പീപ്ൾസ് ഫൗണ്ടേഷൻ ഉന്നതവിദ്യാഭ്യാസ ഫെലോഷിപ്

കോ​ഴി​ക്കോ​ട്: കേ​ന്ദ്ര സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ലും മ​റ്റു ദേ​ശീ​യ പ്രാ​ധാ​ന്യ​മു​ള്ള സ്ഥാ​പ​ന​ങ്ങ​ളി​ലും പ്ര​വേ​ശ​ന​ത്തി​ന് ശ്ര​മി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള 2024-25 അ​ക്കാ​ദ​മി​ക വ​ർ​ഷ​ത്തെ പീ​പ്ൾ​സ് ഫൗ​ണ്ടേ​ഷ​ൻ ഫെ​ലോ​ഷി​പ്പി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു.

പ്ല​സ് ടു, ​ഡി​ഗ്രി അ​വ​സാ​ന വ​ർ​ഷ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​ണ് അ​വ​സ​രം. പ്രൈ​വ​റ്റ്-​വി​ദൂ​ര വി​ദ്യാ​ഭ്യാ​സ സം​വി​ധാ​ന​ത്തി​ലൂ​ടെ പ​ഠ​നം ന​ട​ത്തു​ന്ന​വ​ർ​ക്കും അ​പേ​ക്ഷ ന​ൽ​കാം. പീ​പ്ൾ​സ് ഫൗ​ണ്ടേ​ഷ​ൻ ന​ട​ത്തു​ന്ന ടാ​ല​ന്റ് ടെ​സ്റ്റി​ലൂ​ടെ തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് രാ​ജ്യ​ത്തെ പ്ര​മു​ഖ സ​ർ​വ​ക​ലാ​ശാ​ല​ക​ളെ സം​ബ​ന്ധി​ച്ചു​ള്ള ഓ​റി​യ​ന്റേ​ഷ​ൻ പ്രോ​ഗ്രാം, എ​ൻ​ട്ര​ൻ​സ് പ​രി​ശീ​ല​നം, തു​ട​ർ വി​ദ്യാ​ഭ്യാ​സ​ത്തി​നു​ള്ള സാ​മ്പ​ത്തി​ക സ​ഹാ​യം എ​ന്നി​വ ല​ഭി​ക്കും.

മീ​ഡി​യ സ്റ്റ​ഡീ​സ്, ലീ​ഗ​ൽ സ്റ്റ​ഡീ​സ്, മാ​നേ​ജ്മെ​ന്റ് ആ​ൻ​ഡ് കോ​മേ​ഴ്‌​സ് സ്റ്റ​ഡീ​സ്, സോ​ഷ്യോ​ള​ജി ആ​ൻ​ഡ് സോ​ഷ്യ​ൽ വ​ർ​ക്ക്, പ്യു​വ​ർ സ​യ​ൻ​സ് എ​ന്നീ മേ​ഖ​ല​ക​ളി​ലെ പ​ഠ​ന​ങ്ങ​ൾ​ക്കാ​ണ് മു​ൻ​ഗ​ണ​ന. സെ​പ്റ്റം​ബ​റി​ലാ​ണ് ടെ​സ്റ്റ് ന​ട​ക്കു​ക.

ഇ​ടു​ക്കി, പ​ത്ത​നം​തി​ട്ട ജി​ല്ല​ക​ൾ ഒ​ഴി​കെ എ​ല്ലാ ജി​ല്ല​കേ​ന്ദ്ര​ങ്ങ​ളി​ലും ടാ​ല​ന്റ് ടെ​സ്റ്റ് സെ​ന്റ​റു​ക​ൾ ഉ​ണ്ടാ​യി​രി​ക്കും. അ​പേ​ക്ഷ​ക​ർ സാ​മ്പ​ത്തി​ക​മാ​യി പി​ന്നാ​ക്കം നി​ൽ​ക്കു​ന്ന ന്യൂ​ന​പ​ക്ഷ/​എ​സ്.​സി/​എ​സ്.​ടി വി​ഭാ​ഗ​ത്തി​ൽ ഉ​ൾ​പ്പെ​ട്ട​വ​രാ​യി​രി​ക്ക​ണം. യോ​ഗ്യ​ത പ​രീ​ക്ഷ​യി​ൽ (എ​സ്.​എ​സ്.​എ​ൽ.​സി/​പ്ല​സ് ടു) 50 ​ശ​ത​മാ​നം മാ​ർ​ക്ക് നേ​ടി​യി​രി​ക്ക​ണം. കു​ടും​ബ വാ​ർ​ഷി​ക വ​രു​മാ​നം നാ​ലു​ല​ക്ഷം രൂ​പ​യി​ൽ ക​വി​യാ​ൻ പാ​ടി​ല്ല.

തീ​ര​ദേ​ശ-​മ​ല​യോ​ര-​ചേ​രി-​ല​ക്ഷം വീ​ട് കോ​ള​നി പ്ര​ദേ​ശ​ങ്ങ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ്ര​ത്യേ​ക പ​രി​ഗ​ണ​ന. www.peoplesfoundation.org എ​ന്ന വെ​ബ്സൈ​റ്റി​ലൂ​ടെ ഓ​ൺ​ലൈ​നാ​യി അ​പേ​ക്ഷ​ക​ൾ സ​മ​ർ​പ്പി​ക്കാം. അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി ആ​ഗ​സ്റ്റ് 10. ഫോ​ൺ: 7736501088.

Tags:    
News Summary - People's Foundation Higher Education Fellowship

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.