പ​രീ​ക്ഷ​ക​ളു​ടെ ചോ​ദ്യ​ങ്ങ​ൾ യു​ട്യൂ​ബ് ചാ​ന​ലിലൂടെ ചോ​ർ​ന്ന​തി​ൽ പൊ​ലീ​സ്​ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട്​ പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പ്

തി​രു​വ​ന​ന്ത​പു​രം: പ​ത്താം ക്ലാ​സ്​ ഇം​ഗ്ലീ​ഷ്, പ്ല​സ് വ​ൺ ഗ​ണി​തം പ​രീ​ക്ഷ​ക​ളു​ടെ ചോ​ദ്യ​ങ്ങ​ൾ പ​രീ​ക്ഷ​ക്ക്​ മു​മ്പ് യു​ട്യൂ​ബ് ചാ​ന​ൽ വ​ഴി ചോ​ർ​ന്ന​തി​ൽ പൊ​ലീ​സ്​ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട്​ പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പ്. സം​സ്ഥാ​ന പൊ​ലീ​സ്​ മേ​ധാ​വി​ക്കും സൈ​ബ​ർ സെ​ല്ലി​നും പൊ​തു​വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​ർ ഉ​ട​ൻ പ​രാ​തി ന​ൽ​കു​മെ​ന്ന്​ മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

ടേം ​പ​രീ​ക്ഷ​ക​ളാ​ണെ​ങ്കി​ലും ചോ​ദ്യ​ങ്ങ​ൾ ചോ​ർ​ന്നെ​ന്ന പ​രാ​തി ഗൗ​ര​വ​മാ​യാ​ണ്​​ കാ​ണു​ന്ന​തെ​ന്നും കു​റ്റ​ക്കാ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. എ​ന്നാ​ൽ, പ​രീ​ക്ഷ വീ​ണ്ടും ന​ട​ത്തി​ല്ല. ചോ​ദ്യ​പേ​പ്പ​ർ ത​യാ​റാ​ക്കു​ന്ന​ത്​ അ​ധ്യാ​പ​ക​രാ​ണ്. വി​ത​ര​ണം ചെ​യ്യു​ന്ന​ത് സ്​​കൂ​ളി​ലെ​ പ്ര​ധാ​നാ​ധ്യാ​പ​ക​രും അ​ധ്യാ​പ​ക​രു​മാ​ണ്​. ഇ​വ​ര​റി​യാ​തെ ചോ​ദ്യ​​പേ​പ്പ​ർ പു​റ​ത്തു​പോ​കി​ല്ല. പൊ​തു​വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യോ​ടു​ള്ള വെ​ല്ലു​വി​ളി​യാ​ണി​ത്. ചോ​ദ്യം പു​റ​ത്തു​വി​ട്ട യു​ട്യൂ​ബ്​ ചാ​ന​ലു​കാ​ർ​ക്കും സ്വ​കാ​ര്യ ട്യൂ​ഷ​ൻ സ്​​ഥാ​പ​ന​ങ്ങ​ൾ​ക്കും താ​ൽ​ക്കാ​ലി​ക ലാ​ഭം കി​ട്ടു​മാ​യി​രി​ക്കും. അ​തൊ​രു മി​ടു​ക്കാ​യാ​ണ്​ അ​വ​ർ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. അ​വ​ർ​ക്ക്​ ല​ഭി​ക്കു​ന്ന​ത്​ കു​പ്ര​സി​ദ്ധി​യാ​ണ്. ഉ​ത്ത​ര​വാ​ദി​ക​ൾ​ക്കെ​തി​രെ വ​കു​പ്പു​ത​ല ന​ട​പ​ടി ഉ​ൾ​പ്പെ​ടെ ആ​ലോ​ചി​ക്കു​ന്ന​തി​ന്​ തി​ങ്ക​ളാ​ഴ്​​ച ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്​​ഥ​രു​ടെ യോ​ഗം വി​ളി​ച്ചി​ട്ടു​ണ്ട്. നി​ല​വി​ൽ എ​സ്.​എ​സ്.​കെ വ​ഴി ഡ​യ​റ്റു​ക​ൾ ചോ​ദ്യ​​പേ​പ്പ​ർ ത​യാ​റാ​ക്കു​ന്ന രീ​തി​യി​ൽ മാ​റ്റം വേ​ണ​മോ എ​ന്നും പ​രി​ശോ​ധി​ക്കും.

അ​ധ്യാ​പ​ക​രു​ടെ സ്വ​കാ​ര്യ ട്യൂ​ഷ​ൻ സെൻറ​ർ ബ​ന്ധ​ത്തി​ൽ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കും. അ​ധ്യാ​പ​ക​രു​ടെ സ്വ​കാ​ര്യ ട്യൂ​ഷ​ൻ നി​രീ​ക്ഷി​ക്കാ​ൻ വി​ദ്യാ​ഭ്യാ​സ ഓ​ഫി​സ​ർ​മാ​ർ​ക്ക്​ നി​ർ​ദേ​ശം ന​ൽ​കും. ഇ​പ്പോ​ഴ​ത്തെ അ​ന്വേ​ഷ​ണം സ്വ​കാ​ര്യ ട്യൂ​ഷ​ൻ സെൻറ​ർ ബ​ന്ധ​മു​ള്ള അ​ധ്യാ​പ​ക​രി​ലേ​ക്കും വ്യാ​പി​പ്പി​ക്കും.

ക​ണ്ടു​പി​ടി​ച്ചാ​ൽ വ​കു​പ്പി​ൽ വെ​ച്ചു​പൊ​റു​പ്പി​ക്കി​ല്ല. പൊ​തു​വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യെ ആ​ശ്ര​യി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ളോ​ടും ര​ക്ഷി​താ​ക്ക​ളോ​ടും ക​ടു​ത്ത വ​ഞ്ച​ന​യാ​ണ്​ ഇ​വ​ർ കാ​ണി​ക്കു​ന്ന​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

Tags:    
News Summary - Police investigates exam question papers leaked on YouTube channel

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.