വി.​എ​ച്ച്.​എ​സ്.​ഇ സ​പ്ലി​മെൻറ​റി അ​ലോ​ട്ട്‌​മെൻറ്;​ അ​വ​സാ​ന​തീ​യ​തി ആ​റ്

തി​രു​വ​ന​ന്ത​പു​രം: ഒ​ന്നാം വ​ര്‍ഷം വി.​എ​ച്ച്.​എ​സ്.​ഇ പ്ര​വേ​ശ​ന​ത്തി​നാ​യി അ​പേ​ക്ഷ​ക​ള്‍ ന​ല്‍കി​യി​ട്ടും അ​ലോ​ട്ട്‌​മ​െൻറ്​ നേ​ടാ​ന്‍ ക​ഴി​യാ​ത്ത​വ​ര്‍ സ​പ്ലി​മ​െൻറ​റി  അ​ലോ​ട്ട്‌​മ​െൻറി​ന് പ​രി​ഗ​ണി​ക്കു​ന്ന​തി​ന് അ​പേ​ക്ഷ​ക​ള്‍ പു​തു​ക്ക​ണം. ഇ​തി​നു​ള്ള (ഫോം 14 A) ​നേ​ര​ത്തേ അ​പേ​ക്ഷ ന​ല്‍കി​യ സ്‌​കൂ​ളി​ല്‍ സ​മ​ര്‍പ്പി​ക്ക​ണം. ഇ​തു​വ​രെ സ​മ​ര്‍പ്പി​ക്കാ​ത്ത​വ​ര്‍ ഓ​ണ്‍ലൈ​നാ​യോ സ്‌​കൂ​ളു​ക​ളി​ല്‍ ല​ഭ്യ​മാ​യ അ​പേ​ക്ഷ പൂ​രി​പ്പി​ച്ച്​  ന​ല്‍കി​യോ അ​പേ​ക്ഷി​ക്ക​ണം. അ​പേ​ക്ഷ​ക​ള്‍ ഏ​തെ​ങ്കി​ലും വി.​എ​ച്ച്.​എ​സ്.​ഇ സ്‌​കൂ​ളു​ക​ളി​ല്‍ ആ​റി​ന് വൈ​കീ​ട്ട് നാ​ലി​ന് മു​മ്പ് അ​നു​ബ​ന്ധ രേ​ഖ​ക​ളോ​ടൊ​പ്പം ന​ല്‍കി ര​സീ​ത് വാ​ങ്ങി സൂ​ക്ഷി​ക്ക​ണം.  പ്ര​വേ​ശ​നം നേ​ടി​യ വി​ദ്യാ​ര്‍ഥി​ക​ള്‍ സ്‌​കൂ​ള്‍/​കോ​ഴ്‌​സ് മാ​റ്റ​ത്തി​നു​ള്ള അ​പേ​ക്ഷ​ക​ള്‍  നി​ല​വി​ല്‍ പ്ര​വേ​ശ​നം നേ​ടി​യ സ്‌​കൂ​ളു​ക​ളി​ല്‍ ഫോം 14 ​ഉ​പ​യോ​ഗി​ച്ച് നാ​ലി​ന് ഉ​ച്ച​ക്ക്​ ര​ണ്ടി​നു​മു​മ്പ്​ ന​ൽ​ക​ണം.
Tags:    
News Summary - VHSE supplementary allotment: last date july 6

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.