സി.യു.ഇ.ടി പി.ജി മാർച്ച് 11 മുതൽ; ഇത്തവണ മൂന്നു ഷിഫ്റ്റ്

ന്യൂ​ഡ​ൽ​ഹി: കേ​ന്ദ്ര സ​ർ​വ​ക​ലാ​ശാ​ല​ക​ൾ ഉ​ൾ​പ്പെ​ടെ രാ​ജ്യ​ത്തെ പ്ര​മു​ഖ സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ൽ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ പ്ര​വേ​ശ​ന​ത്തി​നു​ള്ള പൊ​തു​പ​രീ​ക്ഷ​യാ​യ സി.​യു.​ഇ.​ടി പി.​ജി 2024 മാ​ർ​ച്ച് 11 മു​ത​ൽ 28 വ​രെ ന​ട​ക്കും.

ക​മ്പ്യൂ​ട്ട​ർ മു​ഖേ​ന​യു​ള്ള പ​രീ​ക്ഷ ഇ​ത്ത​വ​ണ മൂ​ന്ന് ഷി​ഫ്റ്റു​ക​ളാ​യാ​ണ് ന​ട​ത്തു​ക​യെ​ന്ന് ദേ​ശീ​യ ടെ​സ്റ്റി​ങ് ഏ​ജ​ൻ​സി (എ​ൻ.​ടി.​എ) അ​റി​യി​ച്ചു. ഒ​ന്നേ മു​ക്കാ​ൽ മ​ണി​ക്കൂ​ർ പ​രീ​ക്ഷ രാ​വി​ലെ 9.30, ഉ​ച്ച 12.45, വൈ​കി​ട്ട് 4.30 സ​മ​യ​ങ്ങ​ളി​ലാ​ണ് തു​ട​ങ്ങു​ക. മൊ​ത്തം 44 ഷി​ഫ്റ്റു​ക​ൾ.

157 വി​ഷ​യ​ങ്ങ​ളി​ലാ​യി ന​ട​ക്കു​ന്ന പ​രീ​ക്ഷ​ക്ക് 4,62,589 പേ​രാ​ണ് അ​പേ​ക്ഷി​ച്ചി​ട്ടു​ള്ള​ത്. പ​രീ​ക്ഷാ​ർ​ഥി​ക​ൾ​ക്ക് പ​ര​മാ​വ​ധി നാ​ലു ടെ​സ്റ്റ് പേ​പ്പ​റു​ക​ൾ തെ​ര​ഞ്ഞെ​ടു​ക്കാം.പ​രീ​ക്ഷ​ക്ക് അ​നു​വ​ദി​ച്ച ന​ഗ​ര​ങ്ങ​ളു​ടെ പ​ട്ടി​ക പ​രീ​ക്ഷ​ക്ക് ഒ​രാ​ഴ്ച മു​മ്പ് nta.ac.in, pgcuet.samarth.ac.in എ​ന്നീ സൈ​റ്റു​ക​ളി​ൽ ല​ഭ്യ​മാ​കും.

Tags:    
News Summary - CUET PG from March 11th

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.