തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാല രണ്ടാം സെമസ്റ്റര്‍ എല്‍എല്‍.ബി യൂനിറ്ററി ഏപ്രില്‍ 2022 റെഗുലര്‍, സപ്ലിമെന്ററി പരീക്ഷകളുടെയും നവംബര്‍ 2022 സപ്ലിമെന്ററി പരീക്ഷയുടെയും ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് മേയ് നാല് വരെ അപേക്ഷിക്കാം.
തേഞ്ഞിപ്പലം: ഒന്നാം സെമസ്റ്റര്‍ എം.എ ജേണലിസം ആൻഡ് മാസ് കമ്യൂണിക്കേഷന്‍ നവംബര്‍ 2021 െറഗുലര്‍ സപ്ലിമെന്ററി പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.
തിരുവനന്തപുരം: കേരള സര്‍വകലാശാല മൂന്നാം സെമസ്റ്റര്‍ സി.ബി.സി.എസ് ബി.എ (മ്യൂസിക്) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷ ഏപ്രില്‍ 24 മുതല്‍ നടത്തും. ടൈംടേബിള്‍ വെബ്സൈറ്റില്‍.
ആറാം സെമസ്റ്റര്‍ ബി.ടെക് യു.സി.ഇ.കെ (റെഗുലര്‍ 2019 അഡ്മിഷന്, ഇമ്പ്രൂവ്മെന്റ്/ സപ്ലമെന്ററി 2018 അഡ്മിഷന് - 2018 സ്കീം) ജൂണ്‍ 22 പരീക്ഷഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കും പുനര്‍ മൂല്യനിര്‍ണയത്തിനും ഏപ്രില്‍ 22 വരെ അപേക്ഷിക്കാം. കരട് മാര്‍ക്ക് ലിസ്റ്റ് വെബ്സൈറ്റില്‍.
നാലാം സെമസ്റ്റര്‍ എം.എഫ്.എ പെയിന്റിങ് പരീക്ഷഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് ഏപ്രില്‍ 25 വരെ അപേക്ഷിക്കാം.
ഏപ്രിലില്‍ നടത്തുന്ന ഒന്നും രണ്ടും മൂന്നും നാലും സെമസ്റ്റര്‍ എം.ബി.എ (വിദൂര വിദ്യാഭ്യാസം - മേഴ്സി ചാന്‍സ് 2009 സ്കീം - 2010 മുതല്‍ 2014 അഡ്മിഷന്) പരീക്ഷ രജിസ്ട്രേഷന് 150 രൂപ പിഴയോടെ ഏപ്രില്‍ 18 വരെയും 400 രൂപ പിഴയോടെ ഏപ്രില്‍ 20 വരെയും അപേക്ഷിക്കാം. വിശദവിവരം വെബ്സൈറ്റില്‍.
റഷ്യന്‍ പഠനവിഭാഗം നടത്തുന്ന റഷ്യന്‍ സര്‍ട്ടിഫിക്കറ്റ്, റഷ്യന്‍ ഇന്റഗ്രേറ്റഡ് ഡിപ്ലോമ (ഒരു വര്‍ഷം) കോഴ്സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത : പ്ലസ്ടു / പ്രീഡിഗ്രി. അപേക്ഷകള്‍ റഷ്യന്‍ പഠനവിഭാഗത്തിലും സര്‍വകലാശാല വെബ്സൈറ്റിലും ലഭ്യമാണ്. അപേക്ഷാഫീസ് 100 രൂപയും രജിസ്ട്രേഷന് ഫീസ് 100 രൂപയുമാണ്. പൂരിപ്പിച്ച അപേക്ഷകള്‍ മെയ് 25 വരെ, പാളയം സെനറ്റ് ഹൗസ് കാമ്പസിലെ റഷ്യന്‍ പഠനവിഭാഗം ഓഫീസില്‍ സ്വീകരിക്കും.
കണ്ണൂർ: രണ്ടാം വർഷ ബിരുദം (വിദൂര വിദ്യാഭ്യാസം), ഏപ്രിൽ 2022 പരീക്ഷകളുടെ ഫലം വ്യാഴാഴ്ച ഉച്ച കഴിഞ്ഞ് വെബ്സൈറ്റിൽ ലഭ്യമാകും. പുനഃപരിശോധന, പകർപ്പ്, സൂക്ഷ്മ പരിശോധന എന്നിവക്കുള്ള ഓൺലൈൻ അപേക്ഷകൾ ഏപ്രിൽ 28 വരെ സ്വീകരിക്കും.
ഗ്രേഡ് കാർഡിന്റെ പ്രിന്റ് എടുത്ത് സൂക്ഷിക്കണം. 2016 അഡ്മിഷൻ വരെയുള്ള വിദ്യാർഥികളുടെ ഗ്രേഡ് കാർഡ് വിതരണം ചെയ്യുന്ന തീയതി പിന്നീട് അറിയിക്കും.
അഫിലിയേറ്റഡ് കോളജുകളിലെ മൂന്നാം സെമസ്റ്റർ എം.കോം, എം.എസ്.ഡബ്ല്യൂ, എം.ടി.ടി.എം, എം.എ ഗവേണൻസ് ആൻഡ് പൊളിറ്റിക്സ്, സോഷ്യൽ സയൻസ് (റഗുലർ /സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് 2019 അഡ്മിഷൻ മുതൽ - ന്യൂ ജനറേഷൻ ഉൾപ്പെടെ) ഒക്ടോബർ 2022 പരീക്ഷ ഫലം വെബ്സൈറ്റിൽ.
പുനർ മൂല്യനിർണയം /സൂക്ഷ്മ പരിശോധന /പകർപ്പ് ലഭ്യമാക്കൽ എന്നിവക്കുള്ള അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഏപ്രിൽ 25.
മൂന്നാം സെമസ്റ്റർ ബിരുദ (പ്രൈവറ്റ് രജിസ്ട്രേഷൻ) റഗുലർ / സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്, നവംബർ 2022 പരീക്ഷകൾക്ക് ഏപ്രിൽ 19 മുതൽ 24 വരെ പിഴയില്ലാതെയും 26 വരെ പിഴയോടു കൂടിയും അപേക്ഷിക്കാം. പരീക്ഷാ വിജ്ഞാപനം വെബ്സൈറ്റിൽ.
മുളങ്കുന്നത്തുകാവ്: കേരള ആരോഗ്യശാസ്ത്ര സർവകലാശാല മേയ് രണ്ട് മുതൽ 17 വരെ നടത്തുന്ന ഒന്നാം വർഷ ബി.എസ് സി നഴ്സിങ് സപ്ലിമെന്ററി (2016 & 2010 സ്കീം) തിയറി പരീക്ഷ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. മേയ് ഒമ്പത് മുതൽ 17 വരെ നടത്തുന്ന ഒന്നാം വർഷ എം.എസ് സി നഴ്സിങ് സപ്ലിമെന്ററി തിയറി പരീക്ഷ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. മേയ് രണ്ടിന് നാലാം വർഷ ബി.എസ് സി നഴ്സിങ് റെഗുലർ/ സപ്ലിമെന്ററി പ്രാക്ടിക്കൽ പരീക്ഷ ആരംഭിക്കും.
മേയിൽ നടത്തുന്ന അവസാന വർഷ ബി.എസ് സി എം.ആർ.ടി റെഗുലർ/ സപ്ലിമെന്ററി പരീക്ഷയുട ഡെസർട്ടേഷൻ വിശദാംശങ്ങൾ ഓണ്‍ലൈനായി 1655 രൂപ ഫീസോടെ ഏപ്രിൽ 18 മുതൽ 25വരെ സമര്‍പ്പിക്കാം. ഡെസർട്ടേഷന്റെ സോഫ്റ്റ് കോപ്പിയും നാല് ഹാർഡ് കോപ്പികളും ബന്ധപ്പെട്ട കോളജ് മേധാവി വഴി ഏപ്രിൽ 27ന് വൈകീട്ട് അഞ്ചിനകം സർവകലാശാലയിൽ സമർപ്പിക്കണം.
കളമശ്ശേരി: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയുടെ 2023-24 അധ്യയന വര്‍ഷത്തേക്കുള്ള വിവിധ ബിരുദ, ബിരുദാനന്തര പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിനുള്ള കോമണ്‍ അഡ്മിഷന് ടെസ്റ്റ് (ക്യാറ്റ് 2023) 2023 മേയ് 3, 4, 5, 6 തീയതികളിലേക്ക് പുനഃക്രമീകരിച്ചു. വിശദവിവരങ്ങള്‍ക്ക് അഡ്മിഷന് വെബ് സൈറ്റ് https://admissions.cusat.ac.in സന്ദര്‍ശിക്കുക. ഫോണ്‍: 0484-2577100
മാത്തമാറ്റിക്സ് വകുപ്പില്‍ കെ. എസ്. സി. എസ്. ടി. ഇ യംഗ് സയന്റിസ്റ്റ് സ്കീമില്‍ പ്രോജക്ട് ഫെല്ലോ തസ്തികയിലേക്ക് യോഗ്യരായവരില്‍നിന്നും അപേക്ഷ ക്ഷണിച്ചു.
എം.എസ്സി മാത്തമാറ്റിക്സില്‍ 60 ശതമാനത്തില്‍ കുറയാതെ മാര്‍ക്കുള്ളവർ ഏപ്രില്‍ 20 നകം അപേക്ഷിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0484-2862523 എന്ന നമ്പറില്‍ ബന്ധപ്പെടുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.