തിരുവനന്തപുരം: ഒന്നാം വർഷ ഹയർസെക്കന്‍ഡറി/ വി.എച്ച്.എസ്.ഇ ക്ലാസുകൾ ബുധനാഴ്ച തുടങ്ങും. മഴക്കെടുതി മൂലം കലക്ടർമാർ അവധി പ്രഖ്യാപിച്ച ജില്ലകളിൽ ഒന്നാം വർഷ പ്ലസ് വൺ വിദ്യാർഥികളും സ്കൂളുകളിൽ ഹാജരാകേണ്ടതില്ല. പ്രവേശനത്തിനുള്ള മൂന്ന് അലോട്ട്മെന്റുകൾ പൂർത്തിയാക്കിയാണ് ക്ലാസുകൾ ആരംഭിക്കുന്നത്.
ഹയർസെക്കൻഡറിയിൽ ഇതുവരെ 3,16,772 പേരാണ് പ്രവേശനം നേടിയത്. ഇതിൽ മെറിറ്റ് സീറ്റില്‍ 2,63,688 ഉം സ്പോര്‍ട്സ് ക്വോട്ടയിൽ 3574ഉം കമ്യൂണിറ്റി േക്വാട്ടയിൽ 18,901ഉം മാനേജ്മെന്റ് േക്വാട്ടയിൽ 18,735ഉം അണ് എയ്ഡഡിൽ 11,309 ഉം പേർ പ്രവേശനം നേടി.
വൊക്കേഷനൽ ഹയർസെക്കൻഡറിയിൽ 22,145 പേർ പ്രവേശനം നേടി. സപ്ലിമെന്ററി അലോട്ട്മെന്റ് ഒഴിവുകളിലേക്ക് അപേക്ഷ സമര്‍പ്പണം ജൂലൈ എട്ട് മുതൽ 12 വരെയാണ്. ഏകജാലക രീതിയിൽ പ്രവേശനത്തിനായി അപേക്ഷ സമർപ്പിച്ച ഒരു ലക്ഷത്തിൽ താഴെ വിദ്യാർഥികൾ പുറത്തുനിൽക്കെയാണ് ക്ലാസുകൾ ആരംഭിക്കുന്നത്.
ഇവർക്കായി ഇനി അവശേഷിക്കുന്നത് മൂന്നാം അലോട്ട്മെന്റിൽ പ്രവേശനം നേടാത്തവരുടെ സീറ്റുകളാണ് ബാക്കിയുള്ളത്. ഒന്നാം സപ്ലിമെന്ററി അലോട്ട്മെന്റിന് ശേഷം സ്ഥിതി വിലയിരുത്തിയ ശേഷമായിരിക്കും സീറ്റ് ക്ഷാമം പരിഹരിക്കാൻ താൽക്കാലിക ബാച്ചുകൾ അനുവദിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.