സർവകലാശാല വാർത്തകൾ

കാ​ലി​ക്ക​റ്റ്

അക്കാദമിക് -പരീക്ഷ കലണ്ടര്‍ പുറത്തിറക്കി

എ​ല്ലാ പ്രോ​ഗ്രാ​മു​ക​ളെ​യും ഉ​ള്‍പ്പെ​ടു​ത്തി കാ​ലി​ക്ക​റ്റ് സ​ര്‍വ​ക​ലാ​ശാ​ല അ​ക്കാ​ദ​മി​ക് -പ​രീ​ക്ഷ ക​ല​ണ്ട​ര്‍ പ്ര​സി​ദ്ധീ​ക​രി​ച്ചു. മു​ഴു​വ​ന്‍ പ്രോ​ഗ്രാ​മു​ക​ളു​ടെ​യും പ​ഠ​നം ആ​രം​ഭി​ക്കു​ന്ന​തും അ​വ​സാ​നി​ക്കു​ന്ന​തും, പ​രീ​ക്ഷ ര​ജി​സ്ട്രേ​ഷ​ന്‍, കോ​ള​ജു​ക​ള്‍ എ.​പി.​സി, ഇ​ന്റേ​ണ​ല്‍ മാ​ര്‍ക്ക് എ​ന്നി​വ അ​പ്‌​ലോ​ഡ് ചെ​യ്യേ​ണ്ട​ത്, ഫ​ല​പ്ര​ഖ്യാ​പ​നം തു​ട​ങ്ങി​യ എ​ല്ലാ വി​വ​ര​ങ്ങ​ളും ക​ല​ണ്ട​റി​ലു​ണ്ട്. ഈ ​അ​ധ്യ​യ​ന വ​ര്‍ഷം പു​തി​യ ക​ല​ണ്ട​റ​നു​സ​രി​ച്ചാ​കും പ​ഠ​ന​വും പ​രീ​ക്ഷ​യും. വൈ​സ് ചാ​ന്‍സ​ല​ര്‍ ഡോ. ​എം.​കെ. ജ​യ​രാ​ജ് പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ചു.

ബി​രു​ദ​ദാ​ന ച​ട​ങ്ങി​ന് ജൂ​ൺ അ​ഞ്ചു​വ​രെ അ​പേ​ക്ഷി​ക്കാം

കാ​ലി​ക്ക​റ്റ് സ​ർ​വ​ക​ലാ​ശാ​ല അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ൾ / വി​ദൂ​ര വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം / പ്രൈ​വ​റ്റ് ര​ജി​സ്‌​ട്രേ​ഷ​ൻ വ​ഴി 2021- 2022 അ​ക്കാ​ദ​മി​ക വ​ർ​ഷം വി​വി​ധ യു.​ജി (സി.​ബി.​സി.​എ​സ്.​എ​സ്-​യു.​ജി) കോ​ഴ്‌​സു​ക​ളി​ൽ പ്ര​വേ​ശ​നം നേ​ടു​ക​യും 2024ൽ ​കോ​ഴ്സ് വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തീ​ക​രി​ച്ച​തു​മാ​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള ബി​രു​ദ​ദാ​ന ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കാ​നു​ള്ള ഓ​ൺ​ലൈ​ൻ ര​ജി​സ്‌​ട്രേ​ഷ​ൻ ജൂ​ൺ അ​ഞ്ചു​വ​രെ നീ​ട്ടി. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ വെ​ബ്‌​സൈ​റ്റി​ൽ. ഫോ​ൺ: 0494 2407239 / 0494 2407200 / 0494 2407269.

പ്ര​ത്യേ​ക പ​രീ​ക്ഷ

നി​ല​മ്പൂ​ർ അ​മ​ൽ കോ​ള​ജ് ഓ​ഫ് അ​ഡ്വാ​ൻ​സ്ഡ് സ്റ്റ​ഡീ​സി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യു​ള്ള അ​ഞ്ചാം സെ​മ​സ്റ്റ​ർ ബി.​ടി.​എ​ച്ച്.​എം (സി.​ബി.​സി.​എ​സ്.​എ​സ്-​യു.​ജി 2021 പ്ര​വേ​ശ​നം മാ​ത്രം) ന​വം​ബ​ർ 2023 റെ​ഗു​ല​ർ പ്ര​ത്യേ​ക പ​രീ​ക്ഷ ജൂ​ൺ ഏ​ഴി​ന് തു​ട​ങ്ങും. വി​ശ​ദ സ​മ​യ​ക്ര​മം വെ​ബ്‌​സൈ​റ്റി​ൽ.

Tags:    
News Summary - University news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.