തിരുവനന്തപുരം: ഡിസംബർ 13 മുതൽ സ്കൂളുകളിൽ യൂനിഫോം നിർബന്ധമാക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി. നവംബർ ഒന്നിന് സ്കൂൾ തുറന്നപ്പോൾ യൂനിഫോം നിർബന്ധമാക്കിയിരുന്നില്ല. ബസ് കൺസെഷൻ അടക്കം കാര്യങ്ങളിൽ ആശയക്കുഴപ്പം ഇല്ലാതാക്കാൻ കൂടിയാണ് യൂനിഫോം നിർബന്ധമാക്കുന്നത്.
ഭിന്നശേഷി വിദ്യാർഥികൾ പഠിക്കുന്ന സ്പെഷൽ സ്കൂളുകളും ഹോസ്റ്റലുകളും തുറക്കാം. എട്ടുമുതൽ സ്പെഷൽ സ്കൂൾ തുറക്കാം.
പൊതുവിദ്യാലയങ്ങൾക്ക് ബാധകമായ മാനദണ്ഡങ്ങൾ പാലിക്കണം. പൊതുവിദ്യാലയങ്ങളിലെ ഭിന്നശേഷിക്കാർക്കും സ്കൂളുകളിൽ എത്താമെന്ന് മന്ത്രി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.