തിരുവനന്തപുരം: സംസ്ഥാനത്തെ നിയമ വിദ്യാഭ്യാസ മേഖലയുടെ അക്കാദമിക - ഭൗതിക നിലവാരം ഉയർത്തണമെന്നാവശ്യപ്പെട്ട് നിയമ വിദ്യാർത്ഥികളുടെ കൂട്ടായ്മയായ ഫ്രറ്റേൺസ് ലെഗാറ്റോ മുഖ്യമന്ത്രി, ഉന്നത വിദ്യാഭ്യാസ മന്ത്രി എന്നിവർക്ക് നിവേദനം നൽകി. ഫ്രറ്റേൺസ് ലെഗാറ്റോ ജനറൽ കൺവീനറും ഫ്രറ്റേണിറ്റി മൂവ്മെന്‍റ് കേരള സംസ്ഥാന സമിതി അംഗവുമായ സബീൽ ചെമ്പ്രശ്ശേരിയാണ് നിവേദനം നൽകിയത്.
കേരളത്തിന്‍റെ ഉന്നത വിദ്യാഭ്യാസ മേഖല നിയമപഠനത്തിന് വേണ്ടത്ര പ്രധാന്യമോ പരിഗണനയോ നൽകിയിട്ടില്ല. നിലവിലെ സർക്കാർ ലോ കോളജുകളിൽ വേണ്ടത്ര ക്ലാസ് മുറികളോ കോമ്പൗണ്ടോ മതിയായ ലൈബ്രറി സംവിധാനമോ മറ്റു അടിസ്ഥാന സൗകര്യങ്ങളോ ഒന്നും തന്നെയില്ല.
നിരവധി വിദ്യാർത്ഥികൾ ഉന്നതപഠനത്തിനായി നിയമ മേഖല തെരെഞ്ഞെടുക്കുന്ന സംസ്ഥാനത്ത് അതിന് അനുപാതികമായി സർക്കാർ ലോ കോളജുകളില്ല. ദേശീയ-അന്തർദേശീയ തലങ്ങളിലെ നിയമവിദ്യാഭ്യാസ സ്ഥാപനങ്ങളെ അപേക്ഷിച്ച് കേരളത്തിലെ പ്രസ്തുത മേഖലയിലെ ഭൗതിക-അക്കാദമിക സംവിധാനങ്ങൾ വളരെ പരിമിതമായതും കാലാനുസൃതമായി പരിഷ്കരിക്കപ്പെടാത്തവയുമാണ്.
പുതിയ കോളജുകൾ സ്ഥാപിക്കൽ, സമയബന്ധിതമായ അക്കാദമിക് കലണ്ടർ, നിലവിലെ കോളജുകളുടെ ഭൗതിക വികസനം, കേന്ദ്രീകൃത നിയമ സർവകലാശാലയുടെ സാധ്യതകളെക്കുറിച്ച് പഠിക്കാൻ വിദഗ്ധ കമ്മിറ്റിയെ നിയോഗിക്കൽ തുടങ്ങിയ ആവശ്യങ്ങളാണ് നിവേദനത്തിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.