തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല 2023-24 അധ്യയനവര്‍ഷത്തെ പഠനവകുപ്പുകളിലെ പി.ജി, ഇന്റഗ്രേറ്റഡ് പി.ജി അഫിലിയേറ്റഡ് കോളജിലെ എം.എസ് സി ഫോറന്‍സിക് സയന്‍സ് കോഴ്സുകളുടെ പൊതുപ്രവേശന പരീക്ഷ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ 18ന് മുമ്പ് അതത് കോളജുകളില്‍/പഠനവകുപ്പുകളില്‍ പ്രവേശനം നേടണം. വിദ്യാര്‍ഥികള്‍ മാര്‍ക്ക് ലിസ്റ്റ്/ഗ്രേഡ് കാര്‍ഡ്, ടി.സി, മറ്റ് അനുബന്ധ രേഖകള്‍ എന്നിവ പ്രവേശന സമയത്ത് ഹാജരാക്കണം. ഫോണ്‍ 0494 2407016, 2407017.
കാലിക്കറ്റ് സര്‍വകലാശാല വിദ്യാഭ്യാസ പഠനവിഭാഗത്തിന് കീഴിലുള്ള എം.എച്ച്.ആര്.ഡി അധ്യാപക പരിശീലന കേന്ദ്രത്തില്‍ പഠനവിഷയത്തിലെ ബിരുദാനന്തര ബിരുദധാരികള്‍ക്കും ഗവേഷകര്‍ക്കും ‘ഫൗണ്ടേഷന് ഓഫ് എജുക്കേഷന്‍’ വിഷയത്തില്‍ പരിശീലന കോഴ്സ് നടത്തുന്നു. 30 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള കോഴ്സിലേക്ക് ജൂലൈ 7 വരെ അപേക്ഷ സമര്‍പ്പിക്കാം. നോട്ടിഫിക്കേഷനും അപേക്ഷ ഫോമും അധ്യാപക പരിശീലന കേന്ദ്രത്തിന്റെ വെബ്സൈറ്റില്‍ ലഭ്യമാണ്. ഫോണ്‍: 9048356933.
പ്രൈവറ്റ് രജിസ്ട്രേഷന് ഒന്നുമുതല്‍ നാലുവരെ സെമസ്റ്റര്‍ യു.ജി വിദ്യാര്‍ഥികളില്‍ ഓഡിറ്റ് കോഴ്സ് പരീക്ഷ പാസാവാത്തതിനാല്‍ ഡിഗ്രി ജയിക്കാത്തവര്‍ക്കുള്ള ഓഫ് ലൈന്‍ പരീക്ഷ 11, 12 തീയതികളില്‍ നടക്കും. പരീക്ഷ എഴുതാനുള്ള വിദ്യാര്‍ഥികളുടെ ലിസ്റ്റ് വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വിദ്യാര്‍ഥികള്‍ എസ്.ഡി.ഇ.യില്‍ നേരിട്ടെത്തി എഴുതണം. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍. ഫോണ്‍ 04942400288, 2407356, 2407494.
കാലിക്കറ്റ് സര്‍വകലാശാല ഗണിതശാസ്ത്ര പഠനവകുപ്പില്‍ ഒന്നാം സെമസ്റ്റര്‍ എം.എസ് സി മാത്തമാറ്റിക്സ് റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട അലോട്ട്മെന്റ് മെമ്മോ ഇ-മെയില്‍ വഴി ലഭിച്ചവര്‍ നിർദേശിച്ച സമയക്രമം പാലിച്ച് 5, 6, 7 തീയതികളില്‍ സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല് രേഖകള്‍ സഹിതം പഠനവകുപ്പില്‍ ഹാജരാകണം. റാങ്ക് ലിസ്റ്റ് പ്രവേശനം വിഭാഗം വെബ്സൈറ്റില്‍. ഫോണ്‍: 8547668852, 9605494831.
മൂന്നാം സെമസ്റ്റര്‍ ബി. ആര്‍ക്ക് നവംബര്‍ 2022 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 20 വരെ അപേക്ഷിക്കാം.
രണ്ടാം സെമസ്റ്റര്‍ പി.ജി ഏപ്രില്‍ 2022, 2023 റെഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ 31ന് തുടങ്ങും.
നാലാം സെമസ്റ്റര്‍ ബി. വോക് ഓര്‍ഗാനിക് ഫാമിങ് ഏപ്രില്‍ 2022 റെഗുലര്‍ പരീക്ഷകള്‍ 24ന് തുടങ്ങും.
മൂന്നാം വര്‍ഷ ഇന്റഗ്രേറ്റഡ് ബി.പി.എഡ് ഏപ്രില്‍ 2023 പരീക്ഷയുടെ ടീച്ചിങ് എബിലിറ്റി പ്രാക്ടിക്കല്‍ അഞ്ച്, ആറ്, ഏഴ് തീയതികളില്‍ നടക്കും.
കോട്ടയം: മഹാത്മാഗാന്ധി സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്ത കോളജുകളിൽ ബിരുദാനന്തര ബിരുദ കോഴ്സുകളിലെ ഏകജാലക പ്രവേശനത്തിന്റെ രണ്ടാം അലോട്ട്മെൻറ് പ്രസിദ്ധീകരിച്ചു. രണ്ടാം അലോട്ട്മെൻറ് ലഭിച്ചവർ നിശ്ചിത ഫീസ് ഓൺലൈനിൽ അടച്ച് ഓൺലൈനിൽ പ്രവേശനം ഉറപ്പാക്കണം.
സ്ഥിര പ്രവേശനം നേടുന്നവർ കോളജുകളിൽ നേരിട്ടെത്തി ട്യൂഷൻ ഫീസ് അടച്ച് പ്രവേശനം സ്ഥിരീകരിക്കണം. താൽക്കാലിക പ്രവേശനത്തിന് കോളജുകളിൽ നേരിട്ട് എത്തേണ്ടതില്ല. സർവകലാശാല ഫീസ് ഓൺലൈനിൽ അടച്ച് താൽക്കാലിക പ്രവേശനം തെരഞ്ഞെടുക്കുമ്പോൾ ലഭിക്കുന്ന അലോട്ട്മെൻറ് മെമ്മോ കോളജുകളിലേക്ക് ഇ-മെയിൽ ചെയ്ത് ജൂലൈ ആറിനുമുമ്പ് താൽക്കാലിക പ്രവേശനം ഉറപ്പാക്കണം.
കൺഫർമേഷൻ സ്ലിപ് ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കണം. ഒന്നാം ഓപ്ഷൻ അലോട്ട് ചെയ്യപ്പെട്ടവർ സ്ഥിരപ്രവേശനം എടുക്കണം. ജൂലൈ ആറിന് വൈകീട്ട് നാലിനുമുമ്പ് സർവകലാശാലാ ഫീസ് അടക്കാത്തവരുടെയും ഫീസ് അടച്ചശേഷം പ്രവേശനം ഉറപ്പാക്കാത്തവരുടെയും അലോട്ട്മെൻറ് റദ്ദാക്കപ്പെടും.
മഹാത്മാഗാന്ധി സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്ത ടീച്ചേഴ്സ് ട്രെയിനിങ് കേന്ദ്രങ്ങളിലെ ബി.എഡ് കോഴ്സുകളിലേക്കുള്ള ഏകജാലക പ്രവേശനത്തിന്റെ കമ്യൂണിറ്റി മെറിറ്റ് േക്വാട്ടയിലെ ഒന്നാം അലോട്ട്മെൻറ് പ്രസിദ്ധീകരിച്ചു. അലോട്ട്മെൻറ് ലഭിച്ചവർ ജൂലൈ ആറിന് വൈകീട്ട് നാലിനുമുമ്പ് കോളജുകളുമായി ബന്ധപ്പെട്ട് പ്രവേശനം നേടണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.