തിരുവനന്തപുരം: എൻജിനീയറിങ് എൻട്രൻസ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ(സി.ബി.ടി)യിലേക്ക് മാറുന്നതോടെ ഫിസിക്സിനും കെമിസ്ട്രിക്കും മാത്സിനും നൂറ് മാർക്ക് വീതം ആകെ 300 മാർക്കിന്‍റെ ചോദ്യങ്ങളുണ്ടാകും.
ഓരോ വിഷയങ്ങളിൽ നിന്നും 20 വീതം മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങളും 10 വീതം പൂരിപ്പിച്ച് ഉത്തരം രേഖപ്പെടുത്തേണ്ട ന്യൂമറിക്കൽ വാല്യു ചോദ്യങ്ങളും ഉണ്ടാകും. ഇതിൽ പൂരിപ്പിച്ച് രേഖപ്പെടുത്തേണ്ട പത്തിൽ അഞ്ചെണ്ണം ഉത്തരം രേഖപ്പെടുത്തണം. മൂന്ന് വിഷയങ്ങളിൽ നിന്നുമായി ആകെ 75 ചോദ്യങ്ങൾക്കായി 300 മാർക്കിനാണ് ഉത്തരമെഴുതേണ്ടത്.
ചോദ്യബാങ്ക്/ചോദ്യ സെറ്റുകൾ തയാറാക്കുന്നത് പ്രവേശന പരീക്ഷ കമീഷണറുടെ നിയന്ത്രണത്തിലും മേൽനോട്ടത്തിലും മാത്രമാകും. സുരക്ഷിത പ്ലാറ്റ്ഫോമിൽ ചോദ്യങ്ങൾ സൂക്ഷിക്കാനും ഉള്ളടക്കം അപ്ലോഡ് ചെയ്യാനും സംഭരിക്കാനുമുള്ള സോഫ്റ്റ്വെയർ മൊഡ്യൂളുകൾ നൽകുന്നതൊഴിച്ചാൽ സാങ്കേതിക സേവനദാതാവിന് ഇതിൽ പങ്കാളിത്തം ഉണ്ടാകില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.