സര്‍വകലാശാല ഫീസുകള്‍ പുതുക്കി
കാലിക്കറ്റ് സര്‍വകലാശാലയിൽ പരീക്ഷ ഫീസുകള്‍, മറ്റു സേവനങ്ങള്‍ക്കുള്ള ഫീസുകള്‍ എന്നിവ അഞ്ച് ശതമാനം വര്‍ധിപ്പിച്ചു. പുതുക്കിയ നിരക്ക് ജൂണ്‍ ഒന്ന് മുതല്‍ ബാധകമാകും. നിരക്ക് വെബ്സൈറ്റില്‍ ലഭ്യമാണ്.
പരീക്ഷ ഫലം
പി.ജി ഡിപ്ലോമ ഇന്‍ റീഹാബിലിറ്റേഷന്‍ സൈക്കോളജി ഏപ്രില്‍ 2023 റെഗുലര്‍ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ജൂണ്‍ 10 വരെ അപേക്ഷിക്കാം.
സര്‍വകലാശാല എന്‍ജിനീയറിങ് കോളജിലെ (ഐ.ഇ.ടി) ബി.ടെക് മൂന്നാം സെമസ്റ്റര്‍ (2019 സ്കീം) നവംബര്‍ 2023 റെഗുലര്‍ / സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ജൂണ്‍ 19 വരെ അപേക്ഷിക്കാം.
പരീക്ഷ
സര്‍വകലാശാല എന്‍ജിനീയറിങ് കോളജിലെ (ഐ.ഇ.ടി) ബി.ടെക് എട്ടാം സെമസ്റ്റര്‍ (2020 പ്രവേശനം) ഏപ്രില്‍ 2024 റെഗുലര്‍ (2019 പ്രവേശനം) നവംബര്‍ 2023 സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ ജൂണ്‍ 13നും നാലാം സെമസ്റ്റര്‍ (2019 പ്രവേശനം മുതല്‍) ഏപ്രില്‍ 2024 റെഗുലര്‍ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ ജൂണ്‍ 14നും തുടങ്ങും. വിശദ സമയക്രമം വെബ്സൈറ്റില്‍.
വൈവ
പത്താം സെമസ്റ്റര്‍ ബി.ബി.എ എല്‍എല്‍.ബി (ഓണേഴ്സ്) ഏപ്രില്‍ 2024 റെഗുലര്‍ വൈവ (LBAX09) ജൂണ്‍ അഞ്ചിന് തുടങ്ങും. ഗവ. ലോ കോളജ് കോഴിക്കോട്, എം.സി.ടി കോളജ് ഓഫ് ലീഗല്‍ സ്റ്റഡീസ് മേല്‍മുറി, കെ.എം.സി.ടി ലോ കോളജ് കുറ്റിപ്പുറം, ഭവന്‍സ് എന്‍.എ പാല്‍ക്കിവാല അക്കാദമി ഫോര്‍ അഡ്വാന്‍സ്ഡ് ലീഗല്‍ സ്റ്റഡീസ് ആൻഡ് റിസര്‍ച്ച്, മര്‍കസ് ലോ കോളജ് കൈതപ്പൊയില്‍ എന്നീ കോളജുകളിലെ വിദ്യാര്‍ഥികളുടെ പരീക്ഷകേന്ദ്രം ഗവ. ലോ കോളജ് കോഴിക്കോടും ഗവ. ലോ കോളജ് തൃശൂര്‍, അല്അമീന് ലോ കോളജ് ഷൊര്‍ണൂര്‍, എ.ഐ.എം ലോ കോളജ് പൊയ്യ, വി.ആര്. കൃഷ്ണന് എഴുത്തച്ഛന് ലോ കോളജ് പാലക്കാട്, നെഹ്റു അക്കാദമി ഓഫ് ലോ ലക്കിടി പാലക്കാട് എന്നീ കോളജുകളിലെ വിദ്യാര്‍ഥികളുടെ പരീക്ഷ കേന്ദ്രം ഗവ. ലോ കോളജ് തൃശൂരുമാണ്. വിശദമായ ഷെഡ്യൂള്‍ വെബ്സൈറ്റില്‍.
പുനര്‍മൂല്യനിര്‍ണയ ഫലം
രണ്ടാം സെമസ്റ്റര്‍ ബി.കോം / ബി.ബി.എ / ബി.കോം (പ്രഫഷനല്‍) (സി.ബി.സി.എസ്.എസ്-യു.ജി & സി.യു.സി.ബി.സി.എസ്.എസ്-യു.ജി) ഏപ്രില്‍ 2023 റെഗുലര്‍ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.
വിദൂര വിദ്യാഭ്യാസ വിഭാഗം എം.കോം ഒന്നാം സെമസ്റ്റര്‍ മേയ് 2022, മൂന്നും നാലും സെമസ്റ്റര്‍ ഏപ്രില്‍ 2022 പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.