തേഞ്ഞിപ്പലം: ഒന്ന്, മൂന്ന് സെമസറ്റര്‍ എം.ബി.എ (അഡീഷനല്‍ സപ്ലിമെന്ററി) ഏപ്രില്‍ 2023 (2020 പ്രവേശനം) പരീക്ഷയുടെ പുനര്‍മൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു. വിശദ വിവരങ്ങള്‍ വെബ്സൈറ്റില്‍.
രണ്ടാം സെമസ്റ്റര്‍ എം.എസ്സി ജനറല്‍ ബയോടെക്നോളജി ഏപ്രില്‍ 2022, രണ്ടാം സെമസ്റ്റര്‍ എം.എസ്സി അപ്ലൈഡ് ജിയോളജി ഏപ്രില്‍ 2022, ഒന്നാം സെമസ്റ്റര്‍ എം.എസ്സി ഫോറന്‍സിക് സയന്‍സ് നവംബര്‍ 2021 എന്നിവയുടെ പുനര്‍മൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു. വിശദ വിവരങ്ങള്‍ വെബ്സൈറ്റില്‍.
വിദൂര വിഭാഗം ഒന്നാം വര്‍ഷ എം.എസ്സി മാതമാറ്റിക്സ്, ഒന്നാം വര്‍ഷ എം.എ ഇംഗ്ലീഷ്, ഒന്നാം വര്‍ഷ എം.എ മലയാളം, ഒന്ന്, രണ്ട് സെമസ്റ്റര്‍ എം.കോം (മേയ് 2021), ഒന്നാം സെമസ്റ്റര്‍ എം.എ ഇക്കണോമിക്സ്, എം.എ പൊളിറ്റിക്കല്‍ സയന്‍സ്, ഒന്നാം സെമസ്റ്റര്‍ എം.കോം, എം.എ മലയാളം (നവംബര്‍ 2020 പ്രവേശനം), ഒന്നാം സെമസ്റ്റര്‍ എം.എ ഇംഗ്ലീഷ് (നവംബര്‍ 2020 പ്രവേശനം), അവസാന വര്‍ഷ എം.എ ഹിസ്റ്ററി (ഏപ്രില്‍ 2021) എന്നിവയുടെ പുനര്‍മൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു. വിശദ വിവരങ്ങള്‍ വെബ്സൈറ്റില്‍.
രണ്ടാം സെമസ്റ്റര്‍ എം.എസ്സി ബോട്ടണി (ഏപ്രില്‍ 2022) പുനര്‍മൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു. വിശദ വിവരങ്ങള്‍ വെബ്സൈറ്റില്‍.
നാലാം സെമസ്റ്റര്‍ എല്‍എല്‍.എം (ഏപ്രില്‍ 2022 പരീക്ഷ) ഡിസര്ട്ടേഷന്, വൈവ വോസി (എല്‍.എല്‍.എം 402) മേയ് 26ന് ഡിപ്പാർട്മെന്റ് ഓഫ് ലോയില്‍ നടക്കും.
2023 മേയ് 26ന് ആരംഭിക്കുന്ന രണ്ടാം വര്‍ഷ അദീബെ ഫാസില്‍ പ്രിലിമനറി (ഏപ്രില്‍, മേയ് 2023, റെഗുലര്‍, ഇംപ്രൂവ്മെന്റ്, സപ്ലിമെന്ററി) ഹാള്‍ടിക്കറ്റുകള്‍ സർവകലാശാല വെബസൈറ്റില്‍ മേയ് 22 മുതല്‍ ലഭ്യമാകും.
മൂന്നാം സെമസ്റ്റര്‍ ബി.ടെക് (2014 സ്കീം), മൂന്നാം സെമസ്റ്റര്‍ ബി.ടെക് (2019 സ്കീം സി.യു.ഇ.ടി മാത്രം) നവംബര്‍ 2021 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. വിശദ വിവരങ്ങള്‍ വെബ്സൈറ്റില്‍.
തൃശൂർ: ജൂൺ 19ന് തുടങ്ങുന്ന ഒന്നാം സെമസ്റ്റർ ബി.ഫാം ഡിഗ്രി റെഗുലർ/ സപ്ലിമെന്ററി (2017 സ്കീം) പരീക്ഷക്ക് മേയ് 22 മുതൽ ജൂൺ രണ്ടുവരെയും ഫൈനോടെ ആറുവരെയും സൂപ്പർ ഫൈനോടെ ഏഴുവരെയും ഓൺലൈനായി രജിസ്റ്റർ ചെയ്യാം.
മേയ് 22ന് തുടങ്ങുന്ന ഒന്നാം വർഷ ഫാംഡി ഡിഗ്രി സപ്ലിമെന്ററി പ്രാക്ടിക്കൽ, ജൂൺ ഒന്നിന് തുടങ്ങുന്ന അവസാന വർഷ എം.ഡി/ എം.എസ് ആയുർവേദ ഡിഗ്രി സപ്ലിമെന്ററി (2016 സ്കീം) പ്രാക്ടിക്കൽ പരീക്ഷകളുടെ ടൈംടേബ്ൾ പ്രസിദ്ധീകരിച്ചു.
ഫെബ്രുവരിയിൽ നടന്ന ഒന്നാം വർഷ ബി.എസ്സി ഡയാലിസിസ് ടെക്നോളജി ഡിഗ്രി റെഗുലർ/ സപ്ലിമെന്ററി (2019 സ്കീം), മാർച്ചിൽ നടന്ന ഒന്നാം വർഷ എം.എച്ച്.എ ഡിഗ്രി സപ്ലിമെന്ററി, രണ്ടാം വർഷ എം.എച്ച്.എ ഡിഗ്രി സപ്ലിമെന്ററി, ഫെബ്രുവരിയിൽ നടന്ന ഒന്ന്, രണ്ട്, മൂന്ന് വർഷ ബി.എസ്സി പെർഫ്യൂഷൻ ടെക്നോളജി ഡിഗ്രി റെഗുലർ/ സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
സ്കോർഷീറ്റിന്റെ റീടോട്ടലിങ്, ഉത്തരക്കടലാസുകളുടെയും സ്കോർഷീറ്റിന്റെയും ഫോട്ടോകോപ്പി എന്നിവക്ക് ബന്ധപ്പെട്ട കോളജ് പ്രിൻസിപ്പൽമാർ മുഖേന ഓൺലൈനായി മേയ് 25നകം അപേക്ഷിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.