കേന്ദ്ര സർവീസിൽ സ്റ്റെനോഗ്രാഫർ നിയമനത്തിന് സ്റ്റാഫ് സെലക്ഷൻ കമീഷൻ അപേക്ഷ ക്ഷണിച്ചു. ഗ്രേഡ് സി വിഭാഗത്തിൽ 93 ഒഴിവുകളും ഗ്രേഡ് ഡി വിഭാഗത്തിൽ 1114 ഒഴിവുകളുമുണ്ട്. വിജ്ഞാപനം https://ssc.nic.inൽ. യോഗ്യത: പ്ലസ്ടു/തത്തുല്യം. സ്റ്റെനോഗ്രാഫിയിൽ പ്രാവീണ്യമുണ്ടാകണം. പ്രായം: ഗ്രേഡ് സി 18-30. ഗ്രേഡ് ഡി 18 -27. നിയമാനുസൃത ഇളവുണ്ട്.
അപേക്ഷ ഫീസ് 100 രൂപ. വനിതകൾ, എസ്.സി, എസ്.ടി, പി.ഡബ്ല്യു.ബി.ഡി, വിമുക്ത ഭടന്മാർ എന്നിവർക്ക് ഫീസില്ല. 23 വരെ ഓൺലൈനായി അപേക്ഷിക്കാം. ഒക്ടോബറിൽ ദേശീയതലത്തിൽ നടത്തുന്ന കമ്പ്യൂട്ടർ അധിഷ്ടിത പരീക്ഷയുടെയും തുടർന്ന് നടത്തുന്ന സ്റ്റെനോഗ്രാഫി ടെസ്റ്റിന്റെയും അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. കേരളത്തിൽ എറണാകുളം, കണ്ണൂർ, കൊല്ലം, കോട്ടയം, കോഴിക്കോട്, തിരുവനന്തപുരം, തൃശൂർ പരീക്ഷ കേന്ദ്രങ്ങളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.