തിരുവനന്തപുരം: പി.എസ്.സിയിൽ പ്രോഗ്രാമർ (കാറ്റഗറി നമ്പർ 388/2021) തസ്തികയിലേക്ക് ജൂലൈ 25ന് രാവിലെ 7.30 മുതൽ തിരുവനന്തപുരം കോളജ് ഓഫ് എൻജിനീയറിങ്ങിൽ പ്രായോഗിക പരീക്ഷ നടത്തും. പ്രൊഫൈലിൽനിന്ന് ഡൗൺലോഡ് ചെയ്ത അഡ്മിഷൻ ടിക്കറ്റ്, യോഗ്യത തെളിയിക്കുന്ന പ്രമാണങ്ങൾ, കമീഷൻ അംഗീകരിച്ച ഏതെങ്കിലും തിരിച്ചറിയൽ രേഖ എന്നിവ സഹിതം ഹാജരാകണം. വിവരങ്ങൾ ജി.ആർ 2 സി വിഭാഗത്തിൽ (0471 2546294).
കേരളത്തിലെ വിവിധ യൂനിവേഴ്സിറ്റികളിൽ ഡ്രൈവർ കം ഓഫിസ് അറ്റൻഡന്റ് (കാറ്റഗറി നമ്പർ 210/2021) തസ്തികയിലേക്ക് ജൂലൈ 25 മുതൽ ഡ്രൈവിങ് ടെസ്റ്റ് നടത്തും.
ഉദ്യോഗാർഥികൾ പ്രൊഫൈലിൽനിന്ന് ഡൗൺലോഡ് ചെയ്ത അഡ്മിഷൻ ടിക്കറ്റിൽ പറയുന്ന സ്ഥലത്തും സമയത്തും സാധുവായ ഡ്രൈവിങ് ലൈസൻസ് ആൻഡ് പർട്ടിക്കുലേഴ്സ്, ബാഡ്ജ്, മെഡിക്കൽ സർട്ടിഫിക്കറ്റ് എന്നിവ സഹിതം ഹാജരാകണം. വിവരം ജി.ആർ 8 വിഭാഗത്തിൽ (0471 2546440).
കോളജ് വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രഫസർ സംസ്കൃതം (സാഹിത്യം) (കാറ്റഗറി നമ്പർ 281/2019) തസ്തികയുടെ മാറ്റിവെച്ച പ്രമാണപരിശോധന ജൂലൈ 24ന് പി.എസ്.സി ആസ്ഥാന ഓഫിസിൽ നടത്തും. അറിയിപ്പ് ലഭിക്കാത്തവർ ജി.ആർ 2 ബി വിഭാഗവുമായി ബന്ധപ്പെടണം (0471 2546324)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.