തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ജനുവരി 23, 30 തീയതികളിലായി നടത്താൻ നിശ്ചയിച്ചിരുന്ന പി.എസ്.സി പരീക്ഷകൾ മാറ്റി് വാരാന്ത്യ നിയന്ത്രണങ്ങളെ തുടർന്നാണ് മാറ്റം.
1. കാറ്റഗറി നമ്പർ 003/2019 മെഡിക്കൽ എജൂക്കേഷൻ സർവിസസ് റിസപ്ഷനിസ്റ്റ് പരീക്ഷ ജനുവരി 27 വ്യാഴാഴ്ച നടക്കും. ഉച്ച 2.30 മുതൽ 4.15 വരെയാണ് പരീക്ഷ
2. കാറ്റഗറി നമ്പർ 101/2019, 144/2021, 359/2020, 528/2019, 198/2021, 199/2021, 200/2021, 338/2020, 099/2019, 394/2020 എന്നിവയിലെ വിവിധ വകുപ്പുകളിലെ ലബോറട്ടറി ടെക്നീഷ്യൻ ഗ്രേഡ് 2 പരീക്ഷ ജനുവരി 28 വെള്ളിയാഴ്ച ഉച്ച 2.30 മുതൽ 4.15 വരെ നടക്കും.
3. കാറ്റഗറി നമ്പർ 211/2020 കേരള വാട്ടർ അതോറിറ്റിയിലെ ഓപ്പറേറ്റർ തസ്തിക പരീക്ഷ ഫെബ്രുവരി രണ്ട് വെള്ളിയാഴ്ച ഉച്ച 2.30 മുതൽ 4.15 വരെ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.