തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷ സമർപ്പിക്കാനുള്ള സമയപരിധി തിങ്കളാഴ്ച വൈകീട്ട് അഞ്ചുമണി വരെ നീട്ടി. സി.ബി.എസ്.ഇ വിദ്യാർഥികൾക്ക് അവസരം നൽകുന്നതിന്റെ ഭാഗമായാണ് ഇത്. സി.ബി.എസ്.ഇ വിദ്യാർഥികളുടെ ഹരജി പരിഗണിച്ചാണ് ഹൈകോടതിയുടെ തീരുമാനം.
സി.ബി.എസ്.ഇ ഫലം വരുന്നതു വരെ പ്ലസ് വൺ പ്രവേശന നടപടികൾ നീട്ടിവെക്കണമെന്നാവശ്യപ്പെട്ടാണ് ഹരജി നൽകിയത്. സി.ബി.എസ്.ഇ 10, 12 ക്ലാസ് പരീക്ഷകളുടെ ഫലം ഇന്ന് പ്രഖ്യാപിച്ചിരുന്നു.
നീട്ടിയ സമയ പരിധി ഇന്നലെയവസാനിച്ച സാഹചര്യത്തിലാണ് തുടർപഠനം നടത്താൻ സാധിക്കില്ലെന്ന് കാണിച്ച് വിദ്യാർഥികൾ ഹൈകോടതിയെ സമീപിച്ചത്.
എന്നാല്‍, സ്റ്റേറ്റ് സിലബസില്‍ പഠിച്ച വിദ്യാര്‍ഥികള്‍ ഒരു മാസമായി പ്രവേശനത്തിന് കാത്തിരിക്കുകയാണെന്നും ഇനി സമയം നീട്ടി നല്‍കാന്‍ കഴിയില്ലെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.