൽ എൽഎൽ.എം. യോഗ്യതാ പരീക്ഷ ഫസ്റ്റ്ക്ലാസിൽ വിജയിച്ചിരിക്കണം. പട്ടിക, ഭിന്നശേഷി വിഭാഗങ്ങൾക്ക് 5 ശതമാനം മാർക്കിളവുണ്ട്.
വിശദവിവരങ്ങളടങ്ങിയ പ്രവേശന വിജ്ഞാപനം https://cscl.iiti.ac.inൽ. ഓൺലൈനായി ഇപ്പോൾ അപേക്ഷിക്കാം. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് മാർച്ച് 27 മുതൽ ഓൺലൈൻ ക്ലാസുകൾ ആരംഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.