കാലിക്കറ്റ് സർവകലാശാല പരീക്ഷകൾ മാറ്റി

കോഴിക്കോട്: കാലിക്കറ്റ് സർവകലാശാല സെപ്റ്റംബർ 18 മുതൽ  സെപ്റ്റംബർ 23 വരെ നടത്താൻ നിശ്ചയിച്ചിരുന്ന പരീക്ഷകൾ മാറ്റി. റെഗുലർ പരീക്ഷകൾക്കൊപ്പം സ്പെഷ്യൽ എക്സാമിനേഷനും, പുന:പരീക്ഷകളും സപ്ലിമെന്ററി പരീക്ഷകളും യൂനിവേഴ്സിറ്റി മാറ്റിയിട്ടുണ്ട്. വിദൂര വിദ്യാഭ്യാസം, പ്രൈവറ്റ് രജിസ്ട്രേഷൻ വിദ്യാർഥികളുടെ പരീക്ഷകളും മാറ്റിയിട്ടുണ്ട്.

മാറ്റിവെച്ച പരീക്ഷകളുടെ പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് യൂനിവേഴ്സിറ്റി കൺട്രോളർ ഓഫ് എക്സാമിനേഷൻ അറിയിച്ചു. നേരത്തെ നിപ ഭീതിയുടെ പശ്ചാത്തലത്തിൽ കോഴിക്കോട് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അനിശ്ചിതകാലത്തേക്ക് അവധി പ്രഖ്യാപിച്ചിരുന്നു.

പരീക്ഷകൾ മാറ്റമില്ലാതെ നടക്കുമെന്നും സർക്കാർ നിർദേശം ലഭിക്കുന്നതിനനുസരിച്ച് ഇക്കാര്യത്തിൽ തീരുമാനമെടുക്കുമെന്നും ജില്ലാ കലക്ടർ അറിയിച്ചിരുന്നു.

Tags:    
News Summary - University of Calicut exams Postponed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.