പി.ജി പ്രവേശന പരീക്ഷ ഹാള്‍ടിക്കറ്റ്
2024-25 അധ്യയന വര്‍ഷം കാലിക്കറ്റ് സര്‍വകലാശാലയിലെ വിവിധ പഠനവകുപ്പുകളിലെ പി.ജി/ഇന്റഗ്രേറ്റഡ് പി.ജി സര്‍വകലാശാല സെന്ററുകളിലെയും അഫിലിയേറ്റഡ് കോളജുകളിലെയും പ്രോഗ്രാമുകളിലെ പ്രവേശനത്തിനായി നടത്തുന്ന പരീക്ഷയുടെ (CUCAT 2024) സമയക്രമവും ഹാള്‍ടിക്കറ്റും സര്‍വകലാശാല വെബ്സൈറ്റില്‍ ( https://admission.uoc.ac.in/ ) ലഭ്യമാണ്. ഇ-മെയില്‍: doaentrance@uoc.ac.in. ഫോണ്‍: 0494 2407017, 7016. പരീക്ഷ തീയതി: മേയ് 28, 29 & 30.
സമ്പർക്ക ക്ലാസ്
കാലിക്കറ്റ് സര്‍വകലാശാല സെന്റര്‍ ഫോര്‍ ഡിസ്റ്റന്‍സ് ആൻഡ് ഓണ്‍ലൈന്‍ എജുക്കേഷന്‍ (മുന്‍ എസ്.ഡി.ഇ) വിവിധ സ്റ്റഡി സെന്ററുകളിലായി മേയ് നാല്, അഞ്ച് തീയതികളില്‍നിന്ന് മാറ്റിവെച്ച 2023 പ്രവേശനം ബി.എ/ബി.കോം/ബി.ബി.എ വിദ്യാർഥികള്‍ക്കുള്ള രണ്ടാം സെമസ്റ്റര്‍ കോണ്ടാക്ട് ക്ലാസുകള്‍ യഥാക്രമം ജൂണ്‍ എട്ട്, ഒമ്പത് തീയതികളില്‍ നടക്കും.
പ്രാക്ടിക്കല്‍ പരീക്ഷ
ബി.വോക് അഗ്രികള്‍ച്ചര്‍ (2021 പ്രവേശനം) അഞ്ചാം സെമസ്റ്റര്‍ നവംബര്‍ 2023, ആറാം സെമസ്റ്റര്‍ ഏപ്രില്‍ 2024 പ്രാക്ടിക്കല്‍ പരീക്ഷകള്‍ യഥാക്രമം മേയ് 22, 27 തീയതികളില്‍ തുടങ്ങും. കേന്ദ്രം: കാര്‍മല്‍ കോളജ്, മാള.
പരീക്ഷ
കാലിക്കറ്റ് സര്‍വകലാശാല അഫിലിയേറ്റഡ് കോളജുകള്‍ / സെന്റര്‍ ഫോര്‍ ഡിസ്റ്റന്‍സ് ആൻഡ് ഓണ്‍ലൈന്‍ എജുക്കേഷന്‍ (മുന്‍ എസ്.ഡി.ഇ)/പ്രൈവറ്റ് രജിസ്ട്രേഷന് വിദ്യാർഥികള്‍ക്കായുള്ള രണ്ടാം സെമസ്റ്റര്‍ (CBCSS-UG 2019 മുതല്‍ 2023 വരെ പ്രവേശനം, CUCBCSS-UG 2018 പ്രവേശനം മാത്രം) ബി.എ/ബി.കോം/ബി.ബി.എ/ബി.എസ് സി അനുബന്ധ വിഷയങ്ങള്‍ ഏപ്രില്‍ 2024 റെഗുലര്‍/സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ ജൂലൈ എട്ടിന് തുടങ്ങും. വിശദ സമയക്രമം വെബ്സൈറ്റില്‍ പിന്നീട് പ്രസിദ്ധീകരിക്കും.
പരീക്ഷഫലം
കാലിക്കറ്റ് സര്‍വകലാശാല നിയമ പഠനവകുപ്പിലെ ഒന്ന്, മൂന്ന് സെമസ്റ്റര്‍ എല്‍എല്‍.ബി നവംബര്‍ 2023 റെഗുലര്‍/സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
സൂക്ഷ്മപരിശോധന ഫലം
ഒന്നാം സെമസ്റ്റര്‍ (CBCSS-PG) എം.എ മലയാളം, എം.എ ഹിസ്റ്ററി, എം.എസ്.ഡബ്ല്യു, എം.എസ് സി സൈക്കോളജി, എം.എസ് സി ബോട്ടണി, എം.എസ് സി ക്ലിനിക്കല്‍ സൈക്കോളജി, എം.എസ് സി ഫിസിക്സ്, എം.എസ് സി മാത്തമാറ്റിക്സ് നവംബര്‍ 2023 പരീക്ഷകളുടെ സൂക്ഷ്മപരിശോധന ഫലം പ്രസിദ്ധീകരിച്ചു.
പുനര്‍മൂല്യനിര്‍ണയ ഫലം
ബി.പി.എഡ് ഒന്നാം സെമസ്റ്റര്‍ നവംബര്‍ 2022, രണ്ടാം സെമസ്റ്റര്‍ ഏപ്രില്‍ 2024 പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു. മൂന്നാം സെമസ്റ്റര്‍ എം.എഫ്.ടി നവംബര്‍ 2023 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.
പരീക്ഷ ടൈംടേബ്ൾ
തൃശൂർ: മൂന്നാം വർഷ ബി.പി.ടി ഡിഗ്രി (സപ്ലിമെന്ററി) (2010, 2012 & 2016 സ്കീംസ്) പരീക്ഷ, തേർഡ് പ്രഫഷനൽ എം.ബി.ബി.എസ് ഡിഗ്രി പാർട്ട് 1 (സപ്ലിമെന്ററി) പരീക്ഷ (2019 & 2020 അഡ്മിഷൻ), സെക്കൻഡ് പ്രഫഷനൽ ബി.യു.എം.എസ് ഡിഗ്രി (സപ്ലിമെന്ററി) പരീക്ഷ, ഫസ്റ്റ് പ്രഫഷനൽ ബി.യു.എം.എസ് ഡിഗ്രി (2022 സ്കീം) (റെഗുലർ/സപ്ലിമെന്ററി) പരീക്ഷ, തേർഡ് സെമസ്റ്റർ എം.ഫാം ഡിഗ്രി (സപ്ലിമെന്ററി) പരീക്ഷ (2019 സ്കീം) എന്നിവയുടെ തിയറി പരീക്ഷ ടൈംടേബ്ൾ പ്രസിദ്ധീകരിച്ചു.
പ്രാക്ടിക്കൽ പരീക്ഷ
രണ്ടാം വർഷ എം.എസ് സി നഴ്സിങ് ഡിഗ്രി (സപ്ലിമെന്ററി) (2010, 2016) പരീക്ഷ, നാലാം സെമസ്റ്റർ ബി.എ.എസ്.എൽ.പി ഡിഗ്രി (റെഗുലർ/സപ്ലിമെന്ററി) (2018 സ്കീം) പരീക്ഷ, ഒന്നാം വർഷ ബി.എ.എസ്.എൽ.പി ഡിഗ്രി (സപ്ലിമെന്ററി) (2010 സ്കീം) പരീക്ഷ, മൂന്നാം വർഷ ബി.എ.എസ്.എൽ.പി ഡിഗ്രി (സപ്ലിമെന്ററി) (2010 & 2012 സ്കീം) പരീക്ഷ, ഫസ്റ്റ് പ്രഫഷനൽ ബി.എച്ച്.എം.എസ് ഡിഗ്രി (2015 സ്കീം) (സപ്ലിമെന്ററി) പ്രാക്ടിക്കൽ/വൈവ പരീക്ഷ, സെവൻത് സെമസ്റ്റർ ബി.ഫാം ഡിഗ്രി (സപ്ലിമെന്ററി) പരീക്ഷ എന്നിവയുടെ പ്രാക്ടിക്കൽ പരീക്ഷ ടൈംടേബ്ൾ പ്രസിദ്ധീകരിച്ചു.
പരീക്ഷ രജിസ്ട്രേഷൻ
ജൂൺ നാലിന് ആരംഭിക്കുന്ന സെക്കൻഡ് പ്രഫഷനൽ എം.ബി.ബി.എസ് ഡിഗ്രി (2019 സ്കീം) (സപ്ലിമെന്ററി) പരീക്ഷക്ക് മേയ് 24 വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. ഓരോ ചോദ്യപേപ്പറിനും 110 രൂപ പിഴയോടെ മേയ് 25 വരെയും 335 രൂപ അധിക പിഴയോടെ 27 വരെയും ഓൺലൈൻ രജിസ്ട്രേഷൻ നടത്താം.
പരീക്ഷഫലം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.