ന്യൂഡൽഹി: ഡൽഹിയിൽ ഒഴിവുള്ള നഴ്സിങ് സീറ്റുകളിൽ കൗൺസലിങ്ങിന് ഒരവസരംകൂടി നൽകണമെന്ന ഹരജി സുപ്രീംകോടതി തള്ളി. ഈ വിഷയത്തിൽ കേന്ദ്രത്തിനും ഇന്ത്യൻ നഴ്സിങ് കൗൺസിലിനും നിർദേശം നൽകാനാവില്ലെന്നും ജസ്റ്റിസുമാരായ എം.ആർ. ഷാ, അനിരുദ്ധബോസ് എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. പ്രവേശന നടപടികൾ അനന്തമായി നീട്ടിക്കൊണ്ടുപോകാനാവില്ല. നീട്ടിനൽകിയാൽ ആത്യന്തികമായി വിദ്യാഭ്യാസത്തെയാണ് ബാധിക്കുകയെന്ന് വിധിയിൽ പറഞ്ഞു.
സെന്റ് സ്റ്റീഫൻസ് ഹോസ്പിറ്റൽ കോളജ് ഓഫ് നഴ്സിങ്ങും എയ്ഞ്ജല ബിജുവുമാണ് ഹരജി നൽകിയത്. ഡൽഹിയിലെ നഴ്സിങ് സ്ഥാപനങ്ങളിൽ 2021-22 വർഷത്തിൽ 110 സീറ്റുകളിൽ ഒഴിവുണ്ടെന്നും രണ്ടു സർക്കാർ നഴ്സിങ് കോളജുകളിൽ മേയ് 15 വരെ സമയം നീട്ടിനൽകിയിട്ടുണ്ടെന്നുമായിരുന്നു ഇവരുടെ വാദം. സെന്റ് സ്റ്റീഫൻസ് നഴ്സിങ് കോളജിനും അധിക മോപ്അപ് റൗണ്ട് അനുവദിക്കണമെന്നായിരുന്നു ആവശ്യം. പ്രവേശന നടപടികൾ ഈ വർഷം മാർച്ച് 31നാണ് അവസാനിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.