തിരുവനന്തപുരം: സർക്കാർ സ്വാശ്രയ കോളജുകളിലെ ആയുർവേദ, ഹോമിയോ, സിദ്ധ, യുനാനി മെഡിക്കൽ അനുബന്ധ കോഴ്സുകളിലേക്കുള്ള സംസ്ഥാന ക്വോട്ട സീറ്റുകളിലേക്കുള്ള രണ്ടാംഘട്ട അലോട്ട്മെന്റ് നടപടി ആരംഭിച്ചു. ഒന്നാംഘട്ട അലോട്ട്മെന്റിൽ സെലക്ട് ചെയ്ത ഫാളിലെ നിലവിലുള്ള ഹയർ ഓപ്ഷനുകൾ രണ്ടാം ഘട്ട അലോട്ട്മെന്റിലേക്ക് പരിഗണിക്കപ്പെടാൻ ആഗ്രഹിക്കുന്നവർ ഹോം പേജിൽ കൺഫേം ബട്ടൺ ക്ലിക്ക് ചെയ്ത് ഓൺലൈൻ കൺഫർമേഷൻ നിർബന്ധമായും നടത്തണം.
ഹയർ ഓപ്ഷൻ പുനഃക്രമീകരണം/ആവശ്യമില്ലാത്തവ റദ്ദാക്കൽ എന്നിവക്കുള്ള സൗകര്യം 19ന് രാവിലെ 10 വരെ www.cee.kerala.gov.in ൽ ലഭ്യമാകും. ഹെൽപ് ലൈൻ നമ്പർ: 0471 2525300.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.