പി.ജി കോഴ്സുകളിലേക്ക് അപേക്ഷിക്കാം
ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലെ പ്രവേശനത്തിന് മെയ് 20 വരെ ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്യാം. എംഎ, എംഎസ്സി, എം.ടി.ടി.എം, എൽ.എൽ.എം. എംഎഡ്, എംപി.ഇഎസ്, എംബിഎ എന്നിവയാണ് പ്രോഗ്രാമുകള്‍. വിശദ വിവരങ്ങള്‍ cat.mgu.ac.in എന്ന വെബ്സൈറ്റില്‍ ലഭിക്കും. അവസാന സെമസ്റ്റര്‍ ബിരുദ വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാം. എംഎഡ് പ്രോഗ്രാം രജിസ്ട്രേഷന് യോഗ്യത പരീക്ഷയുടെ അവസാന രണ്ടു സെമസ്റ്ററുകളുടെ ഫലം കാത്തിരിക്കുന്നവരെയും പരിഗണിക്കും. ഇങ്ങനെ അപേക്ഷിക്കുന്നവര്‍ അതത് പഠന വകുപ്പുകള്‍ നിഷ്കര്‍ഷിക്കുന്ന സമയപരിധിക്കുള്ളില്‍ യോഗ്യത നേടിയിരിക്കണം.
പൊതുവിഭാഗത്തിന് 1200 രൂപയും എസ്.സി, എസ്.ടി വിഭാഗങ്ങള്‍ക്ക് 600 രൂപയുമാണ് അപേക്ഷാ ഫീസ്. ഒന്നിലധികം പ്രവേശന പരീക്ഷ ബാധകമായ പ്രോഗ്രാമുകള്‍ക്ക് പൊതുവിഭാഗത്തിന് 2400 രൂപയും എസ്.സി, എസ്.ടി. വിഭാഗങ്ങള്‍ക്ക് 1200 രൂപയുമാണ്.എം.ബി.എ ഒഴികെയുള്ള പ്രോഗ്രാമുകളിലേക്ക് www.cat.mgu.ac.in എന്ന വെബ്സൈറ്റ് വഴിയും എം.ബി.എക്ക് admission.mgu.ac.in എന്ന വെബ്സൈറ്റ് വഴിയുമാണ് അപേക്ഷ നല്‍കേണ്ടത്. പ്രവേശന പരീക്ഷ മേയ് 30,31 തീയതികളില്‍ തിരുവനന്തപുരം, കോട്ടയം, എറണാകുളം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലെ കേന്ദ്രങ്ങളില്‍ നടക്കും. ഇ-മെയില്‍: : cat@mgu.ac.in. എം.ബി.എ പ്രോഗ്രാം ഇമെയില്‍ smbs@mgu.ac.in.
സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു
മഹാത്മാ ഗാന്ധി സര്‍വകലാശാലയിലെ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ലൈഫ് ലോങ് ലേണിങ് ആൻഡ് എക്സ്റ്റന്‍ഷന്‍ നടത്തുന്ന സര്‍ട്ടിഫിക്കറ്റ്, ഡിപ്ലോമ കോഴ്സുകളുടെ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണംചെയ്തു. സിന്‍ഡിക്കേറ്റ് അംഗം ഡോ. എ.എസ്. സുമേഷ് ഉദ്ഘാടനം ചെയ്തു. ചലച്ചിത്ര സംവിധായകന് ബ്ലസി വിശിഷ്ടാതിഥിയായിരുന്നു. രജിസ്ട്രാര്‍ ഡോ. ബിസ്മി ഗോപാലകൃഷ്ണന്, ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ലൈഫ് ലോങ് ലേണിങ് ആൻഡ് എക്സ്റ്റന്‍ഷന്‍ മേധാവി ഡോ. എം.കെ. ബിജു, ഡോ. മാത്യു ജോസഫ്, ജോബി കെ. മാത്യു, ഡോ. സരിത്കുമാര്‍, നവീന്‍ ജോര്‍ജ് എന്നിവര്‍ സംസാരിച്ചു.
വൈവ വോസി
നാലാം സെമസ്റ്റര്‍ എംസിഎ (2023 അഡ്മിഷന് റഗുലര്‍, 2021, 2022 അഡ്മിഷനുകള്‍ സപ്ലിമെന്ററി, 2020 അഡ്മിഷന് ആദ്യ മെഴ്സി ചാന്‍സ് മാര്‍ച്ച് 2025) പരീക്ഷയുടെ വൈവ വോസി പരീക്ഷ മേയ് അഞ്ചു മുതല്‍ നടക്കും. വിശദ വിവരങ്ങള്‍ വെബ് സൈറ്റില്‍.
പ്രാക്ടിക്കല്‍
ആറാം സെമസ്റ്റര്‍ ബിവോക്ക്, അപ്ലൈഡ് അക്കൗണ്ടിങ് ആൻഡ് ടാക്സേഷന്‍ (2022 അഡ്മിഷന് റെഗുലര്‍, 2018 മുതല്‍ 2021 വരെ അഡ്മിഷനുകള്‍ റീ അപ്പിയറന്‍സ് പുതിയ സ്കീം ഫെബ്രുവരി 2025) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ മേയ് അഞ്ചിന് അങ്കമാലി മോണിങ് സ്റ്റാര്‍ ഹോം സയന്‍സ് കോളജില്‍ നടക്കും. ടൈം ടേബിള്‍ വെബ് സൈറ്റില്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.