മലയോരത്ത്​ അധ്യയനം 'ഔട്ട്​ ഓഫ്​ സിലബസാ'കില്ല

ക​ണ്ണൂ​ർ: മ​ല​യോ​ര​ത്തെ കു​ട്ടി​ക​ൾ​ക്കും ര​ക്ഷി​താ​ക്ക​ൾ​ക്കും ആ​ശ്വ​സി​ക്കാം. ഇ​രി​ട്ടി കാ​ലാ​ങ്കി ഏ​കാ​ധ്യാ​പ​ക വി​ദ്യാ​ല​യം നി​ർ​ത്ത​ലാ​ക്കി​യ ന​ട​പ​ടി പു​നഃ​പ​രി​ശോ​ധി​ക്കാ​നും ആ​റ​ളം ഫാം ​എ​ച്ച്.​എ​സ്.​എ​സി​ൽ അ​ധ്യാ​പ​ക നി​യ​മ​ന​ത്തി​നും ന​ട​പ​ടി​യാ​യേ​ക്കും.

കാ​ലാ​ങ്കി ഏ​കാ​ധ്യാ​പ​ക വി​ദ്യാ​ല​യം നി​ർ​ത്ത​ലാ​ക്കി​യ ന​ട​പ​ടി പു​നഃ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് അ​ഡ്വ. സ​ജീ​വ് ജോ​സ​ഫ് എം.​എ​ൽ.​എ ജി​ല്ല ആ​സൂ​ത്ര​ണ സ​മി​തി യോ​ഗ​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. സ്കൂ​ൾ പൂ​ട്ടി​യാ​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഒ​മ്പ​തു കി​ലോ​മീ​റ്റ​ർ അ​ക​ലെ​യു​ള്ള സ്‌​കൂ​ളാ​ണ് ഏ​ക ആ​ശ്ര​യ​മെ​ന്നും എം.​എ​ൽ.​എ യോ​ഗ​ത്തി​ൽ അ​റി​യി​ച്ചു. ഇ​തേ​ത്തു​ട​ർ​ന്ന്​ സ്‌​കൂ​ൾ തി​ങ്ക​ളാ​ഴ്ച ഡി.​ഡി.​ഇ സ​ന്ദ​ർ​ശി​ക്കാ​നും യോ​ഗ​ത്തി​ൽ തീ​രു​മാ​ന​മാ​യി.

ഇ​രു​പ​ത് വ​ര്‍ഷ​ത്തി​ലേ​റെ​യാ​യി ഇ​രി​ട്ടി കാ​ലാ​ങ്കി​യി​ല്‍ പ്ര​വ​ര്‍ത്തി​ച്ചു​വ​രു​ന്ന എം.​ജി.​എ​ല്‍.​സി വി​ദ്യാ​ല​യ​മാ​ണ്​ അ​ട​ച്ചു​പൂ​ട്ടാ​നു​ള്ള തീ​രു​മാ​നം. തു​ട​ർ​ന്ന്​ വി​ദ്യാ​ര്‍ഥി​ക​ളും ര​ക്ഷി​താ​ക്ക​ളും നാ​ട്ടു​കാ​രും അ​ട​ങ്ങു​ന്ന ജ​ന​കീ​യ കൂ​ട്ടാ​യ്മ ക​ണ്ണൂ​ര്‍ ഡി.​ഡി.​ഇ ഓ​ഫി​സി​നു മു​ന്നി​ൽ പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ച്ചി​രു​ന്നു.

സ്കൂ​ൾ പൂ​ട്ടി​യാ​ൽ കു​ട്ടി​ക​ൾ​ക്ക്​ ഒ​മ്പ​തു​ കി​ലോ​മീ​റ്റ​ർ അ​ക​ലെ​യു​ള്ള സ്‌​കൂ​ളി​ല്‍ പോ​കേ​ണ്ട സ്ഥി​തി​യാ​ണ് നി​ല​വി​ലു​ള്ള​ത്. കാ​ലാ​ങ്കി​യി​ല്‍ ഗ​വ. എ​ല്‍.​പി സ്‌​കൂ​ള്‍ അ​നു​വ​ദി​ക്കു​ക എ​ന്നു​ള്ള​ത് 40 വ​ര്‍ഷ​ത്തോ​ള​മാ​യി നാ​ട്ടി​ലെ ജ​ന​ങ്ങ​ള്‍ ഉ​ന്ന​യി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന ആ​വ​ശ്യ​മാ​ണ്. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് നി​ല​വി​ല്‍ പ്ര​വ​ര്‍ത്തി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന എം.​ജി.​എ​ല്‍.​സി വി​ദ്യാ​ല​യം അ​ട​ച്ചു​പൂ​ട്ടു​ന്ന അ​വ​സ്ഥ​യി​ലേ​ക്കു​ള്ള തീ​രു​മാ​നം വ​ന്ന​ത്. ഇ​തി​ലാ​ണ്​ എം.​എ​ൽ.​എ​യു​ടെ ഇ​ട​പെ​ട​ലി​നെ തു​ട​ർ​ന്ന്​ ന​ട​പ​ടി​യാ​യ​ത്.

ആ​റ​ളം ഫാം ​ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ൽ പ്രി​ൻ​സി​പ്പ​ലി​ന്റെ നി​യ​മ​നം ന​ട​ത്തു​ന്ന​തു​വ​രെ​യു​ള്ള ചാ​ർ​ജ് സ്‌​കൂ​ൾ പ്ര​ധാ​നാ​ധ്യാ​പ​ക​ന് ന​ൽ​കി​യ​താ​യി ഹ​യ​ർ സെ​ക്ക​ൻ​ഡ​റി മേ​ഖ​ല ഉ​പ​ഡ​യ​റ​ക്ട​ർ അ​റി​യി​ച്ചു.

സ്‌​കൂ​ളി​ൽ ആ​വ​ശ്യ​മാ​യ അ​ധ്യാ​പ​ക ത​സ്തി​ക അ​നു​വ​ദി​ക്കാ​നും പ്രി​ൻ​സി​പ്പ​ൽ നി​യ​മ​നം ഉ​ട​ൻ ന​ട​ത്താ​നും പൊ​തു​വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​ർ​ക്ക് റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ചി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു. ഇ​തോ​ടെ നി​ര​വ​ധി വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും ര​ക്ഷി​താ​ക്ക​ളു​ടെ​യും ആ​ശ​ങ്ക​ക്കാ​ണ്​ പ​രി​ഹാ​ര​മാ​കു​ന്ന​ത്.

മാ​സ​ങ്ങ​ളോ​ളം പ്രി​ൻ​സി​പ്പ​ൽ ഇ​ല്ലാ​തെ​യാ​യി​രു​ന്നു സ്കൂ​ളി​ന്‍റെ പ്ര​വ​ർ​ത്ത​നം. ഏ​താ​നും മാ​സ​ങ്ങ​ൾ മാ​ത്രം ഉ​ണ്ടാ​യി​രു​ന്ന പ്രി​ൻ​സി​പ്പ​ൽ വി​ര​മി​ച്ച​ശേ​ഷം ക​സേ​ര ഒ​ഴി​ഞ്ഞു​കി​ട​ക്കു​ക​യാ​ണ്. കൂ​ടാ​തെ ഒ​മ്പ​ത്​ അ​ധ്യാ​പ​ക ത​സ്‌​തി​ക​ക​ൾ വേ​ണ്ടി​ട​ത്ത് ഒ​രു അ​ധ്യാ​പ​ക​നെ​പ്പോ​ലും നി​യ​മി​ച്ചി​രു​ന്നു​മി​ല്ല. ഏ​ഷ്യ​യി​ലെ ഏ​റ്റ​വും വ​ലി​യ ആ​ദി​വാ​സി പു​ന​ര​ധി​വാ​സ മേ​ഖ​ല​യാ​ണ് ആ​റ​ളം ഫാം. ​ഇ​വി​ടെ​യു​ള്ള സ്കൂ​ളി​നാ​ണ്​ ശോ​ച്യാ​വ​സ്ഥ.

ഈ ​വ​ർ​ഷ​ത്തെ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി ഫ​ലം വ​ന്ന​പ്പോ​ൾ സ്‌​കൂ​ളി​ൽ വി​ജ​യം 36.79 ശ​ത​മാ​നം മാ​ത്ര​മാ​യി​രു​ന്നു. 106 കു​ട്ടി​ക​ളി​ൽ 100 പേ​രാ​ണ് പ​രീ​ക്ഷ​യെ​ഴു​തി​യ​ത്. ഇ​തി​ൽ 39 പേ​ർ മാ​ത്ര​മാ​ണ്​ വി​ജ​യി​ച്ച​ത്.

അ​ധി​കൃ​ത​രു​ടെ അ​നാ​സ്ഥ​യാ​ണ് ഇ​വി​ടെ വി​ജ​യ​ശ​ത​മാ​നം ഇ​ത്ര​മാ​ത്രം കു​റ​യാ​ൻ ഇ​ട​യാ​ക്കു​ന്ന​തെ​ന്ന് പ​ര​ക്കെ ആ​ക്ഷേ​പ​മു​യ​ർ​ന്നി​രു​ന്നു.

ബാ​ലാ​വ​കാ​ശ ക​മീ​ഷ​ൻ ചെ​യ​ർ​മാ​ൻ സ്ഥ​ല​ത്തെ​ത്തു​ക​യും പ്ര​ശ്ന​ങ്ങ​ൾ പ​ഠി​ച്ച് എ​ത്ര​യും പെ​ട്ടെ​ന്ന് നി​യ​മ​ന​ങ്ങ​ൾ ന​ട​ത്ത​ണ​മെ​ന്ന് ഉ​ത്ത​ര​വി​ടു​ക​യും ചെ​യ്തി​രു​ന്നു. പ്ര​തി​ഷേ​ധം ശ​ക്​​ത​മാ​യ​തി​നെ തു​ട​ർ​ന്ന്​ സ്കൂ​ളി​ൽ ആ​വ​ശ്യ​മാ​യ അ​ധ്യാ​പ​ക നി​യ​മ​നം ന​ട​ത്തു​മെ​ന്ന്​ വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി നി​യ​മ​സ​ഭ​യി​ൽ അ​റി​യി​ച്ചി​രു​ന്നു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ്​ ഇ​പ്പോ​ൾ തു​ട​ർ​ന​ട​പ​ടി.

Tags:    
News Summary - teaching will not be in puzzle in aaralam h.s.s

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.