എം.ജി
പി.ജി, ഡിഗ്രി പ്രൈവറ്റ് രജിസ്ട്രേഷന് 18 മുതല്‍
കോട്ടയം: മഹാത്മാഗാന്ധി സര്‍വകലാശാലയിലെ പ്രൈവറ്റ് രജിസ്ട്രേഷന് ബിരുദ, ബിരുദാനന്തര പ്രോഗ്രാമുകളിലേക്ക് ജൂലൈ 18 മുതല്‍ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.
സബ് സെന്ററുകള്‍ അനുവദിച്ചു
ജൂലൈ 19ന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റര്‍ സി.ബി.സി.എസ് ബി.എ, ബി.കോം -പ്രൈവറ്റ് രജിസ്ട്രേഷന് (2023 അഡ്മിഷന് റെഗുലര്‍, 2022 അഡ്മിഷന് ഇംപ്രൂവ്മെന്റ്, -2017 മുതല്‍ 2022 വരെ അഡ്മിഷനുകള്‍ റീ അപ്പിയറന്‍സ്) പരീക്ഷകള്‍ക്ക് സബ് സെന്ററുകള്‍ അനുവദിച്ചുകൊണ്ടുള്ള വിജ്ഞാപനം വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചു. ജൂലൈ 17 മുതല്‍ ഹാള്‍ ടിക്കറ്റുകള്‍ ലഭിക്കും. വിദ്യാര്‍ഥികള്‍ രജിസ്റ്റര്‍ ചെയ്ത കേന്ദ്രങ്ങളില്‍നിന്ന് ഹാള്‍ടിക്കറ്റ് വാങ്ങി അനുവദിക്കപ്പെട്ട കേന്ദ്രങ്ങളില്‍ പരീക്ഷ എഴുതണം.
പ്രാക്ടിക്കല്‍
അഞ്ചാം സെമസ്റ്റര്‍ ബി.എസ് സി ഫാമിലി ആൻഡ് കമ്യൂണിറ്റി സയന്‍സ്(സി.ബി.സി.എസ്.എസ് 2013-2016 അഡ്മിഷന് മെഴ്സി ചാന്‍സ് ജനുവരി 2024) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷ ജൂലൈ 23ന് കോട്ടയം സി.എം.എസ് കോളജില്‍ നടത്തും. ടൈംടേബിള്‍ സര്‍വകലാശാല വെബ്സൈറ്റില്‍.
രണ്ടാം സെമസ്റ്റര്‍ ബി.എ ഇംഗ്ലീഷ് ലിറ്ററേച്ചര്‍, കമ്യൂണിക്കേഷന്‍ ആൻഡ് ജേണലിസം (ട്രിപ്ള്‍ മെയിന്‍-മോഡല്‍ 3 സി.ബി.സി.എസ് പുതിയ സ്കീം 2023 അഡ്മിഷന് റെഗുലര്‍, 2022 അഡ്മിഷന് ഇംപ്രൂവ്മെന്റ്, 2017 മുതല്‍ 2022 വരെ അഡ്മിഷനുകള്‍ റീ അപ്പിയറന്‍സ്) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷ ജൂലൈ 18, 19 തീയതികളില്‍ അതത് കോളജുകളില്‍ നടത്തും. ടൈംടേബിള്‍ സര്‍വകലാശാല വെബ്സൈറ്റില്‍.
നാലാം സെമസ്റ്റര്‍ ബി.വോക്-ഇന്‍ഡസ്ട്രിയല്‍ ഇന്‍സ്ട്രുമെന്റേഷന്‍ ആൻഡ് ഓട്ടോമേഷന്‍(2022 അഡ്മിഷന് റെഗുലര്‍, 2021 അഡ്മിഷന് ഇംപ്രൂവ്മെന്റ്, 2018 മുതല്‍ 2021 വരെ അഡ്മിഷനുകള്‍ റീ അപ്പിയറന്‍സ്- പുതിയ സ്കീം മേയ് 2024) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ ജൂലൈ 17ന് കോളജുകളില്‍ നടത്തും. ടൈംടേബിള്‍ വൈബ്സൈറ്റില്‍.
പരീക്ഷാഫലം
ഒന്നാം സെമസ്റ്റര്‍ എം.എസ് സി ക്ലിനിക്കല്‍ ന്യുട്രീഷ്യന്‍ ആൻഡ് ഡയറ്റെറ്റിക്സ് (ഡിസംബര്‍ 2023) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനക്കും നിശ്ചിത ഫീസ് അടച്ച് ജൂലൈ 27 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം. വിശദ വിവരങ്ങള്‍ സര്‍വകലാശാല വെബ്സൈറ്റില്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.