പ്ലസ് വൺ അപേക്ഷകരുടെ എണ്ണം രണ്ട് ലക്ഷത്തിലേക്ക്

തിരുവനന്തപുരം: പ്ലസ് വൺ ഏകജാലക പ്രവേശനത്തിനുള്ള അപേക്ഷ സമർപ്പണം രണ്ട് ദിവസം പിന്നിട്ടപ്പോൾ അപേക്ഷകരുടെ എണ്ണം രണ്ട് ലക്ഷത്തോടടുക്കുന്നു. ചൊവ്വാഴ്ച രാത്രി എട്ട് വരെയുള്ള കണക്കുകൾ പ്രകാരം 191658 പേർ അപേക്ഷ സമർപ്പണം പൂർത്തിയാക്കി.

ഇതിൽ 1,89,644 പേർ കേരള സിലബസിൽ പഠിച്ചവരാണ്. കൂടുതൽ പേർ അപേക്ഷ സമർപ്പണം പൂർത്തിയാക്കിയത് എറണാകുളം ജില്ലയിലാണ്; 20577. തിരുവനന്തപുരത്ത് 20264 പേരും അപേക്ഷ സമർപ്പണം നടത്തി. അതേസമയം, ഏറ്റവും കൂടുതൽ പേർ എസ്.എസ്.എൽ.സി പരീക്ഷ വിജയിച്ച മലപ്പുറത്തുള്ള അപേക്ഷകരുടെ എണ്ണം രണ്ട് ദിവസം പിന്നിട്ടിട്ടും 11953ൽ എത്തിയിട്ടേയുള്ളൂ.


ജില്ലയിൽ അപേക്ഷ സമർപ്പണത്തിന് വ്യാപകമായി സാങ്കേതിക തടസ്സം നേരിടുന്നതായി പരാതി ഉയർന്നിട്ടുണ്ട്. ആദ്യദിവസം 2344 പേർക്ക് മാത്രമാണ് ജില്ലയിൽ നിന്ന് അപേക്ഷ സമർപ്പിക്കാൻ സാധിച്ചത്. ഈ മാസം 18 ആണ് അപേക്ഷ സമർപ്പണത്തിനുള്ള അവസാന തീയതി. 

Tags:    
News Summary - The number of Plus One applicants has reached two lakh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.