കാലിക്കറ്റ് സര്‍വകലാശാല 2023-24 അധ്യയന വര്‍ഷത്തെ ബി.എഡ് പ്രവേശനത്തിനുള്ള ആദ്യ അലോട്ട്മെന്റും സ്പെഷല്‍ എജുക്കേഷന്‍ (ഹിയറിങ് ഇംപയേഡ്, ഇന്റലക്ച്വല്‍ ഡിസബിലിറ്റി) റാങ്ക് ലിസ്റ്റും 14 ന് പ്രസിദ്ധീകരിക്കും. അലോട്ട്മെന്റ് ലഭിച്ചവര്‍ 20ന് വൈകീട്ട് നാലിന് മുമ്പ് മാന്റേറ്ററി ഫീസടച്ച് കോളജില്‍ സ്ഥിരം/ താല്‍ക്കാലിക പ്രവേശനം നേടണം. എസ്.സി, എസ്.ടി വിഭാഗക്കാര്‍ക്ക് 125 രൂപയും മറ്റുള്ളവര്‍ക്ക് 510 രൂപയുമാണ് മാന്റേറ്ററി ഫീസ്. വിശദവിവരങ്ങള്‍ പ്രവേശനവിഭാഗം വെബ്സൈറ്റില്‍. ഫോണ്‍: 0494 2407017, 2660600.
കാലിക്കറ്റ് സര്‍വകലാശാല 2023-24 അധ്യയന വര്‍ഷത്തെ ബിരുദ പ്രവേശനത്തിനുള്ള ഭിന്നശേഷി േക്വാട്ടയിലേക്ക് അപേക്ഷിച്ചവരുടെ പട്ടിക അതത് കോളജുകളില്‍ ലഭ്യമാണ്. പ്രസ്തുത വിഭാഗത്തിലേക്കുള്ള പ്രവേശനം 14ന് ആരംഭിക്കും. വിദ്യാർഥികള്‍ 31ന് മുമ്പ് കോളജുകളില്‍ നേരിട്ടെത്തി പ്രവേശനം നേടണം.
കാലിക്കറ്റ് സര്‍വകലാശാല 2023-24 അധ്യയന വര്‍ഷത്തെ അഫ്ദലുല്‍ ഉലമ (പ്രിലിമിനറി) പ്രവേശനത്തിനുള്ള ട്രയല്‍ അലോട്ട്മെന്റ് പ്രവേശനവിഭാഗം വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചു. 15ന് വൈകീട്ട് നാല് വരെ ആവശ്യമായ തിരുത്തൽ വരുത്താനുള്ള അവസരമുണ്ടാകും. തിരുത്തലുകള്‍ വരുത്തിയ അപേക്ഷയുടെ പ്രിന്റ്ഔട്ട് സൂക്ഷിക്കണം. ആദ്യ അലോട്ട്മെന്റ് 18ന് പ്രസിദ്ധീകരിക്കും.
നാലാം സെമസ്റ്റര്‍ ഇന്റഗ്രേറ്റഡ് എം.എസ് സി ബോട്ടണി വിത്ത് കമ്പ്യൂട്ടേഷനല്‍ ബയോളജി, സൈക്കോളജി ഏപ്രില്‍ 2022 പരീക്ഷയുടെ പ്രാക്ടിക്കല്‍ 12 ന് തുടങ്ങും. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.
എം.സി.എ ഏപ്രില്‍ 2022, സപ്റ്റംബര്‍ 2022 ഒറ്റത്തവണ െറഗുലര്‍ സപ്ലിമെന്ററി പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയത്തിന് 26 വരെ അപേക്ഷിക്കാം.
രണ്ടാം സെമസ്റ്റര്‍ മാസ്റ്റര്‍ ഓഫ് ബിസിനസ് ഇക്കണോമിക്സ്, എം.എ മലയാളം വിത്ത് ജേണലിസം ഏപ്രില്‍ 2022 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
തൃശൂർ: ആഗസ്റ്റ് 14ന് തുടങ്ങുന്ന രണ്ടാം വർഷ ബി.എസ്സി പെർഫ്യൂഷൻ ടെക്നോളജി സപ്ലിമെന്ററി പരീക്ഷക്ക് ജൂലൈ 15 മുതല്‍ 25 വരെയും ഫൈനോടെ 29 വരെയും സൂപ്പർ ഫൈനോടെ ആഗസ്റ്റ് ഒന്ന് വരെയും ഓൺലൈനായി രജിസ്റ്റർ ചെയ്യാം.
*ആഗസ്റ്റ് മൂന്നിന് തുടങ്ങുന്ന രണ്ടാം സെമസ്റ്റർ ബി.ഫാം സപ്ലിമെന്ററി (2017 സ്കീം) പരീക്ഷക്ക് ജൂലൈ 20 വരെയും ഫൈനോടെ 24 വരെയും സൂപ്പർ ഫൈനോടെ 25 വരെയും ഓൺലൈനായി രജിസ്റ്റർ ചെയ്യാം.
ജൂലൈ 31 മുതൽ ആഗസ്റ്റ് 11 വരെ നടക്കുന്ന ഫസ്റ്റ് പ്രഫഷനൽ എം.ബി.ബി.എസ് സപ്ലിമെന്ററി (2010 സ്കീം) തിയറി, ജൂലൈ 24 മുതൽ ആഗസ്റ്റ് രണ്ട് വരെ നടക്കുന്ന ഒന്നാം സെമസ്റ്റർ എം.ഫാം ഫാർമക്കോഗ്നസി ആൻഡ് ഫൈറ്റോ കെമിസ്ട്രി സപ്ലിമെന്ററി (2019 സ്കീം) തിയറി, ഒന്നാം സെമസ്റ്റർ എം.ഫാം ഫാർമസ്യൂട്ടിക്കൽ കെമിസ്ട്രി സപ്ലിമെന്ററി (2017 & 2019 സ്കീം) തിയറി, ഒന്നാം സെമസ്റ്റർ എം.ഫാം ഫാർമസ്യൂട്ടിക്സ് സപ്ലിമെന്ററി (2019 & 2017 സ്കീം) തിയറി, ഒന്നാം സെമസ്റ്റർ എം.ഫാം ഫാർമസ്യൂട്ടിക്കൽ അനാലിസിസ് സപ്ലിമെന്ററി (2017 സ്കീം) തിയറി, ഒന്നാം സെമസ്റ്റർ എം.ഫാം ഫാർമക്കോളജി സപ്ലിമെന്ററി (2017 സ്കീം) തിയറി, ആഗസ്റ്റ് ഒന്ന് മുതൽ 16 വരെ നടക്കുന്ന രണ്ടാം വർഷ എം.എ.എ.എസ്.എൽ.പി സപ്ലിമെന്ററി (2016 സ്കീം) തിയറി, രണ്ടാം വർഷ ബി.എസ്സി മെഡിക്കൽ ബയോകെമിസ്ട്രി സപ്ലിമെന്ററി (2014 ആൻഡ് 2016 സ്കീം) തിയറി എന്നീ പരീക്ഷകളുടെ ടൈംടേബ്ൾ പ്രസിദ്ധീകരിച്ചു.
കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല മറൈന്‍ ജിയോളജി ആൻഡ് ജിയോഫിസിക്സ് വകുപ്പില്‍ എം.എസ്സി ജിയോ ഫിസിക്സ് കോഴ്സില്‍ ഒഴിവുള്ള സംവരണ സീറ്റിലേക്ക് സ്പോട്ട് അഡ്മിഷന് ശനിയാഴ്ച ലേക് സൈഡ് കാമ്പസിലെ മറൈന്‍ സയന്‍സസില്‍ നടക്കും. ക്യാറ്റ് 2023 റാങ്ക് ലിസ്റ്റിലുള്ളവര്‍ക്ക് പങ്കെടുക്കാം.
ബയോടെക്നോളജി വകുപ്പില്‍ എം.എസ്സി ബയോടെക്നോളജി കോഴ്സിലേക്കുള്ള സ്പോട്ട് അഡ്മിഷന് 19ന് നടക്കും. വിവരങ്ങള്‍ക്ക്: 0484- 2576267, 2577595.
സ്പോട്ട് അഡ്മിഷന് സംബന്ധിച്ച വിശദ വിവരങ്ങള്‍ admissions.cusat.ac.in ല്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.