തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല 2023-24 അധ്യയന വര്‍ഷത്തെ ഇന്റഗ്രേറ്റഡ് എം.എ െഡവലപ്മെന്റ് സ്റ്റഡീസ് പ്രവേശനം ജൂലൈ 10 ന് രാവിലെ 10.30 ന് സര്‍വകലാശാല കാമ്പസിലെ സ്കൂള്‍ ഓഫ് ഹെല്‍ത്ത് സയന്‍സില്‍ നടക്കും. ഫോണ്‍ / ഇ-മെയില്‍ വഴി അറിയിപ്പ് ലഭിച്ചവര്‍ രേഖകള്‍ സഹിതം അഭിമുഖത്തിന് ഹാജരാവണം. ഫോണ്‍: 8606622200, 0494 2407337.
അഫിലിയേറ്റഡ് കോളജുകളിലെ ഇന്റഗ്രേറ്റഡ് പി.ജി പ്രവേശനത്തിനുള്ള ട്രയല്‍ അലോട്ട്മെന്റ് ജൂലൈ ആറിന് പ്രവേശനവിഭാഗം വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കും. അലോട്ട്മെന്റ് പരിശോധിച്ച് തിരുത്തലുകള്‍ വരുത്താൻ ആറ്, ഏഴ് തീയതികളില്‍ സൗകര്യം ഉണ്ടാകും.
2023-24 അധ്യയനവര്‍ഷത്തെ ബി.എഡ് പ്രവേശനത്തിനുള്ള ട്രയല്‍ അലോട്ട്മെന്റ് ആറിന് പ്രസിദ്ധീകരിക്കും. 10 ന് പകല്‍ 11 വരെ തിരുത്തൽ വരുത്താൻ അവസരമുണ്ട്. ഒന്നാം അലോട്ട്മെന്റ് 14 ന് പ്രസിദ്ധീകരിക്കും. ഫോണ്‍: 0494 2407016, 2660600.
അറബിക് പഠനവകുപ്പില്‍ അറബിക് പി.ജി പ്രവേശനപരീക്ഷയില്‍ ഒന്ന് മുതല്‍ 16 വരെ റാങ്കില്‍ ഉള്‍പ്പെട്ടവര്‍ക്കും എസ്.സി, എസ്.ടി റാങ്കില്‍ ഉള്പ്പെട്ടവര്ക്കുമുള്ള അഭിമുഖം ആറിന് പകല്‍ 11ന് പഠനവിഭാഗത്തില്‍ നടക്കും. സര്‍ട്ടിഫിക്കറ്റുകളും ടി.സി.യും സാധുതയുള്ള കാപ്പ് ഐ.ഡിയുടെ കോപ്പിയും സഹിതം ഹാജരാകണം.
ബി.വോക് മള്‍ട്ടിമീഡിയ അഞ്ചാം സെമസ്റ്റര്‍ നവംബര്‍ 2022, ആറാം സെമസ്റ്റര്‍ ഏപ്രില്‍ 2023 റെഗുലര്‍, സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 18 വരെ അപേക്ഷിക്കാം.
എം.കോം ഒറ്റത്തവണ റെഗുലര്‍ സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 18 വരെ അപേക്ഷിക്കാം. വിശദാംശങ്ങള്‍ വെബ്സൈറ്റില്‍.
രണ്ടാം സെമസ്റ്റര്‍ എം.കോം, എം.എസ് സി സൈക്കോളജി ഏപ്രില്‍ 2022 പരീക്ഷകളുടെയും മൂന്നാം സെമസ്റ്റര്‍ എം.എസ് സി മാത്തമറ്റിക്സ് വിത്ത് ഡാറ്റാ സയന്‍സ് നവംബര്‍ 2021 പരീക്ഷയുടെയും നാലാം സെമസ്റ്റര്‍ ഏപ്രില്‍ 2022 പരീക്ഷയുടെയും പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.
അഞ്ചാം സെമസ്റ്റര്‍ ബി.കോം, ബി.ബി.എ നവംബര്‍ 2022 സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.
എം.എ ഹിസ്റ്ററി, ഇക്കണോമിക്സ്, ബിസിനസ് ഇക്കണോമിക്സ്, എം.കോം ഏപ്രില്‍ 2021 രണ്ടാം സെമസ്റ്റര്‍ പരീക്ഷകളുടെയും എം.എ ഡെവലപ്മെന്റ് ഇക്കണോമിക്സ് നാലാം സെമസ്റ്റര്‍ ഏപ്രില്‍ 2022 പരീക്ഷയുടെയും പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.
രണ്ടാം സെമസ്റ്റര്‍ ബി.എഡ് ഏപ്രില്‍ 2023 റെഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ ആഗസ്റ്റ് രണ്ടിന് തുടങ്ങും.
ഒന്ന്, രണ്ട് സെമസ്റ്റര്‍ ബി.ആര്‍ക്ക് ഏപ്രില്‍ 2023 റെഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ 18 ന് തുടങ്ങും.
10 ന് നടത്താന്‍ നിശ്ചയിച്ച ബി.ടെക് പരീക്ഷകള്‍ 11 ലേക്ക് മാറ്റി. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.
തൃശൂർ: ജൂലൈ 24ന് തുടങ്ങുന്ന നാലാം വർഷ ബി.എസ്സി എം.എൽ.ടി ഡിഗ്രി സപ്ലിമെന്ററി പരീക്ഷക്ക് 11 വരെയും ഫൈനോടെ 12 വരെയും സൂപ്പർ ഫൈനോടെ 13 വരെയും ഓൺലൈനായി രജിസ്റ്റർ ചെയ്യാം. ആഗസ്റ്റ് ഏഴിന് തുടങ്ങുന്ന നാലാം വർഷ ബി.എസ്സി മെഡിക്കൽ മൈക്രോബയോളജി ഡിഗ്രി സപ്ലിമെന്ററി (2014 & 2016 സ്കീം) പരീക്ഷക്ക് ജൂലൈ ഏഴ് മുതൽ 18 വരെയും ഫൈനോടെ 20 വരെയും സൂപ്പർ ഫൈനോടെ 21 വരെയും ഓൺലൈനായി രജിസ്റ്റർ ചെയ്യാം.
ജൂലൈ 10ന് തുടങ്ങുന്ന ഫസ്റ്റ് പ്രഫഷനൽ ബി.എ.എം.എസ് ഡിഗ്രി (2010 പാർട്ട് I & II, 2012 & 2016 സ്കീം) സപ്ലിമെന്ററി പ്രാക്ടിക്കൽ, ഫൈനൽ പ്രഫഷനൽ ബി.എ.എം.എസ് ഡിഗ്രി (2016, 2012 & 2010 സ്കീം) റെഗുലർ/സപ്ലിമെന്ററി പ്രാക്ടിക്കൽ, ജൂലൈ 18ന് തുടങ്ങുന്ന നാലാം വർഷ ഫാം.ഡി/ഒന്നാം വർഷ ഫാം.ഡി (പോസ്റ്റ് ബേസിക്) ഡിഗ്രി റെഗുലർ/സപ്ലിമെന്ററി പ്രാക്ടിക്കൽ, ജൂലൈ 19 മുതൽ 31 വരെ നടക്കുന്ന നാലാം സെമസ്റ്റർ ബി.ഫാം ഡിഗ്രി സപ്ലിമെന്ററി തിയറി പരീക്ഷകളുടെ ടൈംടേബ്ൾ പ്രസിദ്ധീകരിച്ചു.
മേയിൽ നടന്ന ഫസ്റ്റ് പ്രഫഷനൽ എം.ബി.ബി.എസ് ഡിഗ്രി സപ്ലിമെന്ററി (സേ) പരീക്ഷഫലം പ്രസിദ്ധീകരിച്ചു. ഉത്തരക്കടലാസുകളുടെയും സ്കോർ ഷീറ്റിന്റെയും പകർപ്പിന് ബന്ധപ്പെട്ട കോളജ് പ്രിൻസിപ്പൽമാർ മുഖേന ഓൺലൈനായി ജൂലൈ 12 വരെ അപേക്ഷിക്കാം.
കേരള സര്‍വകലാശാലയോട് അഫിലിയേറ്റ് ചെയ്ത ഗവണ്മെന്റ്/എയ്ഡഡ്/ സ്വാശ്രയ കോളജുകളിൽ ബിരുദാനന്തര ബിരുദ/ബി.എഡ് പ്രോഗ്രാമുകളിലേക്ക് അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി ജൂലൈ 15 വരെ നീട്ടി. അലോട്ട്മെന്റ് സംബന്ധമായ മറ്റ് വിവരങ്ങള്‍ക്ക് https://admissions.keralauniversity.ac.in.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.