തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല 2023-24 അധ്യയനവര്‍ഷത്തെ ഇന്റഗ്രേറ്റഡ് എം.എസ് സി ബയോസയന്‍സ് പ്രവേശന നടപടികള്‍ ജൂലൈ 10ന് രാവിലെ 10.30നും ഫിസിക്സ്, കെമിസ്ട്രി വിഷയങ്ങളുടെത് 11ന് രാവിലെ 10.30നും സര്‍വകലാശാല കാമ്പസിലെ സെന്റര്‍ ഫോര്‍ ഹെല്‍ത്ത് സയന്‍സില്‍ നടക്കും. അറിയിപ്പ് ലഭിച്ചവര്‍ ആവശ്യമായ രേഖകള്‍ സഹിതം ഹാജരാകണം.
കാലിക്കറ്റ് സര്‍വകലാശാല പൊളിറ്റിക്കല്‍ സയന്‍സ് പഠനവിഭാഗം എം.എ പൊളിറ്റിക്കല്‍ സയന്‍സ് പ്രവേശനം 10ന് രാവിലെ 10.30ന് പഠനവിഭാഗത്തില്‍ നടക്കും. അറിയിപ്പ് ലഭിച്ചവർ ആവശ്യമായ രേഖകള്‍ സഹിതം ഹാജരാകണം.
കാലിക്കറ്റ് സര്‍വകലാശാല ചരിത്രപഠനവിഭാഗം എം.എ ഹിസ്റ്ററി പ്രവേശനം 11ന് രാവിലെ 10.30ന് പഠനവിഭാഗത്തില്‍ നടക്കും. പ്രവേശന മെമ്മോ ഇ-മെയിലില്‍ ലഭിച്ച വിദ്യാർഥികള്‍ അസ്സല് സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണം. ഫോണ്‍: 9846657105.
കാലിക്കറ്റ് സര്‍വകലാശാല ഭൗതികശാസ്ത്ര പഠനവിഭാഗം എം.എസ് സി ഫിസിക്സ്, റേഡിയേഷന് ഫിസിക്സ് കോഴ്സുകളുടെ പ്രവേശനത്തിനുള്ള അഭിമുഖം 13ന് നടക്കും. വിശദവിവരങ്ങള്‍ പഠനവിഭാഗം വെബ്സൈറ്റില്‍. താല്പര്യമുള്ള യോഗ്യരായ അപേക്ഷകര്‍ ആവശ്യമായ രേഖകള്‍ സഹിതം ഹാജരാകണം.
രസതന്ത്ര പഠനവിഭാഗം എം.എസ് സി അപ്ലൈഡ് കെമിസ്ട്രി റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട ഓപണ്‍, എസ്.സി, എസ്.ടി വിഭാഗക്കാര്‍ക്കുള്ള പ്രവേശനം 10നും മറ്റുള്ളവര്‍ക്ക് 11നും രാവിലെ 10.30ന് പഠനവിഭാഗത്തില്‍ നടക്കും. അറിയിപ്പ് ലഭിച്ചവർ രേഖകള്‍ സഹിതം ഹാജരാകണം.
ഹിന്ദി പഠനവിഭാഗം എം.എ ഹിന്ദി ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചര്‍, എം.എ ഫങ്ഷനല്‍ ഹിന്ദി ആൻഡ് ട്രാൻസ് ലേഷന് കോഴ്സുകളിലേക്കുള്ള പ്രവേശനം യഥാക്രമം 11, 12 തീയതികളില്‍ രാവിലെ 10ന് പഠനവിഭാഗത്തില്‍ നടക്കും. അറിയിപ്പ് ലഭിച്ചവർ രേഖകള്‍ സഹിതം ഹാജരാകണം.
ഫിലോസഫി പഠനവിഭാഗം എം.എ ഫിലോസഫി പ്രവേശനം 11ന് രാവിലെ 10ന് പഠനവിഭാഗത്തില്‍ നടക്കും. ലിസ്റ്റില്‍ ഉള്‍പ്പെട്ട് അറിയിപ്പ് ലഭിച്ചവർ രേഖകള്‍ സഹിതം ഹാജരാകണം.
മാറ്റിവെച്ച നാലാം സെമസ്റ്റര്‍ എം.എഡ് ജൂലൈ 2023 റെഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ പുതുക്കിയ ടൈംടേബിള്‍ പ്രകാരം 24ന് തുടങ്ങും.
മൂന്നാം സെമസ്റ്റര്‍ എം.ടെക് നാനോ സയന്‍സ് ആൻഡ് ടെക്നോളജി നവംബര്‍ 2022 റെഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ 18ന് തുടങ്ങും.
എസ്.ഡി.ഇ രണ്ടാം സെമസ്റ്റര്‍ പി.ജി ഏപ്രില്‍ 2023 റെഗുലര്‍ പരീക്ഷകളും ഏപ്രില്‍ 2022 സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകളും 31ന് തുടങ്ങും.
ആറാം സെമസ്റ്റര്‍ ബി.ബി.എ-എല്‍.എല്‍.ബി സെപ്റ്റംബര്‍ 2023 ഒറ്റത്തവണ റെഗുലര്‍ സപ്ലിമെന്ററി പരീക്ഷ 19നും ഒമ്പതാം സെമസ്റ്റര്‍ 18നും അഞ്ചാം സെമസ്റ്റര്‍ എല്‍.എല്‍.ബി. യൂനിറ്ററി ഡിഗ്രി 18നും തുടങ്ങും.
എസ്.ഡി.ഇ പുന:പ്രവേശനം ലഭിച്ചവർക്ക് രണ്ടാം സെമസ്റ്റര്‍ എം.എ, എം.എസ് സി, എം.കോം ഏപ്രില്‍ 2023 റെഗുലര്‍ പരീക്ഷക്ക് പിഴ കൂടാതെ 10വരെയും 180 രൂപ പിഴയോടെ 12 വരെയും അപേക്ഷിക്കാം.
സംയോജിത ഒന്ന്, രണ്ട് സെമസ്റ്റര്‍ ബി.ടെക്. ഏപ്രില്‍ 2022 പാര്‍ട്ട്ടൈം ബി.ടെക് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 27 വരെ അപേക്ഷിക്കാം.
രണ്ടാം വര്‍ഷ ബി.എച്ച്.എം ഏപ്രില്‍ 2022 റെഗുലര്‍, സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 27 വരെ അപേക്ഷിക്കാം.
അഞ്ചാം സെമസ്റ്റര്‍ ബി.കോം., ബി.ബി.എ, ബി.എസ് സി, ബി.സി.എ നവംബര്‍ 2022 റെഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.
തൃശൂർ: ആഗസ്റ്റ് ഒന്നിന് തുടങ്ങുന്ന രണ്ടാംവർഷ എം.എ.എസ്.എൽ.പി ഡിഗ്രി സപ്ലിമെന്ററി (2016 സ്കീം) പരീക്ഷക്ക് ജൂലൈ 18 വരെയും ഫൈനോടെ 19 വരെയും സൂപ്പർ ഫൈനോടെ 20 വരെയും ഓൺലൈനായി രജിസ്റ്റർ ചെയ്യാം. ആഗസ്റ്റ് രണ്ടിന് തുടങ്ങുന്ന ഫസ്റ്റ് പ്രഫഷനൽ ബി.ഫാം ആയുർവേദ ഡിഗ്രി (2010 സ്കീം) സപ്ലിമെന്ററി, തേർഡ് പ്രഫഷനൽ ബി.ഫാം ആയുർവേദ (2010 സ്കീം) ഡിഗ്രി സപ്ലിമെന്ററി, ആഗസ്റ്റ് മൂന്നിന് തുടങ്ങുന്ന സെക്കൻഡ് പ്രഫഷനൽ ബി.ഫാം ആയുർവേദ (2010 സ്കീം) ഡിഗ്രി സപ്ലിമെന്ററി, ഫോർത്ത് പ്രഫഷനൽ ബി.ഫാം ആയുർവേദ (2010 സ്കീം) ഡിഗ്രി സപ്ലിമെന്ററി പരീക്ഷകൾക്ക് ജൂലൈ 15 വരെയും ഫൈനോടെ 19 വരെയും സൂപ്പർ ഫൈനോടെ 21 വരെയും ഓൺലൈനായി രജിസ്റ്റർ ചെയ്യാം.
ആഗസ്റ്റ് രണ്ടിന് തുടങ്ങുന്ന ഫോർത്ത് പ്രഫഷനൽ ബി.എസ്സി നഴ്സിങ് ആയുർവേദ ഡിഗ്രി (2016 സ്കീം) സപ്ലിമെന്ററി, സെക്കൻഡ് പ്രഫഷനൽ ബി.എസ്സി നഴ്സിങ് ആയുർവേദ ഡിഗ്രി (2016 സ്കീം) സപ്ലിമെന്ററി, ആഗസ്റ്റ് മൂന്നിന് തുടങ്ങുന്ന തേർഡ് പ്രഫഷനൽ ബി.എസ്സി നഴ്സിങ് ആയുർവേദ ഡിഗ്രി (2016 സ്കീം) സപ്ലിമെന്ററി, ഫസ്റ്റ് പ്രഫഷനൽ ബി.എസ്സി നഴ്സിങ് ആയുർവേദ ഡിഗ്രി (2016 സ്കീം) സപ്ലിമെന്ററി പരീക്ഷകൾക്ക് ജൂലൈ 15 വരെയും ഫൈനോടെ 19 വരെയും സൂപ്പർ ഫൈനോടെ 21 വരെയും രജിസ്റ്റർ ചെയ്യാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.