തേഞ്ഞിപ്പലം: രണ്ടാം സെമസ്റ്റര്‍ ബി.ബി.എ-എല്‍എല്‍.ബി റെഗുലര്‍, സപ്ലിമെന്ററി പരീക്ഷഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് മേയ് 12 വരെ അപേക്ഷിക്കാം.
ഏഴാം സെമസ്റ്റര്‍ ബി.ടെക്, പാര്‍ട്ട് ടൈം ബി.ടെക് സെപ്റ്റംബര്‍ 2021 ഒറ്റത്തവണ റെഗുലര്‍ സപ്ലിമെന്ററി പരീക്ഷ മേയ് എട്ടിന് തുടങ്ങും.
കാലിക്കറ്റ് സര്‍വകലാശാല എൻജിനീയറിങ് കോളജില്‍ 2023-24 അധ്യയന വര്‍ഷത്തെ ബി.ടെക് പ്രവേശനവുമായി ബന്ധപ്പെട്ട് ഹെല്പ് ഡെസ്ക് ആരംഭിച്ചു. കീം എന്‍ട്രന്‍സ്, ബി.ടെക് പ്രവേശനം, എന്‍.ആര്.ഐ പ്രവേശനം തുടങ്ങിയ സംശയങ്ങള്‍ക്ക് ബന്ധപ്പെടാം. ഫോണ്‍: 0494 24000223, 9567172591.
ആറാം സെമസ്റ്റര്‍ യു.ജി ഏപ്രില്‍ 2023 റെഗുലര്‍, സപ്ലിമെന്ററി ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ കേന്ദ്രീകൃത മൂല്യനിര്‍ണയ ക്യാമ്പ് മേയ് രണ്ടിന് തുടങ്ങും. അഫിലിയേറ്റഡ് കോളജുകളിലെയും സര്‍വകലാശാല സെന്ററുകളിലെയും എല്ലാ അധ്യാപകരും ക്യാമ്പില്‍ പങ്കെടുക്കണം. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.
നാലാം സെമസ്റ്റര്‍ എം.ബി.എ ജൂലൈ 2022 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.
തൃശൂർ: മേയ് 12 മുതൽ 30 വരെ നടക്കുന്ന മൂന്നാം വർഷ ബി.ഫാം സപ്ലിമെന്ററി (2012 & 2010 സ്കീം) തിയറി, മേയ് 15 മുതൽ 29 വരെ നടക്കുന്ന അവസാന വർഷ ബി.ഫാം സപ്ലിമെന്ററി (2010 & 2012 സ്കീം) തിയറി, മേയ് 22 മുതൽ ജൂൺ അഞ്ച് വരെ നടക്കുന്ന രണ്ടാം വർഷ ബാച്ച്ലർ ഓഫ് ഒക്യുപേഷനല്‍ തെറപ്പി സപ്ലിമെന്ററി (2020 സ്കീം) തിയറി പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
ജൂൺ അഞ്ചിന് തുടങ്ങുന്ന അഞ്ചാം വർഷ ഫാം.ഡി റെഗുലർ/സപ്ലിമെന്ററി, രണ്ടാം വർഷ ഫാം.ഡി പോസ്റ്റ് ബേസിക് റെഗുലർ/സപ്ലിമെന്ററി പരീക്ഷകൾക്ക് ഏപ്രിൽ 26 മുതൽ മേയ് എട്ട് വരെ ഓൺലൈൻ രജിസ്ട്രേഷൻ നടത്താം.
ജൂൺ 14ന് തുടങ്ങുന്ന എം.ഡി ഹോമിയോപ്പതി പാർട്ട്-II സപ്ലിമെന്ററി (2016 സ്കീം) പരീക്ഷക്ക് ഏപ്രിൽ 27 മുതൽ മേയ് 17 വരെയും ഫൈനോടെ 19 വരെയും സൂപ്പർഫൈനോടെ 20 വരെയും ഓൺലൈൻ രജിസ്ട്രേഷൻ നടത്താം.
ഫെബ്രുവരിയിൽ നടത്തിയ ഒന്നാം വർഷ ഫാം.ഡി റെഗുലർ/സപ്ലിമെന്ററി പരീക്ഷഫലം പ്രസിദ്ധീകരിച്ചു. ഉത്തരക്കടലാസുകളുടെയും സ്കോർ ഷീറ്റിന്റെയും പകർപ്പിന് ബന്ധപ്പെട്ട കോളജ് പ്രിൻസിപ്പൽമാർ മുഖേന ഓൺലൈനായി മേയ് നാലിനകം അപേക്ഷിക്കണം.
ജനുവരിയിൽ പരീക്ഷ നടത്തി ഫലം പ്രഖ്യാപിച്ച ഒന്നാം വർഷ എം.എസ്സി എം.എൽ.ടി സപ്ലിമെന്ററി പരീക്ഷ റീടോട്ടലിങ് ഫലം പ്രസിദ്ധീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.