രാജ്യത്തെ മെഡിക്കൽ ഉന്നത വിദ്യാഭ്യാസരംഗത്തെ മുൻനിര സ്ഥാപനങ്ങളായ പുതുച്ചേരിയിലെ ജവഹർലാൽ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് പോസ്റ്റ് ഗ്രാജ്വേറ്റ് മെഡിക്കൽ എജുക്കേഷൻ ആൻഡ് റിസർച്ചും (ജിപ്മെർ) ന്യൂഡൽഹിയിലും മറ്റുമുള്ള ഒാൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മെഡിക്കൽ സയൻസസും (എയിംസ്) 2018ൽ എം.ബി.ബി.എസ് കോഴ്സിൽ പ്രത്യേക പ്രവേശനപരീക്ഷ നടത്തും. ഇവ നീറ്റ് യു.ജിയുടെ പരിധിയിൽ വരില്ല.
കേന്ദ്രസർക്കാറിന് കീഴിലെ സ്ഥാപനങ്ങളായതിനാൽ ചുരുങ്ങിയ നിരക്കിൽ ഇവിടെ മെഡിക്കൽ വിദ്യാഭ്യാസം പൂർത്തിയാക്കാം.
ജിപ്മെറിെൻറ 2018 ജൂലൈ സെഷനിലാരംഭിക്കുന്ന എം.ബി.ബി.എസ് കോഴ്സിലേക്കുള്ള ഒാൺലൈൻ പ്രവേശനപരീക്ഷ മുൻകൂട്ടി തയാറാക്കിയ ഷെഡ്യൂളുകൾ പ്രകാരം ജൂൺ മൂന്നിന് ദേശീയതലത്തിൽ നടക്കും.
ഫിസിക്സ്, കെമിസ്ട്രി, ബയോളജി മുതലായ വിഷയങ്ങളിൽ അക്കാദമിക മികവോടെ പ്ലസ്ടു/തത്തുല്യ പരീക്ഷ വിജയിച്ചിട്ടുള്ള സമർഥരായ വിദ്യാർഥികൾക്ക് ഇൗ പ്രവേശനപരീക്ഷക്ക് അപേക്ഷിക്കാം. 2018ൽ ഫൈനൽ യോഗ്യത പരീക്ഷയെഴുതുന്നവരെയും പരിഗണിക്കും. ഒാൺലൈൻ രജിസ്ട്രേഷൻ 2018 മാർച്ച് ഏഴ് മുതൽ ഏപ്രിൽ 13 വരെയാണ്. എൻട്രൻസ് പരീക്ഷ വിജ്ഞാപനം പ്രസിദ്ധപ്പെടുത്തുന്നതാണ്.
എൻട്രൻസ് പരീക്ഷ റാങ്ക് പരിഗണിച്ച് ആദ്യ കൗൺസലിങ് ജൂൺ 27 മുതൽ 29 വരെയും രണ്ടാം കൗൺസലിങ് ജൂലൈ 25നും മൂന്നാം കൗൺസലിങ് ഒാഗസ്റ്റ് 20നും ഫൈനൽ കൗൺസലിങ് സെപ്റ്റംബർ 28നും നടക്കും. ചിലപ്പോൾ തീയതികളിൽ മാറ്റങ്ങളുണ്ടായേക്കാം. www.jipmer.edu.in/announcement, www.jipmer.puducherry.gov.in എന്നീ വെബ്സൈറ്റുകളിൽ വിവരങ്ങൾ ലഭിക്കും.
ന്യൂഡൽഹി ഉൾപ്പെടെ എയിംസുകളിൽ 2018ലെ എം.ബി.ബി.എസ് പ്രവേശനപരീക്ഷ മേയ് 27ന് നടക്കും. ഫലപ്രഖ്യാപനം ജൂൺ 12ന്. ആദ്യ കൗൺസലിങ് ജൂൈല മൂന്ന് മുതൽ ആറ് വരെ. രണ്ടാം കൗൺസലിങ് ഒാഗസ്റ്റ് രണ്ടിനും മൂന്നാം കൗൺസലിങ് സെപ്റ്റംബർ നാലിനും ഒാപൺ കൗൺസലിങ് വേണമെങ്കിൽ സെപ്റ്റംബർ 27നും നടത്തും. വിവരങ്ങൾ
www.aiimsexams.orgൽ ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.