സർവകലാശാല വാർത്തകൾ

കാലിക്കറ്റ്

വി​ദൂ​ര വി​ദ്യാ​ഭ്യാ​സം: 30 വ​രെ അ​പേ​ക്ഷി​ക്കാം

തേഞ്ഞിപ്പലം: സ​ര്‍വ​ക​ലാ​ശാ​ല വി​ദൂ​ര വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം വ​ഴി ഈ ​വ​ര്‍ഷം ഡി​ഗ്രി, പി.​ജി കോ​ഴ്സു​ക​ള്‍ക്ക് സെ​പ്റ്റം​ബ​ര്‍ 30 വ​രെ അ​പേ​ക്ഷി​ക്കാം. ഓ​ണ്‍ലൈ​നി​ല്‍ സ​മ​ര്‍പ്പി​ച്ച അ​പേ​ക്ഷ​യു​ടെ പ​ക​ര്‍പ്പും ആ​വ​ശ്യ​മാ​യ രേ​ഖ​ക​ളും വി​ദൂ​ര വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം ഓ​ഫി​സി​ല്‍ യ​ഥാ​സ​മ​യം എ​ത്തി​ച്ചാ​ല്‍ മാ​ത്ര​മേ ര​ജി​സ്ട്രേ​ഷ​ന്‍ ന​ട​പ​ടി​ക​ള്‍ പൂ​ര്‍ത്തീ​ക​രി​ക്കാ​നാ​വൂ. അ​പേ​ക്ഷ സ​മ​ര്‍പ്പി​ക്കു​ന്ന​തി​നു​ള്ള വി​ശ​ദ വി​വ​ര​ങ്ങ​ള്‍ വി​ദൂ​ര വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം വെ​ബ് സൈ​റ്റി​ല്‍ ല​ഭി​ക്കും.

ഓ​ണ്‍ലൈ​ന്‍ അ​പേ​ക്ഷ സ​മ​ര്‍പ്പി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും പ്രി​ന്റൗ​ട്ട് സ​മ​യ​ബ​ന്ധി​ത​മാ​യി എ​ത്തി​ക്കാ​ത്ത നി​ര​വ​ധി വി​ദ്യാ​ർ​ഥി​ക​ളു​ണ്ട്. ഇ​ത് വൈ​കു​ന്ന​തോ​ടെ ര​ജി​സ്ട്രേ​ഷ​ന്‍ റ​ദ്ദാ​കും. ഇ​തി​നോ​ട​കം ര​ജി​സ്ട്രേ​ഷ​ന്‍ ന​ട​ത്തി​യ​വ​ര്‍ ര​ണ്ടു ദി​വ​സ​ത്തി​ന​കം പ്രി​ന്റൗ​ട്ട് എ​ത്തി​ക്ക​ണ​മെ​ന്നും അ​ല്ലാ​ത്ത പ​ക്ഷം ര​ജി​സ്ട്രേ​ഷ​ന്‍ ന​ട​പ​ടി​ക​ള്‍ പൂ​ര്‍ത്തി​യാ​ക്കാ​നാ​വാ​തെ ഈ ​വി​ദ്യാ​ർ​ഥി​ക​ളു​ടെ ഈ ​വ​ര്‍ഷ​ത്തെ അ​വ​സ​രം ന​ഷ്ട​പ്പെ​ടാ​ന്‍ സാ​ധ്യ​ത​യു​ണ്ടെ​ന്നും വി​ദൂ​ര വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം ഡ​യ​റ​ക്ട​ര്‍ അ​റി​യി​ച്ചു.

എം.​സി.​എ, എം.​എ​സ് സി ​ ക​മ്പ്യൂ​ട്ട​ര്‍ സ​യ​ന്‍സ്, ബി.​സി.​എ സീ​റ്റൊ​ഴി​വ്

മ​ഞ്ചേ​രി സെ​ന്റ​റി​ലെ സി.​സി.​എ​സ്.​ഐ.​ടി.​യി​ല്‍ എം.​സി.​എ, എം.​എ​സ് സി ​ക​മ്പ്യൂ​ട്ട​ര്‍ സ​യ​ന്‍സ്, ബി.​സി.​എ കോ​ഴ്സു​ക​ളി​ൽ ജ​ന​റ​ല്‍, സം​വ​ര​ണ വി​ഭാ​ഗ​ങ്ങ​ളി​ല്‍ ഏ​താ​നും സീ​റ്റ് ഒ​ഴി​വു​ണ്ട്. ക്യാ​പ്പ് ര​ജി​സ്ട്രേ​ഷ​ന്‍ ഇ​ല്ലാ​ത്ത​വ​ര്‍ക്ക് സ്പോ​ട്ട് ര​ജി​സ്ട്രേ​ഷ​ന്‍ ന​ട​ത്തി മു​ന്‍ഗ​ണ​ന ക്ര​മ​ത്തി​ല്‍ പ്ര​വേ​ശ​നം നേ​ടാം. സം​വ​ര​ണ വി​ഭാ​ഗ​ക്കാ​ര്‍ക്ക് നി​യ​മാ​നു​സൃ​ത ഫീ​സി​ള​വ് ല​ഭി​ക്കും. താ​ല്‍പ​ര്യ​മു​ള്ള​വ​ര്‍ രേ​ഖ​ക​ള്‍ സ​ഹി​തം 25ന് ​ഹാ​ജ​രാ​ക​ണം. ഫോ​ണ്‍: 9746594969, 8667253435, 7907495814

എം.​എ ഫ​ങ്ഷ​ന​ല്‍ ഹി​ന്ദി സ്പോ​ട്ട് അ​ഡ്മി​ഷ​ന്‍

സ​ര്‍വ​ക​ലാ​ശാ​ല ഹി​ന്ദി പ​ഠ​ന​വി​ഭാ​ഗ​ത്തി​ല്‍ എം.​എ ഫ​ങ്ഷ​ന​ല്‍ ഹി​ന്ദി കോ​ഴ്സി​ന് സം​വ​ര​ണ വി​ഭാ​ഗ​ങ്ങ​ളി​ല്‍ ഏ​താ​നും സീ​റ്റു​ക​ള്‍ ഒ​ഴി​വു​ണ്ട്. ഇ.​ടി.​ബി - മൂ​ന്ന്, മു​സ്‍ലിം - മൂ​ന്ന്, ഒ.​ബി.​എ​ച്ച് - ര​ണ്ട് എ​ന്നി​ങ്ങ​നെ​യാ​ണ് ഒ​ഴി​വു​ക​ള്‍. താ​ല്‍പ​ര്യ​മു​ള്ള​വ​ര്‍ രേ​ഖ​ക​ള്‍ സ​ഹി​തം 25ന് ​രാ​വി​ലെ 10.30ന് ​പ​ഠ​ന​വ​കു​പ്പി​ല്‍ മെ​റി​റ്റ​ടി​സ്ഥാ​ന​ത്തി​ല്‍ ന​ട​ക്കു​ന്ന സ്പോ​ട്ട് അ​ഡ്മി​ഷ​ന് ഹാ​ജ​രാ​ക​ണം. സം​വ​ര​ണ വി​ഭാ​ഗ​ക്കാ​രു​ടെ അ​ഭാ​വ​ത്തി​ല്‍ നി​യ​മാ​നു​സൃ​ത​മാ​യി മ​റ്റു​ള്ള​വ​രെ​യും പ​രി​ഗ​ണി​ക്കും. ഫോ​ണ്‍: 0494 2407392.

പ​രീ​ക്ഷ

സെ​പ്റ്റം​ബ​ര്‍ 18, 19, 20, 21 തീ​യ​തി​ക​ളി​ല്‍ ന​ട​ത്താ​ന്‍ നി​ശ്ച​യി​ച്ച് മാ​റ്റി​വെ​ച്ച ര​ണ്ടാം സെ​മ​സ്റ്റ​ര്‍ യു.​ജി, ബി.​വോ​ക്, ഇ​ന്റ​ഗ്രേ​റ്റ​ഡ് പി.​ജി പ​രീ​ക്ഷ​ക​ള്‍ ഒ​ക്ടോ​ബ​ര്‍ മൂ​ന്ന്, നാ​ല്, അ​ഞ്ച്, ആ​റ് തീ​യ​തി​ക​ളി​ല്‍ ന​ട​ക്കും. വി​ശ​ദ​വി​വ​ര​ങ്ങ​ള്‍ വെ​ബ്സൈ​റ്റി​ല്‍.

ലോ ​കോ​ള​ജു​ക​ളി​ലെ മാ​റ്റി​വെ​ച്ച മൂ​ന്നാം സെ​മ​സ്റ്റ​ര്‍ എ​ല്‍.​എ​ല്‍.​എം ജൂ​ണ്‍ 2023 ​െറ​ഗു​ല​ര്‍, സ​പ്ലി​മെ​ന്റ​റി പ​രീ​ക്ഷ​ക​ളു​ടെ ലീ​ഗ​ല്‍ പ്രോ​സ​സ് -ര​ണ്ട് (ജു​ഡീ​ഷ്യ​ല്‍ പ്രോ​സ​സ്) പേ​പ്പ​ര്‍ പ​രീ​ക്ഷ ഒ​ക്ടോ​ബ​ര്‍ നാ​ലി​ന് ന​ട​ക്കും. പ​രീ​ക്ഷാ​കേ​ന്ദ്ര​ത്തി​ലും സ​മ​യ​ത്തി​ലും മാ​റ്റ​മി​ല്ല.

എ​സ്.​ഡി.​ഇ നാ​ലാം സെ​മ​സ്റ്റ​ര്‍ പി.​ജി ഏ​പ്രി​ല്‍ 2023 ​െറ​ഗു​ല​ര്‍ പ​രീ​ക്ഷ​ക​ള്‍ ഒ​ക്ടോ​ബ​ര്‍ 25ന് ​തു​ട​ങ്ങും.

പ​രീ​ക്ഷ ഫ​ലം

കാ​ലി​ക്ക​റ്റ് സ​ര്‍വ​ക​ലാ​ശാ​ല എ​ൻ​ജി​നീ​യ​റി​ങ് കോ​ള​ജി​ലെ ഒ​ന്നാം സെ​മ​സ്റ്റ​ര്‍ ബി.​ടെ​ക് ന​വം​ബ​ര്‍ 2022 പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ര്‍മൂ​ല്യ​നി​ര്‍ണ​യ​ത്തി​ന് ഒ​ക്ടോ​ബ​ര്‍ 16 വ​രെ അ​പേ​ക്ഷി​ക്കാം.

മൂ​ന്നാം സെ​മ​സ്റ്റ​ര്‍ ബി.​എ മ​ള്‍ട്ടി​മീ​ഡി​യ, ബി.​എം.​എം.​സി ന​വം​ബ​ര്‍ 2022 ​െറ​ഗു​ല​ര്‍, സ​പ്ലി​മെ​ന്റ​റി, ഇം​പ്രൂ​വ്മെ​ന്റ് പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ര്‍മൂ​ല്യ​നി​ര്‍ണ​യ​ത്തി​ന് ഒ​ക്ടോ​ബ​ര്‍ ആ​റ് വ​രെ അ​പേ​ക്ഷി​ക്കാം.

നാ​ലാം സെ​മ​സ്റ്റ​ര്‍ ബി.​വോ​ക് ഓ​ര്‍ഗാ​നി​ക് ഫാ​മി​ങ് ഏ​പ്രി​ല്‍ 2022 പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ര്‍മൂ​ല്യ​നി​ര്‍ണ​യ​ത്തി​ന് ഒ​ക്ടോ​ബ​ര്‍ ആ​റ് വ​രെ അ​പേ​ക്ഷി​ക്കാം.

പ​രീ​ക്ഷ അ​പേ​ക്ഷ

നാ​ലാം സെ​മ​സ്റ്റ​ര്‍ എം.​ആ​ര്‍ക്ക് ജൂ​ലൈ 2023 ​െറ​ഗു​ല​ര്‍, സ​പ്ലി​മെ​ന്റ​റി പ​രീ​ക്ഷ​ക​ള്‍ക്ക് പി​ഴ കൂ​ടാ​തെ ഒ​ക്ടോ​ബ​ര്‍ നാ​ല് വ​രെ​യും 180 രൂ​പ പി​ഴ​യോ​ടെ ആ​റ് വ​രെ​യും അ​പേ​ക്ഷി​ക്കാം.

സ​ര്‍വ​ക​ലാ​ശാ​ല നി​യ​മ​പ​ഠ​ന വി​ഭാ​ഗ​ത്തി​ലെ മൂ​ന്നാം സെ​മ​സ്റ്റ​ര്‍ എ​ല്‍.​എ​ല്‍.​എം (ര​ണ്ടു വ​ര്‍ഷം) ന​വം​ബ​ര്‍ 2023 ​െറ​ഗു​ല​ര്‍, സ​പ്ലി​മെ​ന്റ​റി പ​രീ​ക്ഷ​ക​ള്‍ക്ക് പി​ഴ കൂ​ടാ​തെ ഒ​ക്ടോ​ബ​ര്‍ ഒ​മ്പ​ത് വ​രെ​യും 180 രൂ​പ പി​ഴ​യോ​ടെ 12 വ​രെ​യും അ​പേ​ക്ഷി​ക്കാം.

കേരള

വിദൂരപഠനം: അപേക്ഷ അഞ്ചുവരെ

കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗ​ത്തി​ൽ എ​ട്ട് ബി​രു​ദ, ബി​രു​ദാ​ന​ന്ത​ര പ്രോ​ഗ്രാ​മു​ക​ളി​ലേ​ക്ക്​ പ്ര​വേ​ശ​നം തു​ട​രു​ന്നു. പൊ​ളി​റ്റി​ക്ക​ൽ സ​യ​ൻ​സ്, ലൈ​ബ്ര​റി സ​യ​ൻ​സ്, മാ​ത്ത​മാ​റ്റി​ക്സ്​ ബി​രു​ദ പ്രോ​ഗ്രാ​മു​ക​ളി​ലും പൊ​ളി​റ്റി​ക്ക​ൽ സ​യ​ൻ​സ്, പ​ബ്ലി​ക് അ​ഡ്മി​നി​സ്​​ട്രേ​ഷ​ൻ, ലൈ​ബ്ര​റി സ​യ​ൻ​സ്, ക​മ്പ്യൂ​ട്ട​ർ സ​യ​ൻ​സ്, മാ​ത്ത​മാ​റ്റി​ക്സ്​ എ​ന്നീ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ പ്രോ​ഗ്രാ​മു​ക​ളി​ലു​മാ​ണ്​ പ്ര​വേ​ശ​നം.

സെ​പ്റ്റം​ബ​ർ 30 വ​രെ ഓ​ൺ​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. അ​പേ​ക്ഷ​യു​ടെ ശ​രി​പ​ക​ർ​പ്പും അ​സ്സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും കാ​ര്യ​വ​ട്ട​ത്തെ വി​ദൂ​ര വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗ​ത്തി​ൽ ഒ​ക്​​ടോ​ബ​ർ അ​ഞ്ചി​ന് വൈ​കു​ന്നേ​രം അ​ഞ്ചി​ന​കം നേ​രി​ട്ടോ ത​പാ​ൽ മാ​ർ​ഗ​മോ എ​ത്തി​ക്ക​ണം. വി​വ​ര​ങ്ങ​ൾ​ക്ക്​ www.ideku.nte 

Tags:    
News Summary - university news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.