പരീക്ഷ സമയത്തിൽ മാറ്റം
തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാല ഫിസിക്സ് പഠനവകുപ്പിൽ ജൂൺ 10ന് ഉച്ചക്കുശേഷം നടത്താൻ നിശ്ചയിച്ചിരുന്ന നാലാം സെമസ്റ്റർ (CCSS-PG) എം.എസ്.സി ഫിസിക്സ് ‘PHY4E11 - Radiation Physics’ പേപ്പർ ഏപ്രിൽ 2024 റെഗുലർ പരീക്ഷ റീ ഷെഡ്യൂൾ ചെയ്ത പ്രകാരം അന്നേ ദിവസം രാവിലെ 10ന് നടത്തും. മറ്റു പരീക്ഷകളിൽ മാറ്റമില്ല.
ഒറ്റത്തവണ റെഗുലർ/ സപ്ലിമെന്ററി പരീക്ഷ
മൂന്ന് വർഷ എൽഎൽ.ബി യൂനിറ്ററി ഡിഗ്രി (2016 പ്രവേശനം മാത്രം), ബി.ബി.എ എൽഎൽ.ബി (ഹോണേഴ്സ്) (2014 പ്രവേശനം മാത്രം) മൂന്നാം സെമസ്റ്റർ സെപ്റ്റംബർ 2023 ഒറ്റത്തവണ റെഗുലർ/ സപ്ലിമെന്ററി പരീക്ഷകൾ ജൂലൈ ഒന്നിനും ബി.ബി.എ എൽഎൽ.ബി (ഹോണേഴ്സ്) (2014 പ്രവേശനം മാത്രം) അഞ്ചാം സെമസ്റ്റർ സെപ്റ്റംബർ 2023 ഒറ്റത്തവണ റെഗുലർ/ സപ്ലിമെന്ററി പരീക്ഷ ജൂലൈ രണ്ടിനും തുടങ്ങും. കേന്ദ്രം: ടാഗോർ നികേതൻ, സർവകലാശാല കാമ്പസ്. വിശദ സമയക്രമം വെബ്സൈറ്റിൽ.
പരീക്ഷഫലം
ബി.വോക് ബ്രോഡ്കാസ്റ്റിങ് ആൻഡ് ജേണലിസം, ഫാർമസ്യൂട്ടിക്കൽ കെമിസ്ട്രി, മൾട്ടിമീഡിയ, ഡിജിറ്റൽ ഫിലിം പ്രൊഡക്ഷൻ, ഡേറ്റ സയൻസ് ആൻഡ് അനലറ്റിക്സ്, ഹോട്ടൽ മാനേജ്മെന്റ്, നഴ്സറി ആൻഡ് ഓർണമെന്റൽ ഫിഷ് ഫാമിങ്, ഡയറി സയൻസ് ആൻഡ് ടെക്നോളജി, ഫാഷൻ ടെക്നോളജി, ഫാഷൻ ഡിസൈൻ ആൻഡ് മാനേജ്മെന്റ്, ബാങ്കിങ് ഫിനാൻസ് സർവിസ് ആൻഡ് ഇൻഷുറൻസ്, അക്കൗണ്ടിങ് ആൻഡ് ടാക്സേഷൻ, ജ്വല്ലറി ഡിസൈനിങ്, ജെമ്മോളജി, സോഫ്റ്റ്വെയർ ഡെവലപ്മെന്റ്, ഫുഡ് സയൻസ്, ഒപ്റ്റോമെട്രി ആൻഡ് ഒഫ്താൽമോളജിക്കൽ ടെക്നിക്സ്, അപ്ലൈഡ് ബയോ ടെക്നോളജി, ലോജിസ്റ്റിക്സ് മാനേജ്മെന്റ്, പ്രഫഷനൽ അക്കൗണ്ടിങ് ആൻഡ് ടാക്സേഷൻ, ടൂറിസം ആൻഡ് ഹോസ്പിറ്റാലിറ്റി മാനേജ്മന്റ്, റീടൈൽ മാനേജ്മെന്റ്, അഗ്രികൾച്ചർ, ഓർഗാനിക് ഫാമിങ്, ഫിഷ് പ്രോസസിങ് ടെക്നോളജി മൂന്നാം സെമസ്റ്റർ നവംബർ 2022 റെഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് ജൂൺ അഞ്ചുവരെ അപേക്ഷിക്കാം.
പുനർമൂല്യനിർണയ ഫലം
ബി.പി.എഡ് ഇന്റഗ്രേറ്റഡ് രണ്ടാം സെമസ്റ്റർ ഏപ്രിൽ 2023, മൂന്നാം സെമസ്റ്റർ ഏപ്രിൽ 2023 പരീക്ഷകളുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.
വിദൂര വിദ്യാഭ്യാസ വിഭാഗം മൂന്നാം സെമസ്റ്റർ എം.കോം നവംബർ 2022, നവംബർ 2023 പരീക്ഷകളുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.
മൂന്നാം സെമസ്റ്റർ എം.എസ്.സി ഫോറൻസിക് സയൻസ് നവംബർ 2023 പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.