പരീക്ഷ
എസ്.ഡി.ഇ / പ്രൈവറ്റ് രജിസ്ട്രേഷന് ആറാം സെമസ്റ്റര്‍ ബി.എ / ബി.കോം / ബി.ബി.എ / ബി.എസ് സി / ബി.എ അഫ്ദലുല്‍ ഉലമ (2018 മുതല്‍ 2021 വരെ പ്രവേശനം) / ബി.എ മള്‍ട്ടിമീഡിയ (2019 മുതല്‍ 2021 വരെ പ്രവേശനം) ഏപ്രില്‍ 2024 റെഗുലര്‍ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ ഏപ്രില്‍ ഒന്നിന് തുടങ്ങും.
അഫിലിയേറ്റഡ് കോളജുകളിലെ അഞ്ചാം സെമസ്റ്റര്‍ വിവിധ ബി.വോക് (CBCSS-V-UG 2018 പ്രവേശനം മുതല്‍) നവംബര്‍ 2023 റെഗുലര്‍ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ ഏപ്രില്‍ ഒന്നിന് തുടങ്ങും.
അഫിലിയേറ്റഡ് കോളജുകളിലെ ഒന്നാം സെമസ്റ്റര്‍ ഇന്റഗ്രേറ്റഡ് പി.ജി (CBCSS 2021 പ്രവേശനം മുതല്‍) നവംബര്‍ 2023 റെഗുലര്‍ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ ഏപ്രില്‍ ഒന്നിന് തുടങ്ങും.
പുനര്‍മൂല്യനിര്‍ണയ ഫലം
ഒന്ന് രണ്ട് സെമസ്റ്റര്‍ ബി.എഡ് (വണ്‍ ടൈം) ഏപ്രില്‍ 2022, ഒന്നാം സെമസ്റ്റര്‍ ബി.എഡ് (സ്പെഷല്‍ എജുക്കേഷന്‍, ID), ഒന്ന്, മൂന്ന് സെമസ്റ്റര്‍ ബി.എഡ് (സ്പെഷല്‍ എജുക്കേഷന്‍, HI) നവംബര്‍ 2022 പരീക്ഷ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.
പരീക്ഷഫലം
മൂന്നാം സെമസ്റ്റര്‍ ബി.എച്ച്.എം ഏപ്രില്‍ 2023 റെഗുലര്‍ (2020 പ്രവേശനം) / സപ്ലിമെന്ററി (2018 & 2019 പ്രവേശനം) പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് രണ്ട് വരെ അപേക്ഷിക്കാം.
രണ്ടാം സെമസ്റ്റര്‍ എല്‍.എല്‍.ബി യൂണിറ്ററി ഏപ്രില്‍ 2023 (2019 മുതല്‍ 2022 വരെ പ്രവേശനം) റെഗുലര്‍ / സപ്ലിമെന്ററി പരീക്ഷകളുടെയും നവംബര്‍ 2023 (2017 & 2018 പ്രവേശനം) സപ്ലിമെന്ററി പരീക്ഷകളുടെയും ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ഏപ്രില്‍ നാല് വരെ അപേക്ഷിക്കാം.
പ്രാക്ടിക്കല്‍ പരീക്ഷ
രണ്ടാം സെമസ്റ്റര്‍ ബി.വോക് ഫുഡ് ടെക്നോളജി (ഫുഡ് പ്രോസസിങ് ആൻഡ് സേഫ്റ്റി മാനേജ്മെന്റ്) (2022) ഏപ്രില്‍ 2023 പ്രാക്ടിക്കല്‍ പരീക്ഷകള്‍ പുതുക്കിയ തീയതി പ്രകാരം 21 ന് തുടങ്ങും. കേന്ദ്രം: എസ്.എന്‍ കോളജ്, നാട്ടിക.
ആറാം സെമസ്റ്റര്‍ ബി.എ മള്‍ട്ടിമീഡിയ ഏപ്രില്‍ 2024 പ്രാക്ടിക്കല്‍ പരീക്ഷകള്‍ 20ന് തുടങ്ങും.
പരീക്ഷ അപേക്ഷ
അഫിലിയേറ്റഡ് കോളജുകളിലെ രണ്ടാം സെം ബി. വോക് (CBCSS-V-UG 2023 പ്രവേശനം മാത്രം) ഏപ്രില്‍ 2024 റെഗുലര്‍ പരീക്ഷകള്‍ക്ക് പിഴ കൂടാതെ ഏപ്രില്‍ രണ്ട് വരെയും 180 രൂപ പിഴയോടെ അഞ്ച് വരെയും അപേക്ഷിക്കാം. ലിങ്ക് 21 മുതല്‍ ലഭ്യമാകും.
അഫിലിയേറ്റഡ് കോളജുകളിലെ എട്ടാം സെമസ്റ്റര്‍ ഇന്റഗ്രേറ്റഡ് പി.ജി (CBCSS 2020 പ്രവേശനം മാത്രം) എം.എ സോഷ്യോളജി, എം.എസ് സി ബോട്ടണി വിത് കമ്പ്യൂട്ടേഷണല്‍ ബയോളജി, എം.എസ് സി സൈക്കോളജി ഏപ്രില്‍ 2024 റെഗുലര്‍ പരീക്ഷകള്‍ക്ക് പിഴ കൂടാതെ അഞ്ച് വരെയും 180 രൂപ പിഴയോടെ എട്ട് വരെയും അപേക്ഷിക്കാം. ലിങ്ക് 22 മുതല്‍ ലഭ്യമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.