തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിൽ എട്ടാം ക്ലാസിൽ മിനിമം മാർക്ക് നേടാത്ത വിദ്യാർഥികൾക്കായുള്ള പുനഃപരീക്ഷ വെള്ളിയാഴ്ച ആരംഭിച്ചു. ആകെ 86,309 വിദ്യാർഥികളാണ് പുനഃപരീക്ഷ എഴുതുന്നത്. ഇംഗ്ലീഷ്, അടിസ്ഥാന ശാസ്ത്രം പരീക്ഷകളാണ് ആദ്യദിനം നടന്നത്.
ശനിയാഴ്ച ഗണിതം, ഒന്നാംഭാഷ പേപ്പർ ഒന്ന് പരീക്ഷകൾ നടക്കും. 28ന് പരീക്ഷ അവസാനിക്കും. 30നാണ് ഫലപ്രഖ്യാപനം. ദിവസവും രാവിലെയും ഉച്ചകഴിഞ്ഞുമാണ് പരീക്ഷ. വാർഷിക പരീക്ഷയുടെ ഭാഗമായ എഴുത്തുപരീക്ഷയിൽ ഓരോ വിഷയത്തിലും 30 ശതമാനം മാർക്കില്ലാത്ത കുട്ടികൾക്ക് കഴിഞ്ഞ എട്ട് മുതൽ 24 വരെ അധിക പിന്തുണ ക്ലാസ് നൽകിയിരുന്നു. ഇതിനു ശേഷമാണ് പുനഃപരീക്ഷ നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.