പ്ലസ് വൺ: ട്രാൻസ്ഫറിനായി അപേക്ഷ നാളെ വരെ

തിരുവനന്തപുരം: പ്ലസ് വണ്ണിൽ നിലവിലുള്ള ഒഴിവുകൾ ജില്ല/ജില്ലാന്തര സ്കൂൾ/കോമ്പിനേഷൻ ട്രാൻസ്ഫർ അലോട്മെന്റിനായി സെപ്റ്റംബർ 28ന് ഉച്ചക്ക് ഒരു മണി വരെ പ്രസിദ്ധീകരിക്കും. ഇതുവരെ ഏകജാലക സംവിധാനത്തിൽ മെറിറ്റ് ക്വാട്ടയിലോ, സ്‍പോർട്സ് ക്വാട്ടയിലോ പ്രവേശനം നേടിയ വിദ്യാർഥികൾ ഒന്നാം ഓപ്ഷനിലാണ് പ്രവേശനം നേടിയത് എങ്കിൽ പോലും ട്രാൻസ്ഫറിന് അപേക്ഷിക്കാം.

ജില്ലക്കകത്തോ/ മറ്റ് ജില്ലകളിലേക്കോ സ്കൂൾ മാറ്റത്തിനോ കോമ്പിനേഷൻ മാറ്റത്തോടെയുള്ള സ്കൂൾ മാറ്റത്തിനോ, അതേ സ്കൂളിലെ മറ്റൊരു കോമ്പിനേഷനിലേക്കോ മാറുന്നതിന് കാൻഡി​ഡേറ്റ് ലോഗിനിലെ apply for school/combination transfer എന്ന ലിങ്കിലൂടെ ഓൺലൈനായി ​അപേക്ഷിക്കാം. വിശദ വിവരങ്ങൾക്ക് വെബ്സൈറ്റ് കാണുക. 

Tags:    
News Summary - plus one transfer

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.