പി.ജി പ്രവേശനം
തിരുവനന്തപുരം: കാലിക്കറ്റ് സര്‍വകലാശാല 2023 -24 അധ്യയന വര്‍ഷത്തെ പി.ജി പ്രവേശനത്തിന് വിവിധ അഫിലിയേറ്റഡ് കോളജുകളിലെ പ്രോഗ്രാം, റിസര്‍വേഷന്‍ എന്നിവ തിരിച്ചുള്ള ഒഴിവുകള്‍ പ്രവേശന വിഭാഗം വെബ്സൈറ്റില്‍ ലഭ്യമാണ്. താല്പര്യമുള്ളവര് അതത് കോളജുകളിലെ ഒഴിവുകള്‍ പരിശോധിച്ച് 26നകം കോളജുമായി ബന്ധപ്പെടണം. പ്രവേശനത്തിനുള്ള അവസാന തീയതി 29 ആണ്.
പരീക്ഷ അപേക്ഷ
മൂന്നാം സെമസ്റ്റര്‍ ബി.എഡ് നവംബര്‍ 2023 റെഗുലര്‍ പരീക്ഷക്ക് പിഴ കൂടാതെ ഒക്ടോബര്‍ 12 വരെയും 180 രൂപ പിഴയോടെ 16 വരെയും സെപ്റ്റംബര്‍ 29 മുതല്‍ അപേക്ഷിക്കാം.
പരീക്ഷ
എസ്.ഡി.ഇ മൂന്നാം സെമസ്റ്റര്‍ എം.ബി.എ (കേരളത്തിനു പുറത്തുള്ള സെന്ററുകളിലെയും) ജൂലൈ 2019 പരീക്ഷ ഒക്ടോബര്‍ 16നും നാലാം സെമസ്റ്റര്‍ ജനുവരി 2019, ജൂലൈ 2019 സപ്ലിമെന്ററി പരീക്ഷകള്‍ ഒക്ടോബര്‍ 17നും തുടങ്ങും.
പരീക്ഷഫലം
എസ്.ഡി.ഇ മൂന്നാം സെമസ്റ്റര്‍ ബി.എ, ബി.എ അഫ്ദലുല്‍ ഉലമ, ബി.എസ്സി മാത്തമാറ്റിക്സ് നവംബര്‍ 2022 റെഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 30 വരെ അപേക്ഷിക്കാം. \
പരീക്ഷ രജിസ്ട്രേഷൻ
തൃശൂർ: നവംബർ ഏഴിന് തുടങ്ങുന്ന ഒന്നാം വർഷ പോസ്റ്റ് ബേസിക് ബി.എസ്സി നഴ്സിങ് ഡിഗ്രി റെഗുലർ/ സപ്ലിമെന്ററി (2016 സ്കീം & അർഹരായ 2010 സ്കീമുകാർക്കും), നവംബർ ആറിന് തുടങ്ങുന്ന ഒന്നാം വർഷ എം.എസ്സി നഴ്സിങ് ഡിഗ്രി റെഗുലർ/ സപ്ലിമെന്ററി (2016 & അർഹരായ 2010 സ്കീമുകാർക്കും) പരീക്ഷകൾക്ക് സെപ്റ്റംബർ 28 മുതൽ ഒക്ടോബർ 13 വരെയും ഫൈനോടെ 17 വരെയും സൂപ്പർ ഫൈനോടെ 18 വരെയും ഓൺലൈൻ രജിസ്ട്രേഷൻ നടത്താം.
പരീക്ഷ ടൈംടേബ്ൾ
സെപ്റ്റംബർ 25, 26 തീയതികളിൽ നടത്തുന്ന നാലാം സെമസ്റ്റർ ബി.എ.എസ്.എൽ.പി ഡിഗ്രി സ്പെഷൽ സപ്ലിമെന്ററി (2018 സ്കീം) പ്രാക്ടിക്കൽ, ഒക്ടോബർ നാല് മുതൽ 13 വരെ നടക്കുന്ന ഫസ്റ്റ് പ്രഫഷനൽ ബി.എച്ച്.എം.എസ് ഡിഗ്രി സപ്ലിമെന്ററി (2015 സ്കീം) തിയറി, ഒക്ടോബർ അഞ്ച് മുതൽ 20 വരെ നടക്കുന്ന സെക്കൻഡ് പ്രഫഷനൽ ബി.എ.എം.എസ് ഡിഗ്രി സപ്ലിമെന്ററി (2012 & 2016 സ്കീം) തിയറി, ഒക്ടോബർ അഞ്ച് മുതൽ നവംബർ 18 വരെ നടക്കുന്ന സെക്കൻഡ് പ്രഫഷനൽ ബി.എ.എം.എസ് പാർട്ട് -II സപ്ലിമെന്ററി (2010 സ്കീം) തിയറി, ഒക്ടോബർ 20 മുതൽ നവംബർ ഒന്നുവരെ നടക്കുന്ന സെക്കന്‍ഡ് പ്രഫഷനൽ ബി.എ.എം.എസ് പാർട്ട് -I സപ്ലിമെന്ററി (2010 സ്കീം) തിയറി, ഒക്ടോബർ 16 മുതൽ 25 വരെ നടക്കുന്ന മൂന്നാം വർഷ ബി.എസ്സി എം.എൽ.ടി ഡിഗ്രി സപ്ലിമെന്ററി (2010, 2015 & 2016 സ്കീം) തിയറി, ഒക്ടോബർ 16 മുതൽ നവംബർ ഒന്നു വരെ നടക്കുന്ന ഒന്നാം വർഷ ഫാംഡി പോസ്റ്റ് ബേസിക് ഡിഗ്രി സപ്ലിമെന്ററി തിയറി പരീക്ഷകളുടെ ടൈംടേബ്ൾ പ്രസിദ്ധീകരിച്ചു.
പരീക്ഷഫലം
ജൂണിൽ നടന്ന എം.ഡി ഹോമിയോപ്പതി പാർട്ട് -II സപ്ലിമെന്ററി (2016 സ്കീം) പരീക്ഷഫലം പ്രസിദ്ധീകരിച്ചു. ഉത്തരക്കടലാസുകളുടെയും സ്കോർ ഷീറ്റിന്റെയും സോഫ്റ്റ് കോപ്പിക്ക് ബന്ധപ്പെട്ട കോളജ് പ്രിൻസിപ്പൽമാർ മുഖേന ഓൺലൈനായി സെപ്റ്റംബർ 29നകം അപേക്ഷിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.