പാർട്ട് ടൈം ബി.ടെക് ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷ
എല്ലാ അവസരങ്ങളും നഷ്ടമായവർക്കുള്ള ഒന്ന് മുതൽ ആറുവരെ സെമസ്റ്റർ (2009 സ്കീം - 2014 പ്രവേശനം) പാർട്ട് ടൈം ബി.ടെക് സെപ്റ്റംബർ 2024 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകൾക്ക് ഡിസംബർ മൂന്ന് വരെ അപേക്ഷിക്കാം. ആൽഫാ-ന്യൂമെറിക് രജിസ്റ്റർ നമ്പറുള്ളവർ ഓൺലൈനായും ന്യൂമെറിക് രജിസ്റ്റർ നമ്പറുള്ളവർ ഓഫ്ലൈനായും അപേക്ഷിക്കണം.
പരീക്ഷ പുനഃക്രമീകരിച്ചു
നവംബർ 13ന് നടത്താനിരുന്ന അഫിലിയേറ്റഡ് കോളജുകൾ, വിദൂര വിഭാഗം വിദ്യാർഥികൾക്കുള്ള നാലാം സെമസ്റ്റർ (2014, 2015, 2016 പ്രവേശനം) ബി.കോം, ബി.ബി.എ, ബി.എ, ബി.എസ്.സി, ബി.സി.എ സെപ്റ്റംബർ 2022 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകൾ നവംബർ 29ലേക്ക് പുനഃക്രമീകരിച്ചു. സമയം: രണ്ടുമണി. കേന്ദ്രം: ടാഗോർ നികേതൻ, സർവകലാശാല കാമ്പസ്.
ഇന്റേണൽ പരീക്ഷ
നാലാം സെമസ്റ്റർ (2019 സ്കീം - 2020 പ്രവേശനം മുതൽ) എം.ആർക് ജൂലൈ 2024 റഗുലർ / സപ്ലിമെന്ററി ഇന്റേണൽ പരീക്ഷകൾ നവംബർ 19ന് തുടങ്ങും.
പരീക്ഷ തീയതി
മൂന്നാം സെമസ്റ്റർ (2021 മുതൽ 2023 വരെ പ്രവേശനം) എം.എസ്.സി ഹെൽത്ത് ആൻഡ് യോഗ തെറപ്പി റഗുലർ/സപ്ലിമെന്ററി പരീക്ഷകൾ ഡിസംബർ രണ്ടിന് തുടങ്ങും. കേന്ദ്രം: ഗുരുവായൂരപ്പൻ കോളജ് കോഴിക്കോട്.
അഫിലിയേറ്റഡ് കോളജുകളിലെ എല്ലാ അവസരങ്ങളും നഷ്ടമായവർക്കുള്ള രണ്ടാം സെമസ്റ്റർ (CCSS-UG-2009 മുതൽ 2013 വരെ പ്രവേശനം) ബി.എ, ബി.എസ്.സി, ബി.കോം, ബി.ബി.എ, ബി.എം.എം.സി, ബി.സി.എ, ബി.എ അഫ്ദലുൽ ഉലമ സെപ്റ്റംബർ 2021 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകൾ ഡിസംബർ രണ്ടിന് തുടങ്ങും. കേന്ദ്രം: ടാഗോർ നികേതൻ, സർവകലാശാല കാമ്പസ്.
എല്ലാ അവസരങ്ങളും നഷ്ടമായവർക്കുള്ള മൂന്നാം സെമസ്റ്റർ (2012, 2013 പ്രവേശനം) ബി.ആർക് സെപ്റ്റംബർ 2023 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകൾ ഡിസംബർ മൂന്നിന് തുടങ്ങും. കേന്ദ്രം: ടാഗോർ നികേതൻ, സർവകലാശാല കാമ്പസ്. വിശദ സമയക്രമം വെബ്സൈറ്റിൽ.
പരീക്ഷ ഫലം
രണ്ടാം സെമസ്റ്റർ ബി.എഡ് സ്പെഷൽ എജുക്കേഷൻ (ഹിയറിങ് ഇംപയർമെന്റ് & ഇന്റലക്ച്വൽ ഡിസെബിലിറ്റി) ഏപ്രിൽ 2024 റഗുലർ/സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
രണ്ടാം സെമസ്റ്റർ (2023 പ്രവേശനം) എം.എസ്.സി റേഡിയേഷൻ ഫിസിക്സ് ഏപ്രിൽ 2024 റഗുലർ പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു.
ഏഴാം സെമസ്റ്റർ (2020 പ്രവേശനം) ബി.കോം എൽഎൽ.ബി ഒക്ടോബർ 2023 റഗുലർ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
രണ്ടാം സെമസ്റ്റർ (CCSS) എം.എ ജേണലിസം ആൻഡ് മാസ് കമ്യൂണിക്കേഷൻ ഏപ്രിൽ 2024 റഗുലർ/സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.