തൃശൂർ: ഫെബ്രുവരി 13ന് തുടങ്ങുന്ന സെക്കൻഡ് പ്രഫഷണൽ ബി.എച്ച്.എം.എസ് ഡിഗ്രി റെഗുലർ/സപ്ലിമെന്ററി (2010 & 2015 സ്കീം) പരീക്ഷക്ക് ജനുവരി 11 മുതൽ 24 വരെ ഓൺലൈനായും ഫൈനോടെ 25 വരെയും സൂപ്പർ ഫൈനോടെ 26 വരെയും രജിസ്ട്രേഷൻ നടത്താം.
ജനുവരി 13ന് തുടങ്ങുന്ന ആറാം സെമസ്റ്റർ ബി.ഫാം ഡിഗ്രി സപ്ലിമെന്ററി (2017 സ്കീം) പ്രാക്ടിക്കൽ, 17ന് തുടങ്ങുന്ന ഫസ്റ്റ് ബി.യു.എം.എസ് ഡിഗ്രി സപ്ലിമെന്ററി (2016 സ്കീം) തിയറി, ഫൈനൽ ബി.യു.എം.എസ് ഡിഗ്രി സപ്ലിമെന്ററി (2016 സ്കീം) തിയറി, 18ന് തുടങ്ങുന്ന സെക്കൻഡ് ബി.യു.എം.എസ് ഡിഗ്രി സപ്ലിമെന്ററി (2016 സ്കീം) തിയറി, 19ന് തുടങ്ങുന്ന തേർഡ് ബി.യു.എം.എസ് ഡിഗ്രി സപ്ലിമെന്ററി (2016 സ്കീം) തിയറി, ഫെബ്രുവരി മൂന്ന് മുതൽ എട്ട് വരെ നടക്കുന്ന മൂന്നാം വർഷ ബി.എസ്സി മെഡിക്കൽ ബയോകെമിസ്ട്രി ഡിഗ്രി റെഗുലർ/സപ്ലിമെന്ററി (2014 & 2016 സ്കീം) തിയറി, ഫെബ്രുവരി ഏഴ് മുതൽ 13 വരെ നടക്കുന്ന നാലാം വർഷ ബി.എസ്സി മെഡിക്കൽ മൈക്രോബയോളജി ഡിഗ്രി റെഗുലർ/സപ്ലിമെന്ററി (2014 & 2016 സ്കീം) തിയറി എന്നീ പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല നിയമപഠന വിഭാഗത്തിലെ മൂന്നാം സെമസ്റ്റര്‍ എല്‍.എല്‍.എം. നവംബര്‍ 2022 സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ക്ക് പിഴ കൂടാതെ 24 വരെയും 170 രൂപ പിഴയോടെ 27 വരെയും ഓണ്‍ലൈനായി അപേക്ഷിക്കാം.
ഒന്ന്, മൂന്ന് സെമസ്റ്റര്‍ ബി.ബി.എ-എല്‍.എല്‍.ബി. നവംബര്‍ 2021 റെഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ക്കും ഏപ്രില്‍ 2022 സപ്ലിമെന്ററി പരീക്ഷക്കും പിഴ കൂടാതെ 24 വരെയും 170 രൂപ പിഴയോടെ 27 വരെയും ഓണ്‍ലൈനായി അപേക്ഷിക്കാം.
നാലാം സെമസ്റ്റര്‍ ബി.ബി.എ-എല്‍.എല്‍.ബി. (ഓണേഴ്സ്) ഏപ്രില്‍ 2021 റെഗുലര്‍ പരീക്ഷയുടെയും നവംബര്‍ 2021 സപ്ലിമെന്ററി പരീക്ഷയുടെയും ആറാം സെമസ്റ്റര്‍ നവംബര്‍ 2021 റെഗുലര്‍, സപ്ലിമെന്ററി പരീക്ഷകളുടെയും ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 28 വരെ അപേക്ഷിക്കാം.
എസ്.ഡി.ഇ. ഒന്നാം സെമസ്റ്റര്‍ എം.എ., എം.എസ് സി., എം.കോം. നവംബര്‍ 2021 റഗുലര്‍ പരീക്ഷകള്‍ 31ന് തുടങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.